രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല; ലഖീംപൂരില്‍ നിരോധനാജ്ഞ, വേഷം മാറിയെത്തി തൃണമൂല്‍ നേതാക്കള്‍
ലഖ്‌നൗ: കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖീംപൂര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് അനുമതിയില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആവശ്യം ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ തള്ളി. ലഖീംപൂരില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ ഇവിടെക്കുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്. അവരിപ്പോള്‍ താല്‍ക്കാലിക ജയിലിലാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകീട്ടാണ് യുപി സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ട് കത്തയച്ചത്. രാഹുല്‍ ഗാന്ധിക്ക് പുറമെ, പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ന് രാവിലെ ലഖീംപൂരിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്.

ലഖിംപൂരിലേക്ക് ഒരു രാഷ്ട്രീയ നേതാക്കളെയും പ്രവശിപ്പിക്കില്ലെന്നാണ് യുപി സര്‍ക്കാര്‍ പറയുന്നത്. എഎപി, എസ്പി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടി നേതാക്കളെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു, അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ലഖിംപൂരിലെത്തി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. ടൂറിസ്റ്റുകള്‍ എന്ന പേരില്‍ പോലീസിനെ കബളിപ്പിച്ചാണ് ഇവര്‍ ലഖീംപൂരിലെത്തിയതത്രെ. പാര്‍ട്ടി നേതാക്കള്‍ കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
തൃണമൂല്‍ നേതാക്കളുടെ സംഘം ലഖിംപൂരില്‍ എത്തുന്നതിന് മുമ്പ് പോലീസുകാര്‍ തടഞ്ഞിരുന്നു. ഞങ്ങള്‍ ടൂറിസ്റ്റുകളാണ് എന്ന് പറഞ്ഞ് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. എംപിമാരായ കകോലി ഘോഷ് ദസ്തിദാര്‍, സുഷ്മിത ദേവ്, അബിര്‍ രഞ്ജന്‍ ബിശ്വാസ്, പ്രതിമ മോണ്ടല്‍, ദോല സെന്‍ എന്നിവരാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംഘത്തിലുണ്ടായിരുന്നത്.
അതിനിടെ പ്രിയങ്ക ഗാന്ധിയെ കാണാന്‍ പുറപ്പെടാനിരുന്ന ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ പോലീസ് തടഞ്ഞു. ലഖ്‌നൗവിലേക്ക് പോകുന്നതില്‍ നിന്ന് തന്നെ തടഞ്ഞിരിക്കുകയാണെന്ന് വദ്ര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 151 വകുപ്പ് പ്രകാരമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അത് തന്നെ ആശ്ചര്യപ്പെടുത്തുന്നു. ഞാന്‍ പ്രിയങ്കയുമായി ഫോണില്‍ സംസാരിച്ചു. നിമയപരമായ യാതൊരു നടപടികളും പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞുവെന്നും റോബര്‍ട്ട് വദ്ര ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ഞായറാഴ്ച വൈകീട്ടാണ് കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനം ഇടിച്ചുകയറ്റിയത്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകന്‍, ഡ്രൈവര്‍, ബിജെപി പ്രവര്‍ത്തകന്‍ എന്നിവരും സംഭവത്തില്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നു. യോഗി സര്‍ക്കാരിന്റെ നടപടികളെ സംശയത്തോടെയാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രണ്‍ദീപ് കശ്യപിന്റെ കുടുംബം കാണുന്നത്.












Click it and Unblock the Notifications