Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ആഹ്വാനം ഏറ്റെടുത്തോ? ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

ന്യൂഡൽഹി: കൈയ്യിൽ ത്രിവർണ പതാക ഏന്തി നിൽക്കുന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം ട്വിറ്ററിൽ പ്രൊഫൈൽ ചിത്രമാക്കി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് രാഹുൽ തന്റെ ഫ്രൊഫൈൽ പിക് മാറ്റിയിരിക്കുന്നത്.

ത്രിവർണപതാകയും പിടിച്ചുനിൽക്കുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം ആണ് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പതാക മാത്രം കളറിലാണ്. രാജ്യത്തിന്റെ അഭിമാനമാണ് ത്രിവർണപതാക. ഓരോ പൗരന്റെയും ഹൃദയത്തിൽ ആണ് അതിന്റെ സ്ഥാനം, ചിത്രത്തോടൊപ്പം രാഹുൽ എഴുതി. പ്രിയങ്ക ഗാന്ധിയും ഇതേ ചിത്രം ട്വിറ്ററിൽ പ്രൊഫൈൽ ചിത്രം ആക്കിയിട്ടുണ്ട്.

RAHUL

ആഗസ്റ്റ് രണ്ട് മുതൽ 15 വരെയുള്ള കാലയളവിൽ പ്രൊഫൈൽ പിക്ചറുകൾ മാറ്റണം എന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശിച്ചത്. മൻ കി ബാത്ത് പരിപാടിയിൽ ആയിരുന്നു നരേന്ദ്ര മോദിയുടെ ആഹ്വാനം..രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന എല്ലാ പരിപാടികളിലും എല്ലാവരും പങ്കെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

പ്രായം വഴിമാറും ചിലർ വരുമ്പോൾ..ചേച്ചീ നിങ്ങൾക്ക് വേണ്ടിയാണ് ഈ ക്യാപ്ഷൻ.. മ‍ഞ്ജുപിള്ളയുടെ പുതിയ ചിത്രം വൈറൽ

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് 75 റെയിൽവേ സ്‌റ്റേഷനുകൾക്ക് പേര് മാറ്റി സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് ഇടുമെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണം എന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+