Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി എപ്പോഴും മദ്യപിച്ചാണ് പാര്‍ലമെന്റില്‍ വരുന്നത്, ഡ്രഗ് ടെസ്റ്റ് നടത്തണമെന്ന് കങ്കണ

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്. രാഹുല്‍ എപ്പോഴും മദ്യപിച്ചിട്ടോ അതല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടോ ആണെന്ന് കങ്കണ പാര്‍ലമെന്റില്‍ പറഞ്ഞു. ഈ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി.

അനുരാഗ് തന്നെ അപമാനിച്ചതായി രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. രാഹുല്‍ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്ത് വന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. മുത്തശ്ശി അതുപോലെ പാര്‍സിയും, അമ്മ ക്രിസ്ത്യാനിയുമാണ്. രാഹുലിന് പക്ഷേ എല്ലാവരുടെയും ജാതി അറിയാനാണ് താല്‍പര്യം. പരസ്യമായി രാഹുല്‍ എങ്ങനെയാണ് ജാതി ചോദിക്കുക. നാണക്കേട് തോന്നുന്നുവെന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

kangana-ranaut

പാര്‍ലമെന്റ് സെഷന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രൂക്ഷമായി തന്നെ കങ്കണ രാഹുലിനെതിരെ രംഗത്ത് വന്നു. രാഹുല്‍ ഭരണഘടനയെ എപ്പോഴും മോശമാക്കുന്ന പരാമര്‍ശമാണ് നടത്തുകയെന്ന് കങ്കണ ആരോപിച്ചു.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തുന്ന സാഹചര്യവും, അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങളും കേട്ടാല്‍ മനസ്സിലാവും, എപ്പോഴും മദ്യപിച്ചിട്ടുണ്ടാവുമെന്ന്. ഇത്രയും അസംബന്ധം വിളിച്ചുപറയുന്നതിനാല്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കങ്കണ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനാണ് കങ്കണ മറുപടിയുമായി എത്തിയത്. രാജ്യം ചക്രവ്യൂഹത്തിലാണെന്ന് നേരത്തെ രാഹുല്‍ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു.

താമരയില്‍ നിന്നുള്ള ഭയത്തിലാണ് ഇപ്പോള്‍ രാജ്യമുള്ളത്. അതൊരു ചക്രവ്യൂഹമാണ്. ആറ് പേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. നരേന്ദ്ര മോദി, അമിത് ഷാ, അദാനി, അംബാനി, അജിത് ഡോവല്‍, മോഹന്‍ ഭാഗവത് എന്നിവര്‍ ചേര്‍ന്നാണിതെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചിരുന്നു. ഇതിലാണ് കങ്കണ മറുപടി നല്‍കിയത്. രാഹുലിനെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കണം.

ഒന്നുകില്‍ അദ്ദേഹം മദ്യപിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മയക്കുമരുന്നിന് അടിമയാണ് രാഹുലെന്നും കങ്കണ ആരോപിച്ചു. ഇത് ആദ്യമായിട്ടല്ല കങ്കണ രാഹുലിനെതിരെ രംഗത്ത് വരുന്നത്. നേരത്തെ രാഹുല്‍ അടിയന്തരമായി തെറാപ്പി സ്വീകരിക്കണെന്ന് കങ്കണ നിര്‍ദേശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ നിരുത്തരവാദപരമാണെന്നും കങ്കണ ആരോപിച്ചിരുന്നു.

നേരത്തെ ബജറ്റ് ചര്‍ച്ചകള്‍ക്കിടെ ബിജെപി എംപി അനുരാഗ് താക്കൂര്‍ തന്നെ അപമാനിച്ചതായി രാഹുല്‍ ആരോപിച്ചിരുന്നു. സ്വന്തം ജാതി അറിയാത്തവരാണ് ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുന്നതെന്ന് അനുരാഗ് രാഹുലിനെ ലക്ഷ്യമിട്ട് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+