രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ
ദില്ലി: രാഹുല്‍ അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പുതിയ നീക്കത്തിന് കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം നേരത്തെ രാഹുലിന്റെ അയോഗ്യതയില്‍ പ്രതികരിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നന്ദി അറിയിച്ചു. ജനാധിപത്യത്തെ രക്ഷിക്കാനായി കൃത്യമായി ആസൂത്രണം ചെയ്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ഇന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.സോണിയാ ഗാന്ധിയും, മുതിര്‍ന്ന നേതാവ് പി ചിദംബരവും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുലിന്റെ അയോഗ്യത്തില്‍ എന്ത് രാഷ്ട്രീയ തന്ത്രം ഉപയോഗിക്കാമെന്നാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്.

അഭിഷേഷ് മനു സിംഗ്വി നിയമപരമായ നീക്കങ്ങളും, തന്ത്രങ്ങളും നേതാക്കള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. രാജ്യത്തൊന്നാകെ പ്രതിഷേധ പ്രകടനത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വരും ദിവസങ്ങളില്‍ ഇത് ആരംഭിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ പിന്തുണയെയും കോണ്‍ഗ്രസ് നേതൃത്വം സ്വാഗതം ചെയ്തു.
മാര്‍ച്ച് 27 മുതല്‍ തുടര്‍ച്ചയായി സമരങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. സമാന ചിന്താഗതിയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് പിടിക്കും. രാഹുലിനെ അയോഗ്യനാക്കിയതിന് പാര്‍ട്ടിയുടെ ദില്ലി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം യോഗം ചേര്‍ന്നിരുന്നു. ജനകീയ സമരത്തിലേക്ക് പ്രതിഷേധത്തെ മാറ്റാനാണ് പാര്‍ട്ടിയുടെ തീരുമാനം.
മാര്‍ച്ചുകളും, ജനകീയ സഭകളും രാജ്യത്ത് ഉടനീളം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്. ജനകീയ സമരത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തെ കുറിച്ച് കോണ്‍ഗ്രസ് വ്യാപക പ്രചാരണം നടത്തും.മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയതിനാണ് രാഹുലിനെ അയോഗ്യനാക്കിയിരിക്കുന്നത്.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
സര്‍ക്കാരിന്റെ വിദേശ നയത്തിനും, അദാനി വിഷയത്തിലും, ചൈനയ്ക്ക് അതിര്‍ത്തിയിലെ വിഷയത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിലും രാഹുല്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. അതിനുള്ള പ്രതികാരമാണ് കേന്ദ്ര തീര്‍ത്തതെന്നും ജയറാം രമേശ് കുറിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാറുണ്ട്. അത്തരം യോജിച്ചുള്ള പ്രവര്‍ത്തനം ഇനി സഭയ്ക്ക് പുറത്തും ആവശ്യമാണെന്നും ജയറാം രമേശ് പറഞ്ഞു.
അതേസമയം ബിജെപി നേതാക്കളെല്ലാം രാഹുലിനെതിരായ നടപടിയെ പ്രകീര്‍ത്തിച്ചു. മോദിയെന്ന പേരുള്ള എല്ലാവര്‍ക്കുമെതിരെയുള്ള മോശം പരാമര്‍ശമാണ് രാഹുല്‍ നടത്തിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം മോശം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ്. വായില്‍ തോന്നിയതെന്തും വിളിച്ച് പറഞ്ഞ് രക്ഷപ്പെടാമെന്നാണ് രാഹുല്‍ കരുതിയത്. തീര്‍ച്ചയായും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. നിയമത്തിന്റെ പരിധിയില്‍ നിന്നാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.












Click it and Unblock the Notifications