വീരേന്ദ്ര കുമാറിന്റെ ഇടതുചായ്വ് കൈയ്യേറ്റം ഒളിപ്പിക്കാനോ?; ഇരുതോണിയില്‍ കാലുവെച്ച് പാര്‍ട്ടി
കോഴിക്കോട്: ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാര്‍ ഇടയ്ക്കിടെ ഇടതുചായ്വ് പ്രകടിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാനാണെന്ന് സൂചന. സംസ്ഥാനത്ത് പ്രമുഖരുടെ കൈയ്യേറ്റങ്ങള്‍ വീണ്ടും വാര്‍ത്തയായിക്കൊണ്ടിരിക്കെ വീരേന്ദ്ര കുമാറിനെതിരായ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയടെ സിനിമ കൂവാന്‍ ദിലീപ് ഫാന്‍സോ?; പുതിയ വിവാദം
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വീരേന്ദ്ര കുമാറും മകന് ശ്രേയാംസ് കുമാറും വയനാട്ടില്‍ ആദിവാസി ഭൂമി കൈയ്യേറിയതായുള്ള ആരോപണം ഇപ്പോള്‍ സജീവമാണ്. സര്‍ക്കാരിന്റെ ഭാഗമായുള്ള പ്രമുഖരുടെ കൈയ്യേറ്റങ്ങള്‍ മാതൃഭൂമിയും ഏഷ്യാനെറ്റും തുടരെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

മുന്‍ മന്ത്രി തോമസ് ചാണ്ടി കൈയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ട സാഹചര്യം ഉണ്ടാക്കിയ ഏഷ്യാനെറ്റിനെതിരെ ശക്തമായ നിലപാടാണ് സിപിഎം കൈക്കൊണ്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കൈയ്യേറ്റം വാര്‍ത്തയാക്കാനും സജീവമായി ചര്‍ച്ച ചെയ്യിക്കാനും സിപിഎം സാഹചര്യമൊരുക്കി.
ഇതേ രീതിയില്‍ വീരേന്ദ്ര കുമാറിനെതിരെയും നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. ഇതേതുടര്‍ന്നാണ് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുകയും അതേസമയം ഇടതുപക്ഷത്തേക്ക് വരുമെന്ന തോന്നലുണ്ടാക്കാനും വീരേന്ദ്ര കുമാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്ത്രപരമായ രാഷ്ട്രീയ നിലപാടിലൂടെ തങ്ങള്‍ക്കെതിരായ ആരോപണം ഇല്ലാതാക്കാനും അതേസമയം രാഷ്ട്രീയ നിലനില്പ് ഉറപ്പിക്കാനും ജെഡിയുവിന്റെ ഭാഗമായ വീരേന്ദ്ര കുമാറിന് സാധിക്കുന്നുണ്ട്. രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്നും ഇടതുപക്ഷത്തേക്ക് വരുമെന്നുമൊക്കെയുള്ള ഊഹാപോഹങ്ങള്‍ നല്കി യുഡിഎഫില്‍നിന്നും വിലപേശാനാനാണ് വീരേന്ദ്ര കുമാറിനും മകനും നേതൃത്വം നല്കുന്ന പാര്‍ട്ടി ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications