കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര പേര്‍ ഇവിടെ മദ്യപിക്കാറുണ്ട്....രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പെരുമാറ്റ ചട്ടം സംബന്ധിച്ച് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ പലവട്ടം ചര്‍ച്ചയായതാണ്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി ഉന്നയിച്ച ചോദ്യത്തില്‍ ഞെട്ടിയിരിക്കുകയാണ് നേതാക്കള്‍. ഇവിടെ എത്ര പേര്‍ മദ്യപിക്കാറുണ്ടെന്നായിരുന്നു രാഹുല്‍ സംസ്ഥാന അധ്യക്ഷന്മാരോട് ചോദിച്ചത്. ചോദ്യത്തില്‍ തന്നെ പലരും നാണക്കേട് കൊണ്ട് മുഖം താഴ്ത്തുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിയമങ്ങളില്‍ പ്രധാനം മദ്യപിക്കരുതെന്നും, ഖാദി നിര്‍ബന്ധമായും ഉപയോഗിക്കണമെന്നുമാണ്. രണ്ടും ആരും പാലിക്കാറില്ല എന്നതാണ് വാസ്തവം. ഇത് കോണ്‍ഗ്രസ് വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് രാഹുല്‍ നല്‍കുന്ന സൂചന.

200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന

1

2007ല്‍ ഇതേ പോലൊരു യോഗം ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതികളൊന്നും ഈ രണ്ട് നിയമങ്ങളും കൃത്യമായി പാലിക്കുന്നില്ല. സംസ്ഥാന സമിതികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കണമെന്നതാണ് രാഹുലിന്റെ നയമെന്നാണ് സൂചന. അതേസമയം രാഹുലിന്റെ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനായിരുന്നു. പഞ്ചാബിലെ ഭൂരിഭാഗം ജനങ്ങളും മദ്യപിക്കുമെന്നായിരുന്നു സിദ്ദുവിന്റെ മറുപടി. എന്നാല്‍ ഇത് വിശദീകരിക്കാന്‍ സിദ്ദു തയ്യാറായില്ല. കോണ്‍ഗ്രസിലെ അംഗത്വത്തിന് മാനദണ്ഡം വെക്കേണ്ടി വരുമെന്നാണ് സൂചന.

അതേസമയം നേരത്തെയുള്ള നിയമം മാറ്റണമെന്ന് വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ അത് നടക്കില്ലെന്നാണ് സൂചന. വര്‍ക്കിംഗ് കമ്മിറ്റിക്ക് മാത്രമേ ഇത് മാറ്റാനാവൂ. മഹാത്മാ ഗാന്ധിയുടെ കാലം മുതല്‍ ഉള്ളതാണ് മദ്യപാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പാടില്ല എന്നത്. അങ്ങനെയുള്ളവര്‍ക്ക് അംഗത്വം നല്‍കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക നയം. എന്നാല്‍ ഇത് കടലാസില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. രാഹുല്‍ ഗാന്ധി ഈ നിയമത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്തിരുന്നു. എങ്ങനെ ഇത് പ്രായോഗികമായി നടപ്പാക്കാനാവുമെന്നും 2007ലെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുല്‍ ചോദദിച്ചിരുന്നു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബഹുഭൂരിപക്ഷം പേരും മദ്യപിക്കും. അത് സര്‍വസാധാരണമായി മാറി കഴിഞ്ഞതാണ്. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. മെമ്പര്‍ഷിപ്പ് ഫോമുകളില്‍ ഈ നിയമം എഴുതി വെച്ചിട്ടുണ്ട്. ഇത് പാര്‍ട്ടി പ്രവേശനത്തിന് തടസ്സമാകുന്നുണ്ട്. നവംബര്‍ ഒന്ന് മുതല്‍ അംഗത്വ ക്യാമ്പയിന്‍ ആരംഭിക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. പത്ത് പോയിന്റുകള്‍ നിര്‍ബന്ധമായും അംഗങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് ഇതില്‍ പറയുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് ചട്ടം. പുതിയതായി വരുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ നയങ്ങളെ പൊതുവേദിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഗോസാവിക്കൊപ്പം സമീര്‍ വാങ്കഡെ, ആര്യന്‍ ഖാന്‍ കേസില്‍ നിന്ന് മാറ്റും, നിയമപോരാട്ടത്തിന് ഷാരൂഖ് ഖാന്‍ഗോസാവിക്കൊപ്പം സമീര്‍ വാങ്കഡെ, ആര്യന്‍ ഖാന്‍ കേസില്‍ നിന്ന് മാറ്റും, നിയമപോരാട്ടത്തിന് ഷാരൂഖ് ഖാന്‍

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
rahul gandhi asks how many of you drink in congress state presidents meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X