ബിജെപി കള്ളന്‍മാരുടെ പാര്‍ട്ടിയെന്ന് രാഹുല്‍
ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരാതിയുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി കള്ളന്‍മാരുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞുവെന്നാണ് ബിജെപിയുടെ ആരോപണം.ഛത്തീസ്ഗഢിലെ ഖര്‍സിയയില്‍ റാലി നടത്തുന്നതിനിടെയാണ് ബിജെപി കള്ളന്‍മാരുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞതായി ബിജെപി ആരോപിയ്ക്കുന്നത്. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിയ്ക്കുന്ന രാഹുലിനെതിരെ നിയമനടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
മുസാഫര്‍ നഗറിലെ കലാപത്തിന് പിന്നില്‍ ബിജെപിയും, ഐഎസ്‌ഐ മുസ്ലീങ്ങളെ സമീപിച്ചതുമാണെന്നുള്ള രാഹുലിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. മുസ്ലിങ്ങളെ അപാനിയ്ക്കുന്ന തരത്തില്‍ സംസാരിച്ചതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞു.

ഒരു പാര്‍ട്ടിയെയോ പാര്‍ട്ടി അംഗങ്ങളെയോ പരസ്യമായി കള്ളന്‍മാരെന്ന് വിളിയ്ക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് നിയമങ്ങളെ ലംഘിയ്ക്കുകയായിരുന്ന രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും ബിജെപി വക്താവ് മുക്തര്‍ അബ്ബാസ് നാഖ്വി പറഞ്ഞു.
ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധി കള്ളന്‍മാരുടെ പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രസംഗിച്ചത്. ബിജെപി കള്ളന്‍മാരുടെ പാര്‍ട്ടിയാണെന്നും അവരെ ഇവിടെ നിന്ന് തുരത്താന്‍ ജനങ്ങള്‍ തങ്ങളോടൊപ്പം അണിനിരക്കണമെന്നുമാണ് രാഹുല്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications