രാഹുലിന്റെ അധ്യക്ഷ പദവി; കോണ്‍ഗ്രസില്‍ പുത്തനുണര്‍വ്; ഗുജറാത്തില്‍ പ്രതീക്ഷ
ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്ലെത്തിയതോടെ രാജ്യത്ത് പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസില്‍ പുത്തനുണര്‍വുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അമ്മ സോണിയാ ഗാന്ധിയില്‍ നിന്നും രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുക്കുന്നത് കൂടുതല്‍ പേരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാനും അണികളെ പ്രവര്‍ത്തന സജ്ജരാക്കാനും സഹായിക്കും.
വീരേന്ദ്ര കുമാറിന്റെ ഇടതുചായ്‌വ് കൈയ്യേറ്റം ഒളിപ്പിക്കാനോ?; ഇരുതോണിയില്‍ കാലുവെച്ച് പാര്‍ട്ടി
19 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെത്തുന്നത് എന്നത് പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. നിലവില്‍ ബിജെപിയുടെ കുതിപ്പിനാല്‍ പുറന്തള്ളപ്പെട്ടുപോയ കോണ്‍ഗ്രസിന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് മുതിര്‍ന്ന നേതാക്കളും കണക്കുകൂട്ടുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും രാഹുലിന്റെ അധ്യക്ഷ പദവി പ്രതിഫലിക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കോണ്‍ഗ്രസിനെ നേരിട്ട് ആക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതും. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ബിജെപിക്ക് തലവേദനയാകും.
സ്വാതന്ത്ര്യം ലഭിച്ചശേഷം കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണു രാഹുല്‍ ഗാന്ധി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയിരിക്കും അധ്യക്ഷന്‍ എന്ന നിലയിലുള്ള രാഹുലിന്റെ പ്രധാന പരീക്ഷണം. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിട്ടായിരിക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നുറപ്പാണ്. എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ക്ക് രാഹുല്‍ ഗാന്ധിയോടുള്ള നിലപാട് മാറിയെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സഖ്യത്തിന്റെ പിന്തുണ വര്‍ധിപ്പിക്കും. രാഹുല്‍ അധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റവും പുതുയുഗപ്പിറവിയുമാണ് സംഭവിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications