Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഗളന്‍മാരും നൈസാമുകളും ചെയ്തത് മറന്നുപോയോ? ഒരു മതത്തെ പ്രീണിപ്പിക്കുകയാണ്; രാഹുലിനെതിരെ മോദി

ബെംഗളൂരു: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജാക്കന്‍മാരും മഹാരാജാക്കന്മമാരും ജനങ്ങളെ കൊള്ളയടിക്കുമെന്ന രാഹുലിന്റെ പരാമര്‍ശനം നമ്മുടെ പൈതൃകത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് ഇതിന് കാരണം.നവാബുമാര്‍, നൈസാമുകള്‍, സുല്‍ത്താന്‍മാര്‍, ബാദ്ഷാമാര്‍ എന്നിവരെല്ലാം ഒരേ അര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തെ ദ്രോഹിച്ചിട്ടുണ്ട്.

അവര്‍ക്കെതിരെ രാഹുല്‍ ഒരിക്കലും സംസാരിക്കില്ല. ഛത്രപതി ശിവജിയും കിട്ടൂരിലെ റാണി ചെന്നമ്മ പോലുള്ളവരെയുമാണ് രാഹുല്‍ അപമാനിച്ചത്. ഇവരുടെ ധീരതയും രാജ്യസ്‌നേഹവും നമ്മളില്‍ ഇപ്പോഴും ദേശീയാഭിമാനം നിറയ്ക്കുന്നതാണ്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഒരു പ്രത്യേക വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും മോദി ആരോപിച്ചു.

pm-modi-against-rahul-gandhi

ഔറംഗസേബുകള്‍ ചെയ്ത ക്രൂരതകള്‍ കോണ്‍ഗ്രസ് മറന്നുപോയിരിക്കുകയാണ്. നമ്മുടെ ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് ഔറംഗസേബ് തകര്‍ത്തത്. കോണ്‍ഗ്രസ് യുവരാജാവ് അതിനെ കുറിച്ച് സംസാരിക്കില്ല. നിരവധി നമ്മുടെ പൈതൃക കേന്ദ്രങ്ങളെ തകര്‍ത്ത് കൊള്ളയടിച്ചിട്ടുണ്ട്. നമ്മുടെ ജനങ്ങളെ കൊല്ലുകയും, കന്നുകാലികളെ ഇല്ലാതാക്കുകയും ചെയ്തവരുണ്ട്.

കോണ്‍ഗ്രസ് ഇപ്പോള്‍ ഔറംഗസേബിനെ മഹത്വവല്‍ക്കരിക്കുന്നവരുടെ ഒപ്പം സഖ്യത്തിലാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി ആരോപിച്ചു. ഉത്തര കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ പ്രചാരണം നടത്തവേയാണ് മോദി കോണ്‍ഗ്രസിനെയും രാഹുലിനെയും കടന്നാക്രമിച്ചത്.

സിര്‍സി, ദാവന്‍ഗരെ, ഹൊസപേട്ടെ എന്നിവിടങ്ങളിലായിരുന്നു പ്രധാന പ്രചാരണം. എട്ട് മണിക്കൂറിനുള്ളില്‍ ഉത്തര കര്‍ണാടകയിലെ പ്രധാന ഇടങ്ങളിലെല്ലാം മോദി പ്രചാരണം നടത്തി. ഇന്ത്യയുടെ വളര്‍ച്ച പിന്നോട്ട് പോകണമെന്ന് കരുതുന്നവര്‍ ദുര്‍ബല സര്‍ക്കാരിനെയാണ് കേന്ദ്രത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നത്.

ഇതിലൂടെ ലക്ഷകണക്കിന് കുട്ടികളുടെ ഭാവി ഇല്ലാതാക്കാനാണ് ശ്രമം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിച്ചതോടെ അതാണ് സംഭവിച്ചതെന്നും മോദി കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ ഓരോ ദിവസം ക്രമസമാധാന നില തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മോദി ആരോപിച്ചു.

പട്ടികവര്‍ഗ വിഭാഗത്തിലെ യുവതിയെ ബെലഗാവിയിലെ ഹൊസ വന്തമുരി ഗ്രാമത്തില്‍ നഗ്നയായി നടത്തിച്ചതും, ചിക്കോഡിയിലെ ജെയിന്‍ പുരോഹിതന്റെ കൊലപാതകവും, ബെംഗളൂരു കഫേയിലെ സ്‌ഫോടനവുമെല്ലാം മോദി പരാമര്‍ശിച്ചു. ഇതെല്ലാം കര്‍ണാടകയില്‍ ക്രമസമാധാന നില തകരുന്നതിന്റെ സൂചനയാണെന്നും മോദി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ജനങ്ങളുടെ പാരമ്പര്യ സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്ന വിമര്‍ശനവും മോദി വീണ്ടും ഉന്നയിച്ചു. ജനങ്ങളുടെ ഭൂമി, വാഹനങ്ങള്‍, സ്ത്രീകളുടെ ആഭരണങ്ങളും താലി മാല പോലും കോണ്‍ഗ്രസ് പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നും മോദി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+