ഡീലിമിറ്റേഷൻ ബില്ലിൽ ശരദ് പവാറിനെ കണ്ട് രാഹുൽ ഗാന്ധിയും സംഘവും; ചർച്ച നടന്നത് ആശുപത്രിയിൽ

മുംബൈ: ഡീലിമിറ്റേഷൻ ബില്ലുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന (എൻസിപി-എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ നേരിട്ട് കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളും. പ്രതിപക്ഷ സഖ്യത്തിനുള്ളിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിലാണ് സന്ദർശനം. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്ത്യ സഖ്യത്തിന്റെ നിലപാട് ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ കൂടിക്കാഴ്‌ച.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളും ഞായറാഴ്‌ച രാത്രിയാണ് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയത്. കേന്ദ്രം നിർദേശിച്ച മണ്ഡല പുനർനിർണയ നിയമനിർമാണത്തെ അദ്ദേഹത്തിന്റെ പാർട്ടി പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്‌ച. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഒരു ദിവസം മുമ്പായിരുന്നു ഇത്.

sharad pawar

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, ഡികെ ശിവകുമാർ, ആദിത്യ താക്കറെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും സംഘത്തിലുണ്ടായിരുന്നു. നേരത്തെ ചെന്നൈയിൽ ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിനെ സന്ദർശിക്കാൻ സംഘത്തോടൊപ്പം പോയ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മുംബൈയിൽ ഉണ്ടായിരുന്നില്ല.

85കാരനായ ശരദ് പവാറിനെ നിർജലീകരണവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേന്ദ്രം നിർദേശിച്ച ഡീലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കരുതെന്ന് പ്രതിപക്ഷ പാർട്ടികളെയും സഖ്യകക്ഷികളെയും ബോധ്യപ്പെടുത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ചർച്ച.

ലോക്‌സഭയിൽ എട്ട് അംഗങ്ങളുള്ള എൻസിപി ബില്ലിനെ പിന്തുണയ്ക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ പാർട്ടി ഔദ്യോഗികമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. പാർട്ടിയുടെ പ്രവർത്തക അധ്യക്ഷ സുപ്രിയ സുലെ നിയമനിർമാണത്തെ പിന്തുണയ്ക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, തീരുമാനം പുനഃപരിശോധിക്കണമെന്ന് എൻസിപി എംഎൽഎ രോഹിത് പവാർ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കുന്നതിനായി ലോക്‌സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ഭരണഘടനാ ഭേദഗതി ലക്ഷ്യമിടുന്നത്. ഫെഡറൽ പ്രാതിനിധ്യത്തെയും സംസ്ഥാനങ്ങൾക്കിടയിലെ പാർലമെന്റ് സീറ്റുകളുടെ വിതരണത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ ആശങ്ക ഉയർത്തി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ നിയമനിർമാണം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma