'ബുള്ളറ്റ് കൊണ്ടുള്ള മുറിവിന് ബാൻഡ് എയ്‌ഡ്..'; ബജറ്റിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബജറ്റിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ബുള്ളറ്റ് മുറിവുകൾക്ക് ബാൻഡ് എയ്‌ഡ് കെട്ടിയത് പോലെയെന്നാണ് അദ്ദേഹം ബജറ്റിനെ വിശേഷിപ്പിച്ചത്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിനെതിരെ തുടക്കം മുതൽ പ്രതിപക്ഷം കടുത്ത എതിർപ്പ് അറിയിക്കുകയും നിരാശ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.
ബുള്ളറ്റ് മുറിവുകൾക്ക് ഒരു ബാൻഡ് എയ്‌ഡ് പരിഹാരം എന്ന പോലെയാണ്. ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയപരമായി പാപ്പരത്തം അനുഭവിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വിമർശനം.

എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സമാനമായ അഭിപ്രായം തന്നെയാണ് പ്രതിപക്ഷ എംപിമാർ ബജറ്റിനെ കുറിച്ച് പങ്കുവച്ചത്. ഈ വർഷത്തെ ബജറ്റിൽ സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഒന്നും ലഭിക്കുന്നില്ലെന്നും, വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയതെന്നും പ്രതിപക്ഷ എംപിമാർ വിമർശിച്ചു.
കോൺഗ്രസ് ഇക്കാര്യത്തിൽ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ബിഹാറിന് ബോണസ് ലഭിച്ചുവെന്നാണ് തോന്നുന്നതെന്നും എൻഡിഎയുടെ മറ്റൊരു സുപ്രധാന ഇടമായ ആന്ധ്രാപ്രദേശിനെ ഇത്ര ക്രൂരമായി അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ചോദിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശായിരുന്നു ചോദ്യം ഉന്നയിച്ചത്.
കോൺഗ്രസിന് പുറമേ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള കക്ഷികളും കേന്ദ്ര ബജറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബജറ്റിൽ പശ്ചിമ ബംഗാളിന് വേണ്ടി ഒന്നുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജി ആരോപിച്ചു. സാധാരണക്കാർക്ക് ഗുണമാവുന്ന ഒന്നും ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെ ലോക്‌സഭാ എംപി ദയാനിധി മാരൻ ബജറ്റിനെ രാജ്യത്തിന് സംഭവിച്ച വലിയ വീഴ്‌ച എന്നാണ് വിശേഷിപ്പിച്ചത്. ഇത് രാജ്യത്തിന്, പ്രത്യേകിച്ച് ഇടത്തരക്കാർക്ക് വലിയ തിരിച്ചടിയാണ്. 12 ലക്ഷം രൂപ വരെ നികുതി ഇളവ് നൽകുന്നുണ്ടെന്ന് ധനമന്ത്രി അവകാശപ്പെടുന്നു, എന്നാൽ അടുത്ത വരിയിൽ 8 മുതൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി സ്ലാബ് ഉണ്ടെന്നാണ് പറഞ്ഞത്; മാരൻ ചൂണ്ടിക്കാട്ടി.
അതേസമയം, ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. നിർമല സീതാരാമന്റെ എട്ടാം ബജറ്റാണ് ഇത്തവണത്തേത്. കടുത്ത പ്രതിപക്ഷ ബഹളത്തിനിടെ ആയിരുന്നു ബജറ്റ് അവതരണം നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെ ലക്ഷ്യമിട്ടാണ് കൂടുതൽ പ്രഖ്യാപനങ്ങളും വന്നിരിക്കുന്നത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്
Download











Click it and Unblock the Notifications