Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ രാജസ്ഥാനില്‍ കളികള്‍ തുടങ്ങി... ദളിത് വോട്ടിനായി പ്രചാരണം ശക്തമാക്കും!!

ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണങ്ങള്‍ രാഹുല്‍ ഗാന്ധി ശക്തമാക്കുന്നു. അദ്ദേഹം തന്റെ പ്രചാരണങ്ങളുടെ ഭാഗമായി രാജസ്ഥാനിലെത്തിയിട്ടുണ്ട്. അമിത് ഷാ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുക കൂടിയാണ് ലക്ഷ്യം. എന്നാല്‍ മധ്യപ്രദേശിലും ഗുജറാത്തിലും സ്വീകരിച്ച തന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ തിരഞ്ഞെടുപ്പ് തന്ത്രമാണ് രാഹുല്‍ ഇവിടെ ഒരുക്കുന്നത്. അതിനായി സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും അദ്ദേഹത്തിന്റെ ഇരുവശങ്ങളിലായി ഉണ്ട്.

ദളിത് രാഷ്ട്രീയമാണ് അദ്ദേഹം രാജസ്ഥാനില്‍ കളിക്കാന്‍ ഒരുങ്ങുന്നത്. വസുന്ധര രാജെയുടെ ഭരണത്തിനെതിരെ വലിയ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. എളുപ്പത്തില്‍ അവരെ പരാജയപ്പെടുത്താനാവുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വളരെ ശക്തമായ പ്രചാരണം തന്നെ നടത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയുള്ള പ്രചാരണങ്ങളെ രാജസ്ഥാനില്‍ നിന്നാണ് രാഹുല്‍ തുടക്കമിടുകയെന്നും റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ സഗ്‌വാരയിലെത്തി

രാഹുല്‍ സഗ്‌വാരയിലെത്തി

കോണ്‍ഗ്രസിന് പുത്തനുണര്‍വ് നല്‍കി കൊണ്ടാണ് രാഹുല്‍ സംസ്ഥാനത്തെത്തിയിരിക്കുന്നത്. സഗ്‌വാരയില്‍ നിന്നാണ് അദ്ദേഹം പ്രചാരണം ആരംഭിക്കുന്നത്. ഇവിടെ പിന്നോക്ക വിഭാഗം വോട്ടുകള്‍ ധാരാളമുണ്ട്. ആദിവാസി മേഖലയായിട്ടാണ് സ്ഗ്‌വാര അറിയപ്പെടുന്നത്. ഉദയ്പൂര്‍, ദുംഗാര്‍പൂര്‍, പ്രതാപ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായി കോണ്‍ഗ്രസ് പ്രത്യേക സമ്പര്‍ക്കം നടത്തും. ഇത് ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് തന്ത്രമായിട്ടാണ് വിലയിരുത്തുന്നത്.

 രാഹുലിന്റെ നീക്കം എന്തിന്?

രാഹുലിന്റെ നീക്കം എന്തിന്?

ആദിവാസി മേഖലയില്‍ രാഹുല്‍ എന്തുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. യഥാര്‍ത്ഥ കാരണമെന്തെന്നാല്‍ ഉദയ്പൂര്‍, ദുംഗാര്‍പൂര്‍, പ്രതാപ്ഗഡ് എന്നി മേഖലകള്‍ കുറച്ചുകാലം മുമ്പ് വരെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടകളായിരുന്നു. എന്നാല്‍ 2013ലെ തിരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസിനെ ഇവിടെ തറപ്പറ്റിക്കുകയായിരുന്നു. പഴയ പ്രതാപം വീണ്ടെടുക്കാനാണ് രാഹുലിന്റെ പ്രചാരണം ഇവിടെ നിന്ന് തുടങ്ങുന്നത്.

 ദക്ഷിണ രാജസ്ഥാനുമായി ബന്ധം

ദക്ഷിണ രാജസ്ഥാനുമായി ബന്ധം

രാഹുലിന് പ്രത്യേക ബന്ധം കൂടിയുണ്ട് രാജസ്ഥാനുമായി. ദക്ഷിണ രാജസ്ഥാനില്‍ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ശേഷിപ്പുകള്‍ ഇവിടെയാണ് ഉള്ളത്. അതുകൊണ്ടാണ് ദക്ഷിണ രാജസ്ഥാന്‍ രാഹുലിന് വളരെ പ്രിയപ്പെട്ടതാണ്. ഇവിടെ 45 ലക്ഷത്തിലധികം ആദിവാസികള്‍ ഉണ്ട്. ഇവരുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പാണ്. അതേസമയം ആദിവാസികള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിനോട് യോജിപ്പുള്ള വിഭാഗമാണ്.

 മെയ്ഡ് ഇന്‍ ദുംഗാര്‍പൂര്‍

മെയ്ഡ് ഇന്‍ ദുംഗാര്‍പൂര്‍

മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന തട്ടിപ്പിനാണ് ബിജെപി തുടക്കമിട്ടതെന്നും ഇന്ത്യയില്‍ ഒന്നും വികസിപ്പിക്കാന്‍ അവര്‍ സമ്മതിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. മെയ്ഡ് ഇന്‍ രാജസ്ഥാന്‍, മെയ്ഡ് ഇന്‍ ദുംഗാര്‍പൂര്‍ എന്നീ ലക്ഷ്യങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇവിടെയുള്ളവര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടാക്കുന്നത് താന്‍ നേരിട്ട് കാണുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മേഖലകളും തകര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

ആര്‍ക്കാണ് അച്ഛേദിന്‍ ഉള്ളത്

ആര്‍ക്കാണ് അച്ഛേദിന്‍ ഉള്ളത്

രാജ്യത്ത് അച്ഛേദിന്‍ വന്നെന്നാണ് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരാള്‍ പറഞ്ഞത്. എന്നാല്‍ ആര്‍ക്കാണ് അച്ഛേദിന്‍ വന്നത്. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ധനികര്‍ക്ക് മാത്രമാണ് അച്ഛേദിന്‍ വന്നത്. ഗബ്ബര്‍ സിംഗ് ടാക്‌സ് എന്ന ജിഎസ്ടി പൊളിച്ചുപണിയുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അഴിമതി വീരനായ ലളിത് മോദിയുമായിട്ടാണ് വസുന്ധര രാജെയ്ക്ക് ബന്ധം. അവരെ അധികാരത്തില്‍ നിന്ന് ജനങ്ങള്‍ പുറത്താക്കുമെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+