Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎമ്മിനേയും ആര്‍എസ്എസിനേയും ഒന്നിച്ചെതിര്‍ക്കും'; രാഹുലിനെതിരെ ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

ന്യൂഡല്‍ഹി: ആര്‍ എസ് എസിനേയും സി പി എമ്മിനേയും ഒരുപോലെ എതിര്‍ക്കും എന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ ബ്ലോക്കിലെ 24 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരു ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ഇടത് നേതാക്കള്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി എം കെ, ആര്‍ജെഡി, സമാജ്വാദി പാര്‍ട്ടി, എന്‍സിപി-എസ്പി, ശിവസേന (യുബിടി), ജെഎംഎം, സിപിഎം, സിപിഐ, സിപിഐ-എംഎല്‍, ഫോര്‍വേഡ് ബ്ലോക്ക്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ നേതാക്കളാണ്. ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നത്. വെള്ളിയാഴ്ച കോട്ടയത്ത് ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രസ്താവന.

Rahul Gandhi

തന്റെ പോരാട്ടം ആര്‍എസ്എസിനും സിപിഐഎമ്മിനും എതിരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 2026 ല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇടതുപക്ഷവും കോണ്‍ഗ്രസും കേരളത്തില്‍ എതിരാളികളാണെങ്കിലും ദേശീയ തലത്തില്‍ ഇന്ത്യാ ബ്ലോക്കിലെ വിശ്വസ്ത സഖ്യകക്ഷികളാണ്.

'ആര്‍എസ്എസിനോടും സിപിഐഎമ്മിനോടും ഞാന്‍ പ്രത്യയശാസ്ത്രപരമായി പോരാടുന്നു. ആശയങ്ങളുടെ മേഖലയിലും ഞാന്‍ അവരോട് പോരാടുന്നു. അവരോടുള്ള എന്റെ ഏറ്റവും വലിയ പരാതി അവര്‍ ജനഹിതം മാനിക്കുന്നില്ല എന്നതാണ്. നിങ്ങള്‍ക്ക് ആളുകളോട് സഹാനുഭൂതിയില്ലെങ്കില്‍ ആളുകളുമായി ബന്ധപ്പെടാനാകില്ല. നിങ്ങള്‍ ഒരു നേതാവാകില്ല,' അദ്ദേഹം പറഞ്ഞു.

ഇതിനെതിരെയാണ് സിപിഎം, സിപിഐ എന്നീ ഇടത് കക്ഷികള്‍ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയെ പരാമര്‍ശിക്കാതെ സിപിഐ നേതാവ് ഡി രാജ ശനിയാഴ്ച നടന്ന ഇന്ത്യാ ബ്ലോക്ക് വെര്‍ച്വല്‍ മീറ്റിംഗില്‍ ഈ വിഷയം ഉന്നയിച്ചതായും ഇടതുപക്ഷത്തിനെതിരായ ഇത്തരം പ്രസ്താവനകള്‍ രാജ്യത്തുടനീളമുള്ള അതിന്റെ കേഡര്‍മാര്‍ക്ക് തെറ്റായ സൂചനകള്‍ അയയ്ക്കുന്നുണ്ടെന്നും അവ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

'അദ്ദേഹത്തിന് വേണമെങ്കില്‍ സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ ആക്രമിക്കാമായിരുന്നു. പക്ഷേ ബിജെപിയെപ്പോലെ സംസാരിക്കുന്നത് അന്യായമാണ്. നിര്‍ണായകമായ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് രാഹുല്‍ ഗാന്ധിയുടെ ആര്‍എസ്എസ്-സിപിഎം സമവാക്യം നിരവധി നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്,' ഇടത് വൃത്തങ്ങള്‍ ന്യൂസ് 18 നോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം നേരത്തെ ശക്തമായി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ വന്നാല്‍ ആര്‍എസ്എസിന് വേണ്ടിയാണ് രാഹുല്‍ പണിയെടുക്കുന്ത് എന്ന് സിപിഎം കുറ്റപ്പെടുത്തി. ''ആര്‍എസ്എസിനെയും സിപിഎമ്മിനെയും തുല്യമാക്കുന്ന അദ്ദേഹത്തിന്റെ അസംബന്ധവും അപലപനീയവുമായ പരാമര്‍ശത്തില്‍, കേരളത്തില്‍ ആര്‍എസ്എസിനെതിരെ പോരാടുന്നത് ആരാണെന്ന് രാഹുല്‍ ഗാന്ധി മറക്കുന്നു,'' പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍, കോണ്‍ഗ്രസും ആര്‍എസ്എസും കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രവേശിച്ചയുടനെ ആ ഭാഷയാണ് അദ്ദേഹവും ഏറ്റെടുക്കുന്നത് എന്നും സിപിഎം പറഞ്ഞു. കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടം ആര്‍എസ്എസിനെ ശക്തിപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ് എന്നും സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഇത് പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഈ രാജ്യത്തെ ഏതൊരു രാഷ്ട്രീയക്കാരനും അത്തരമൊരു പ്രസ്താവനയെ അപലപിക്കും. ആര്‍എസ്എസിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുക എന്ന ഞങ്ങളുടെ ദൗത്യത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം ആര്‍എസ്എസിനെ നേരിടുക എന്നതായിരിക്കണം,' ബ്രിട്ടാസ് പറഞ്ഞു. രാഹുല്‍ ഇത്തരം അശ്രദ്ധവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നും ബ്രിട്ടാസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+