Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി, കമല്‍നാഥ് അടക്കമുള്ളവര്‍ ചൂടറിഞ്ഞു; തിരിച്ചടിച്ച് ദിഗ് വിജയ് സിംഗ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ രോഷാകുലനായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ വെച്ച് നേതാക്കളെല്ലാം അദ്ദേഹത്തിന്റെ വിമര്‍ശനം നേരിടേണ്ടി വന്നു. രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും പ്രമുഖ നേതാക്കള്‍ ജയിക്കുമെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

കമല്‍നാഥ്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ രൂക്ഷ വിമര്‍ശനം. അതേസമയം രാഹുലിനെ തിരിച്ച് വിമര്‍ശിച്ച് ദിഗ് വിജയ് സിംഗും ഞെട്ടിച്ചു. തോല്‍വിയില്‍ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് തുറന്നടിച്ചു. അതേസമയം ഭാരത് ജോഡോ യാത്രയെ കുറിച്ച് രണ്ടഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

rahul-gandhi

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ രണ്ടാം ഭാരത് ജോഡോ യാത്ര ബാധിക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പ്രധാനമായും ഉന്നയിച്ചത്. അതുകൊണ്ട് യാത്രയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വികള്‍ പാര്‍ട്ടിക്ക് വലിയ ആഘാതമായെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചത്. കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ വരുന്ന സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കിയ ഉറപ്പില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.

യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കാതെ ഊതി പെരുപ്പിച്ച വിവരങ്ങളാണ് നേതൃത്വത്തെ ധരിപ്പിച്ചതെന്നും രാഹുല്‍ വിമര്‍ശിച്ചു. അതേസമയം സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിമാരെയും രാഹുല്‍ രൂക്ഷമായി തന്നെ വിമര്‍ശിച്ചു. ദിഗ് വിജയ് സിംഗ് മാത്രമാണ് രാഹുലിനെ തിരിച്ച് വിമര്‍ശിച്ചത്. സമാജ് വാദി പാര്‍ട്ടിയുടേത് അടക്കമുള്ള ആഹ്വാനം തള്ളിയതില്‍ കമല്‍നാഥിനും എഐസിസി നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചു.

നേതൃത്വത്തെ തിരുത്താനും ശ്രമിച്ചു. പക്ഷേ അതുണ്ടായില്ലെന്നും ദിഗ് വിജയ്‌സിംഗ് പറഞ്ഞു. അതേസമയം ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനുമെതിരെ ശക്തമായ പ്രതിപക്ഷമായി ഇന്ത്യ സഖ്യത്തെ മാറ്റുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് എത്രയും പെട്ടെന്ന് തന്നെ ഒരുങ്ങുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

നാല് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷമായിരുന്നു കോണ്‍ഗ്രസ് തീരുമാനങ്ങള്‍ അറിയിച്ചത്. അതേസമയം പാര്‍ലമെന്റിലെ എംപിമാരുടെ സസ്‌പെന്‍ഷന്റെ കാര്യത്തിലും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉണ്ടാവരുതെന്ന ഉദ്ദേശത്തോടെയാണ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.

അതിലൂടെ മാത്രമേ അവര്‍ക്ക് കിരാതമായ ക്രിമിനല്‍ നിയമം പാസാക്കാന്‍ സാധിക്കൂ എന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം തിരിച്ചടികള്‍ തിരിച്ചറിഞ്ഞ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. ജനുവരി രണ്ടാം വാരമായിരിക്കും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+