'മോദിയെന്നാല്‍ അഴിമതി...'; ആ ട്വീറ്റ് ഡിലീറ്റ് ചെയ്യില്ലെന്ന് ഖുശ്ബു സുന്ദര്‍, ' അവിടെ തന്നെ കാണും'
ന്യൂദല്‍ഹി: മോദി എന്നാല്‍ അഴിമതി എന്ന് സൂചിപ്പിക്കുന്ന പഴയ ട്വീറ്റ് താന്‍ പിന്‍വലിക്കാന്‍ പോകുന്നില്ല എന്ന് ബി ജെ പി നേതാവും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസിന് മറ്റ് ജോലിയൊന്നുമില്ലാത്തതിനാല്‍ ആണ് പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നത് എന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
താന്‍ പാര്‍ട്ടി വക്താവായിരുന്ന കാലത്തെ ട്വീറ്റുകളുടെ പിറകെ കോണ്‍ഗ്രസ് പോകുന്നത് എന്തിനാണ് എന്നും അവര്‍ ചോദിച്ചു. ഞാന്‍ എന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ പോകുന്നില്ല. അത് അവിടെ തന്നെയുണ്ടാകും. മറ്റൊരു ജോലിയും ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന് അവയെല്ലാം മാന്തി പുറത്തിടാന്‍ സാധിക്കും എന്നും ഖുശ്ബു സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. മോദി എന്നാല്‍ അഴിമതി എന്ന് പ്രസംഗിച്ചതിന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിരുന്നു.

2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. എന്നാല്‍ 2018 ല്‍ തന്നെ സമാനമായ ട്വീറ്റ് അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ഖുശ്ബു സുന്ദര്‍ പങ്ക് വെച്ചിരുന്നു. രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ ഈ ട്വീറ്റ് വൈറലായിരുന്നു. മോദി എന്നതിന്റെ അര്‍ത്ഥം നമുക്ക് അഴിമതി എന്ന് മാറ്റുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം, എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയ പൂര്‍ണേഷ് മോദി, ഖുശ്ബു സുന്ദറിനെതിരെ പരാതി നല്‍കുമോ എന്ന് ചോദിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാെയാണ് ഖുശ്ബു സുന്ദറിന്റെ പ്രതികരണം. കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ ഖുശ്ബുവിനെ ദേശീയ വനിത കമ്മീഷന്‍ അംഗമാക്കിയത്.
തന്നെ രാഹുല്‍ ഗാന്ധിക്ക് തുല്യമാക്കിയതിന് കോണ്‍ഗ്രസിന് നന്ദി പറയുന്നു എന്നും ഖുശ്ബു പറഞ്ഞു. എന്നെയും രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് എങ്ങനെയാണ് ഒരേ വേദിയില്‍ നിര്‍ത്തുന്നതെന്ന് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പ്രതിപക്ഷ നേതാവെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ മതിയായ പേരും ബഹുമാനവും ഞാന്‍ സമ്പാദിച്ചു എന്ന വസ്തുത താന്‍ ഇഷ്ടപ്പെടുന്നു. കോണ്‍ഗ്രസിന് നന്ദി എന്നാണ് ഖുശ്ബുവിന്റെ പരിഹാസം.
കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ ഇതായിരുന്നു തങ്ങള്‍ സംസാരിക്കേണ്ട ഭാഷ എന്നും പറഞ്ഞാണ് ഖുശ്ബു തന്റെ പഴയ ട്വീറ്റിനെ ന്യായീകരിക്കുന്നത്. ഖുശ്ബു സുന്ദര്‍ 2020 ല്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബി ജെ പിയില്‍ ചേരുന്നത്. ഡി എം കെയിലൂടെയാണ് ഖുശ്ബു രാഷ്ട്രീയത്തില്‍ എത്തുന്നത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ഖുശ്ബു സുന്ദര്‍.












Click it and Unblock the Notifications