Get Updates
Get notified of breaking news, exclusive insights, and must-see stories!

തുരുതുരാ ഉമ്മകള്‍, കൈവീശല്‍; ബിജെപി ഓഫീസിന് മുന്നില്‍ രാഹുലിന്റെ വന്‍ 'പ്രകടനം'

ദില്ലി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ഇപ്പോള്‍ രാജസ്ഥാനിലാണ്. ഇന്ന് യാത്ര ജലാവറിലുള്ള ബിജെപി ഓഫീസിന് മുന്നിലൂടെയാണ് കടന്നുപോയത്. രസകരമായ കാര്യങ്ങളും ഈ സമയത്ത് സംഭവിച്ചു. രാഹുല്‍ തുരുതുരാ ഉമ്മകള്‍ ഓഫീസിന് നേരെ നല്‍കി കൊണ്ടിരുന്നു. പിന്നീട് കൈവീശി കാണിക്കുന്നതാണ് കണ്ടത്.

ഇന്ന് രാവിലെ യാത്ര ബിജെപി ഓഫീസിന് മുന്നിലൂടെ കടന്നുപോകുമ്പോഴായിരുന്നു ഈസംഭവം. വീഡിയോയില്‍ രാഹുല്‍ ജനങ്ങള്‍ക്ക് നേരെ കൈവീശികാണുന്നത് കാണാം. ബിജെപി ഓഫീസിന് മുകളില്‍ അവരുടെ പതാകയുമായി നില്‍ക്കുന്നവരോടാണ് അദ്ദേഹം കൈവീശി കാണിക്കുന്നത്.

1

അതേസമയം രാഹുല്‍ കൈവീശിയതും അവിടെ നിന്നിരുന്ന ബിജെപി പ്രവര്‍ത്തകരെല്ലാം അദ്ദേഹത്തോടും കൈവീശി കാണിക്കുന്നതാണ് കണ്ടത്. വലിയൊരു ചിരിയും രാഹുലിന്റെ മുഖത്തുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ബിജെപി നേതാവുമായ വസുന്ധര രാജ സിന്ധ്യയുടെ കോട്ടയാണ് ജലാവര്‍.

ഇവിടെ വെച്ചാണ് ഇങ്ങനൊരു സംഭവം നടന്നത്. അടുത്ത വര്‍ഷം രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുകയാണ്. ബിജെപിയുടെ കോട്ടയിലൂടെ ഇത്രയും വലിയൊരു യാത്ര ഗംഭീരമായി കടന്നുപോകുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

രാവിലെ ഏഴ് മണി കഴിഞ്ഞാണ് രാഹുല്‍ യാത്രയുടെ ഭാഗമായി നടക്കാനിറങ്ങിയത്. ഹൈവേയിലൂടെയായിരുന്നു നടന്നിരുന്നത്. ഈ റോഡ് കോട്ടയുമായി ബന്ധിപ്പിക്കുന്നതായിരുന്നു. ഇതിനിടെ രാഹുലിന് ഒപ്പമുള്ളവര്‍ തിളങ്ങി നില്‍ക്കുന്ന ഒരു കെട്ടിടത്തിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. ആ കെട്ടിടത്തിന്റെ ടെറസില്‍ നിരവധി പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ബിജെപി എംപി ദുഷ്യന്ത് സിംഗിന്റെ ഓഫീസായിരുന്നു ഇത്.

ദുഷ്യന്ത് ആണെങ്കില്‍ വസുന്ധര രാജയുടെ മകനും. ഈ കെട്ടിടം ലെറ്റുകളും, ബിജെപി പതാകകളും കൊണ്ട് അലങ്കരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, വസുന്ധര, ദുഷ്യന്ത് എന്നിവരെല്ലാമുള്ള ഒരു കൂറ്റന്‍ ബോര്‍ഡും ഈ കെട്ടിടത്തിന് പുറത്തുണ്ടായിരുന്നു.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

രാഹുല്‍ ഗാന്ധി ഈ ബാനറിലേക്ക് നോക്കി തുരുതുരാ ഫ്‌ളൈയിംഗ് കിസ്സുകളാണ് നല്‍കിയത്. ഒപ്പമുള്ളവരോടും ഇത് തന്നെ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. സച്ചിന്‍ പൈലറ്റും, മന്ത്രി രാംലാല്‍ ജാട്ടും ബിജെപി ഓഫീസില്‍ ഉള്ളവരോട് കൈവീശി കാണിക്കുന്നതും കാണാം.

നേരത്തെ മധ്യപ്രദേശില്‍ മോദി, മോദി എന്ന് യാത്ര കടന്നുപോകുമ്പോള്‍ പറഞ്ഞവരോടും രാഹുല്‍ ഇതേ രീതിയിലാണ് പ്രതികരിച്ചത്. അവര്‍ക്ക് നേരെ ചുംബനങ്ങള്‍ സമ്മാനിച്ചായിരുന്നു രാഹുല്‍ അതിന് മറുപടി നല്‍കിയത്. കൂടുതല്‍ ഉച്ചത്തില്‍ അത് പറയാനും ആവശ്യപ്പെട്ടിരുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ സ്റ്റൈലാണെന്നും, മറ്റൊന്നും അതില്‍ ഇല്ലെന്നും ജയറാം രമേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+