Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജാവേ മറുപടി തരൂ..' മോദിയോട് രാഹുല്‍ ഗാന്ധിയുടെ പത്ത് ചോദ്യങ്ങൾ

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതിഷേധം. പ്രധാനപ്രശ്നങ്ങളില്‍ ചോദ്യങ്ങളുന്നയിക്കാന്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പ്രതിപക്ഷത്തിന് അനുമതി ലഭിക്കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയോടായി പത്ത് ചോദ്യങ്ങളും രാഹുല്‍ പോസ്റ്റില്‍ ഉന്നയിച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയെ രാജാവ് എന്നാണ് രാഹുല്‍ പോസ്റ്റില്‍ സംബോധന ചെയ്തിട്ടുള്ളത്. ഭീഷണിപ്പെടുത്തി എന്നു കരുതി ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് മോദിയെ അനുവദിക്കില്ലെന്നും ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കായി കോണ്‍ഗ്രസ് ഇനിയും ശബ്ദമുയര്‍ത്തും എന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ രോഷംകൊണ്ടാണ് അദ്ദേഹം 57 എംപിമാരെ അറസ്റ്റ് ചെയ്യുകയും 23 പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.

rahul gandhi

1. 45 കൊല്ലക്കാലയളവിനിടയില്‍ രാജ്യത്തെ തൊഴിലിലായ്മ എന്തുകൊണ്ടാണ് ഇത്രയും ഉയര്‍ന്ന നിലയില്‍ തുടരുന്നത്? 2 കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന് എന്താണ് സംഭവിച്ചത്?

2. തൈര്, ധാന്യങ്ങള്‍ തുടങ്ങിയ ആവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തി ജനങ്ങളുടെ ഭക്ഷണത്തില്‍ മണ്ണിടുന്നത് എന്തിന്?
3. പാചക എണ്ണ, പെട്രോള്‍-ഡീസല്‍, പാചകവാതകം എന്നിവയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് എന്നാണ് ഒരാശ്വാസം ലഭിക്കുക?

4. ഡോളറിനെതിരെ രൂപയുടെ മൂല്യം എണ്‍പതായതെങ്ങനെ?

5. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ സേനയില്‍ ഒരു നിയമനവും നടത്താതെ അഗ്‌നിപഥ് എന്ന പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നു. നാല് വര്‍ഷത്തേക്ക് എന്തിനാണ് രാജ്യത്തെ യുവാക്കളെ അഗ്‌നിവീരന്‍മാര്‍ ആകാനുള്ള കരാറിന് നിര്‍ബന്ധിതരാക്കുന്നത്?

ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം

6. ലഡാക്കിലേയും അരുണാചല്‍പ്രദേശിലേയും അതിര്‍ത്തികളില്‍ ചൈനീസ് സൈന്യം പ്രവേശിച്ചുകഴിഞ്ഞു. എന്തുകൊണ്ടാണ് നിങ്ങള്‍ നിശബ്ദത പാലിക്കുന്നത്, നിങ്ങളെന്താണ് ചെയ്യുന്നത്?

7. വിള പരിരക്ഷ കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 40,000 കോടി രൂപ ലാഭമുണ്ടായി. കര്‍ഷകരുടെ വരുമാനം 2022 ല്‍ ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാലിക്കുമോ, ആ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്തിന്?

8. താങ്ങുവിലയുടെ കാര്യം എന്തായി? കര്‍ഷകസമരത്തില്‍ രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യം എന്തായി?

9. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ ടിക്കറ്റുകളില്‍ നല്‍കി വന്ന 50 ശതമാനം ഇളവ് നിര്‍ത്തലാക്കിയതെന്തു കൊണ്ട്?

10. 2014 ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികബാധ്യത 56 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത് 139 ലക്ഷം കോടിയായിരിക്കുന്നു. 2023 മാര്‍ച്ച് ആകുമ്പോഴേക്കും അത് 156 ലക്ഷം കോടിയാകും. എന്തിനാണ് രാജ്യത്തെ കടക്കെണിയില്‍ മുക്കുന്നത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+