രാഹുലിനെ കുരുക്കിയത് മോദിയല്ല ഭൂത്‌വാല; ആരാണ് പൂര്‍ണേഷ് മോദി? കേസിന് പിന്നിലെ ലക്ഷ്യമെന്ത്?
മുംബൈ: രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടപ്പോള്‍ ഏറ്റവും ചര്‍ച്ചയായ പേരാണ് പൂര്‍ണേഷ് മോദി. അതിനൊപ്പം മോദി സമുദായവും പ്രശസ്തമായി. ഇവ രണ്ടിനെയും കുറിച്ച് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. ഇതില്‍ ഏറ്റവും രസകരമായ കാര്യം പൂര്‍ണേഷിന്റെ മുഴുവന്‍ നേരത്തെ പൂര്‍ണേഷ് ഭൂത് വാല എന്നായിരുന്നു. ഇതിലെവിടെയാണ് മോദി എന്ന ചോദ്യമുയരാം. ഭൂത് വാല എന്നത് മോദി സമുദായത്തിലെ ഉപജാതിയാണ്. ഗുജറാത്തിലെ വലിയ സമുദായങ്ങളിലൊന്നായ മോദി വിഭാഗത്തിന്റെ ഭാഗമായിരുന്നു പൂര്‍ണേഷ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭൂത് വാല എന്ന വാല്‍പ്പേര് മാറ്റി മോദി എന്നാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസും ശക്തമായിരുന്നു. 2019ല്‍ കര്‍ണാടകത്തിലെ റാലിയില്‍ വെച്ചായിരുന്നു രാഹുല്‍ പരാമര്‍ശം നടത്തിയത്. സൂറത്ത് കോടതിയില്‍ വൈകാതെ തന്നെ പൂര്‍ണേഷ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി, എന്നിവരെ ചേര്‍ത്ത് പറഞ്ഞ കാര്യങ്ങള്‍ രാഹുലിനെ കുരുക്കുകയായിരുന്നു. അതേസമയം പൂര്‍ണേഷ് പേര് മാറ്റിയ കാര്യം കോടതിയില്‍ വാദത്തിനിടെയും കടന്നുവന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണേഷ് മോദിയുടെ വാല്‍പ്പേര് കോടതിയില്‍ ചര്‍ച്ചയായതോടെയാണ് പലരും അതിന് പിന്നിലുള്ള കാര്യമറിഞ്ഞത്. രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത് പൂര്‍ണേഷ് മോദി വിഭാഗത്തില്‍ നിന്നുള്ളയാളല്ലെന്നാണ്. കാരണം പൂര്‍ണേഷിന്റെ നേരത്തെയുള്ള വാല്‍പ്പേര് ഭൂത് വാല എന്നായിരുന്നു എന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. പിന്നീട് ഇത് മോദി എന്നാക്കി മാറ്റുകയായിരുന്നു. എന്നാല്‍ കോടതിയില്‍ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. രാഹുല്‍ മോദി സമുദായത്തെ ഒന്നാകെ അപമാനിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. മാപ്പുപറയാന്‍ തയ്യാറുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.
മോദി സമുദായം വളരെ പ്രബലമാണ് ഇന്ത്യയില്‍. 13 കോടി ജനസംഖ്യയുണ്ട് ഈ വിഭാഗത്തിന്. തെലി വിഭാഗം എന്നും ഇവര്‍ അറിയപ്പെടാറുണ്ട്. ഇന്ത്യയില്‍ ഉടനീളമായി പരന്ന് കിടക്കുകയാണ് ഇവര്‍. പല സംസ്ഥാനങ്ങളിലായി പല പേരുകളിലായിട്ടാണ് ഈ സമുദായം അറിയപ്പെടുന്നത്. രാജസ്ഥാനില്‍ ഇവര്‍ ഗഞ്ചീസ് എന്നാണ് അറിയപ്പെടുന്നത്. ഗുജറാത്തില്‍ മോദി വിഭാഗം എന്നാണ് ഇവരെ വിളിക്കുന്നതെന്ന് പൂര്‍ണേഷ് പറയുന്നു. സൂറത്ത് വെസ്റ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എ കൂടിയാണ് അദ്ദേഹം. തങ്ങളുടെ സമുദായം ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലാണ് വാല്‍പ്പേര് വരാറുള്ളതെന്ന് പൂര്‍ണേഷ് പറഞ്ഞു.
ലാപ്‌സിവാല, ദാല്‍വാല, ചോങ്ക്വാല, ഖാദിവാല, അങ്ങനെ നിരവധി പേരുകളില്‍ മോദി സമുദായം അറിയപ്പെടാറുണ്ട്. തന്റെ പേര് ഞാന്‍ ജീവിച്ചിരുന്ന ഏരിയയുടെ പേരാണ് എനിക്ക് തന്നതെന്ന പൂര്‍ണേഷ് പറഞ്ഞു. എന്റെ പിതാമഹന്മാര്‍ സൂറത്തിലെ ഭൂത് സേരിയിലായിരുന്നു ജീവിച്ചിരുന്നു. അതുകൊണ്ട് തന്റെ കുടുംബം ഭൂത് വാലാസ് എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയാണ് തന്റെ പേരിനൊപ്പം ഭൂത് വാല വന്നതെന്നും പൂര്‍ണേഷ് മോദി പറയുന്നു. അത് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ മാറ്റിയതാണെന്നും പൂര്‍ണേഷ് മോദി വ്യക്തമാക്കി.
സൂറത്ത് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ താന്‍ മോദിയെന്ന പേരിലേക്ക് മാറിയതായി പറയുന്നുണ്ട്. 1988ലാണ് താന്‍ പേര് പൂര്‍ണേഷ് മോദി എന്നാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ ഭൂത് വാല എന്ന വംശപേര് പറയുന്നുണ്ട്. സമുദായത്തിന്റെ പേര് മോദി ഗഞ്ചി എന്നാണെന്നും പരാമര്‍ശിക്കുന്നുണ്ട്. നാടോടികളായ ഒരു സമുദായത്തിന്റെ പേരാണ് മോദി. ഈ സമുദായം പിന്നീട് എണ്ണ വ്യാപാരത്തിലേക്ക് ഇറങ്ങി ഗുജറാത്തില്‍ വാസസ്ഥലം കണ്ടെത്തുകയായിരുന്നു.
1994ല്‍ ഒബിസി വിഭാഗത്തില്‍ മോദി സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു. തന്റെ പരാതി ഒരിക്കലും രാഷ്ട്രീയപരമായിരുന്നില്ലെന്ന് പൂര്‍ണേഷ് വ്യക്തമാക്കി. ഗുജറാത്തിലെ മോദി സമുദായത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഞാന്‍. രാഹുലിന്റെ പരാമര്‍ശം വന്നതോടെ ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് സംസാരിച്ച ശേഷമാണ്, പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഒരു സമുദായംഗം എന്ന നിലയിലാണ് പരാതി നല്‍കിയത്. അതിന് എല്ലാവരും രാഷ്ട്രീയം കണ്ടെത്തിയത്. ഇത് ഞങ്ങളുടെ ജയമോ തോല്‍വിയോ അല്ല. ഇത് രാജ്യത്തിന്റെ സാമുഹിക മേഖലയെ ബാധിക്കുന്നതാണ്. മൊത്തം സമുദായത്തെ ഒരു കാര്യത്തില്‍ അധിക്ഷേപിക്കാന്‍ പാടില്ലെന്നും പൂര്‍ണേഷ് മോദി പറഞ്ഞു.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications