രാഹുല്‍ ഗാന്ധി: 'അദാനിയും മോദിയും തമ്മിലുള്ള ബന്ധമെന്ത്? ചോദിച്ച് കൊണ്ടേയിരിക്കും, ഭയപ്പെടുത്താന്‍ നോക്കേണ്ട'
ന്യൂദല്‍ഹി: ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം എന്താണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ഈ ചോദ്യമാണ് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് എന്നും അദാനിയുടെ കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് ആരൊക്കെ ആണ് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റില്‍ ആണ് ഞാന്‍ ആരോപണം ഉന്നയിച്ചത്. അതിന്റെ തെളിവും ഞാന്‍ പാര്‍ലെമന്റില്‍ തന്നെ കാണിച്ചു.
സ്പീക്കര്‍ക്ക് വിശദമായ കത്ത് നല്‍കി. എന്നാല്‍ എന്റെ പ്രസ്താവനകള്‍ രേഖകളില്‍ നിന്ന് നീക്കുകയാണ് ചെയ്തത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്റെ കത്തുകള്‍ക്കൊന്നും സ്പീക്കര്‍ മറുപടി നല്‍കിയില്ല. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിച്ച ആരംഭിച്ചത്. അദാനിക്ക് കമ്പനിക്ക് നിക്ഷേപം നടത്തുന്ന ചൈനീസ് കമ്പനി ആരുടേതാണ് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അയോഗ്യനാക്കി കൊണ്ട് തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട.

ഇപ്പോള്‍ നടക്കുന്നത് ജനാധിപത്യത്തിന് എതിരായ ആക്രമണമാണ് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. താന്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് വേണ്ടിയാണ് പോരാടുന്നത്. മോദിയും അദാനിയും തമ്മിലുളള ബന്ധം എല്ലാ ബി ജെ പി നേതാക്കള്‍ക്കും അറിയാം എന്നും എന്നാല്‍ എല്ലാവര്‍ക്കും മോദിയെ ഭയമാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അദാനിയെ കുറിച്ചുളള തന്റെ അടുത്ത പ്രസംഗം മോദി ഭയക്കുന്നെന്നും അതിനാലാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുല്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭയം ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യത എന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും തന്റെ ജോലി തുടര്‍ന്ന് കൊണ്ടേയിരിക്കും എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. താന്‍ പാര്‍ലമെന്റിന് അകത്താണോ പുറത്താണോ എന്നത് വിഷയമല്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..
തന്റെ പോരാട്ടം രാജ്യത്തിന് വേണ്ടി ഉള്ളതാണ് എന്നും തുടര്‍ന്നും അത് നടത്തി കൊണ്ടിയേരിക്കും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്തം ആണ്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് എന്നും അതിനായി താന്‍ ഇവിടെ തന്നെ ഉണ്ടാകും എന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications