Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രത്യേക സ്ഥലത്ത് സംസ്‌കാര ചടങ്ങുകൾ നടത്തിയില്ല'; കേന്ദ്രം മൻമോഹൻ സിംഗിനെ അപമാനിച്ചെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കേന്ദ്ര സർക്കാരും ബിജെപിയും അപമാനിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ അദ്ദേഹത്തിന്റെ പേരിൽ സ്‌മാരകം നിർമ്മിക്കാൻ നിശ്ചയിച്ച സ്ഥലത്ത് നടത്തണമെന്ന പാർട്ടിയുടെ അഭ്യർത്ഥന നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെയാണ് രാഹുൽ ഗാന്ധി രംഗത്ത് വന്നത്.

'ഭാരതമാതാവിന്റെ മഹാനായ പുത്രനും സിഖ് സമുദായത്തിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിംഗ് ജിയുടെ അന്ത്യകർമങ്ങൾ ഇന്ന് നിഗംബോധ് ഘട്ടിൽ നടത്തിയതിലൂടെ ഇന്നത്തെ സർക്കാർ പൂർണ്ണമായും അദ്ദേഹത്തെ അപമാനിച്ചിരിക്കുന്നു' ശവസംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം രാഹുൽ ഗാന്ധി ആരോപിച്ചു.

rahulgandhimanmohansinghdeath

മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ ഒരു സമർപ്പിത സ്‌മാരകത്തിൽ നടത്തണമെന്ന് കോൺഗ്രസ് ഇന്നലെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മൻമോഹൻ സിംഗിന്റെ മൃതദേഹം പൊതു ശ്‌മശാനമായ നിഗംബോധ് ഘട്ടിൽ സംസ്‌കരിക്കാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. മൻമോഹൻ സിംഗിന് വേണ്ടി ഡൽഹിയിൽ സ്‌മാരകം നിർമ്മിക്കുമെന്നും ഈ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീട് വ്യക്തമാക്കിയെങ്കിലും കോൺഗ്രസ് കടുത്ത വിമർശനമാണ് ബിജെപിക്കെതിരെയും കേന്ദ്രത്തിനെതിരെയും ഉന്നയിക്കുന്നത്.

മുൻ പ്രധാനമന്ത്രിമാരുടെ അന്ത്യകർമങ്ങൾ പരമ്പരാഗതമായി നിയുക്ത ശ്‌മശാന സ്ഥലങ്ങളിലാണ് സംഘടിപ്പിക്കാറുള്ളതെന്നും ആദരാഞ്ജലികൾ അർപ്പിക്കാൻ പൊതുജനങ്ങൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിന് വേണ്ടിയാണു ഇതെന്നും രാഗുൽ ഗാന്ധി ട്വീറ്റിലൂടെ അറിയിച്ചു. മൻമോഹൻ സിംഗിന്റെ ഭരണനേട്ടങ്ങൾ ഉൾപ്പെടെ രാഹുൽ ഗാന്ധി എടുത്തുപറയുകയുണ്ടായി.

ഒരു ദശാബ്‌ദക്കാലം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യം ഒരു സാമ്പത്തിക മഹാശക്തിയായി മാറി, അദ്ദേഹത്തിന്റെ നയങ്ങൾ ഇപ്പോഴും രാജ്യത്തെ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പിന്തുണയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഡോ. മൻമോഹൻ സിംഗ് നമ്മുടെ ഏറ്റവും വലിയ ആദരവും ഒരു സ്‌മാരകവും അർഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ മൻമോഹൻ സിംഗിന്റെ അന്ത്യകർമ്മങ്ങളും, സ്‌മാരകവും കോൺഗ്രസ്-ബിജെപി ഏറ്റുമുട്ടലിന് കാരണമായിരുന്നു. മനപൂർവം അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ആരോപണം. എന്നാൽ ഇതൊരു അനാവശ്യ വിവാദമാണെന്നായിരുന്നു ബിജെപി നിലപാട്.

സ്‌മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മല്ലികാർജുൻ ഖാർഗെയെയും മൻമോഹൻ സിംഗിന്റെ കുടുംബത്തെയും അറിയിച്ചിരുന്നു എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഒരു ട്രസ്‌റ്റ് രൂപീകരിക്കുകയും സ്‌മാരകത്തിനായി സ്ഥലം കണ്ടെത്തുകയും വേണ്ടതിനാൽ സംസ്‌കാര ചടങ്ങുകൾ മുന്നോട്ട് പോവട്ടെ എന്നായിരുന്നു കേന്ദ്രനിലപാട്. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+