'മോദി എന്നാല്‍ അഴിമതി..' ആദ്യം പറഞ്ഞത് ഖുശ്ബു..; പഴയ ട്വീറ്റ് കുത്തിപ്പൊക്കി, ബിജെപിയും പ്രതിരോധത്തില്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിന് പിന്നാലെ ബി ജെ പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. രാഹുല്‍ ഗാന്ധി നടത്തിയ അതേ പരാമര്‍ശമാണ് കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ ഖുശ്ബു സുന്ദര്‍ ട്വിറ്ററില്‍ പങ്ക് വെച്ചത്. ആ സാഹചര്യത്തില്‍ ഖുശ്ബുവിന് എതിരേയും കേസെടുക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.
മോദി എന്ന വാക്കിന് അഴിമതി എന്നാണ് അര്‍ത്ഥമെന്ന് കരുതാം എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നത്. അവിടെയും മോദി, ഇവിടെയും മോദി, എവിടെ നോക്കിയാലും മോദി. മോദി എന്നാല്‍ അഴിമതിക്കാരന്. അതിനാല്‍ നീരവ്, ലളിത്, നമോ = അഴിമതി എന്നായിരുന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. 2018 ഫെബ്രുവരി 15 ന് ആയിരുന്നു ഖുശ്ബു സുന്ദര്‍ ഈ ട്വീറ്റ് പങ്ക് വെച്ചിരുന്നത്.

രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിക്ക് പിന്നാലെ ഖുശ്ബുവിന്റെ ഈ ട്വീറ്റ് ആണ് എല്ലാവരും പങ്ക് വെച്ചിരിക്കുന്നത്. മോദിമാരെ അപകീര്‍ത്തിപ്പെടുത്തിയതിന് ഇപ്പോള്‍ ബി ജെ പി നേതാവും, ദേശീയ വനിതാ കമ്മീഷന് അംഗവുമായ ഖുശ്ബുവിനെതിരെ പൂര്‍ണേഷ് മോദിക്ക് പരാതിയില്ലേ എന്നാണ് പലരുടേയും ചോദ്യം. യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍പ് ഈ പരാമര്‍ശം നടത്തിയത് ഖുശ്ബുവാണ് എന്നതും ശ്രദ്ധേയമാണ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് രാഹുല്‍ ഗാന്ധി പ്രസ്തുത പ്രസംഗം നടത്തിയത്. എന്നാല്‍ 2018 ല്‍ ഖുശ്ബു ഇതേ കാര്യം ട്വീറ്റ് ചെയ്തിരുന്നു. അതേസമയം പഴയ ട്വീറ്റിനോട് ഖുശ്ബു പ്രതികരണമൊന്നും നടത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയെ പുറത്താക്കിയ നടപടിക്ക് പിന്നാലെ പോസിറ്റീവായി ചിന്തിച്ചാല്‍ നല്ലത് സംഭവിക്കും എന്ന് മാത്രമായിരുന്നു ഖുശ്ബു പങ്ക് വെച്ച ട്വീറ്റ്.
2013-ല്‍ പാസാക്കിയ സുപ്രീംകോടതി വിധിയില്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്മോഹന് സിംഗ് ആഗ്രഹിച്ചിരുന്നു എന്നും എന്നാല്‍ രാഹുല്‍ ഗാന്ധി അത് കീറിയെറിഞ്ഞെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ, അദ്ദേഹത്തിവ് ഇപ്പോള്‍ അയോഗ്യത കല്പ്പിക്കപ്പെട്ടിരിക്കുന്നത് അതേ വിധിയില്‍ നിന്നാണ് എന്നും ഖുശ്ബു ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കര്‍മ്മ എന്നും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൂര്‍ണേഷ് മോദി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് സൂറത്ത് കോടതി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ 24 മണിക്കൂറിനുള്ളിലാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കുകയും ചെയ്തു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ കക്ഷികളെല്ലാം രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാള്, മമത ബാനര്‍ജി, പിണറായി വിജയന്, എം കെ സ്റ്റാലിന് തുടങ്ങിയ മുഖ്യമന്ത്രിമാരും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയ്ക്കെതിരായ നടപടി ആയുധമാക്കി ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനും നീക്കം നടക്കുന്നുണ്ട് എന്നാണ് വിവരം.
Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..
കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള എം പിയായിരുന്നു രാഹുല്‍ ഗാന്ധി. അയോഗ്യതയ്ക്ക് സുപ്രീംകോടതിയും ശരിവെക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അങ്ങനെ വന്നാല്‍ സി പി എം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന ചോദ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പ്രതികരണമൊന്നും സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications