തോല്‍വിക്ക് മുന്നേ രാഹുല്‍ മുങ്ങി,അതും ഇറ്റലിയിലേക്ക്, അവിടെ തിരഞ്ഞെടുപ്പുണ്ടാകുമെന്ന് അമിത് ഷാ
രാഹുല്‍ ഗാന്ധി തന്റെ മുത്തശ്ശിക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പോയിരിക്കുകയാണ്
ദില്ലി: മൂന്നു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ തോല്‍വിയെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസിനെ അലട്ടുന്നത് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയെന്ന ചോദ്യമാണ്. ഇത് വരെ അതിനുള്ള ഉത്തരം കൃത്യമായി ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. സോണിയാഗാന്ധിയുടെ നാടായ ഇറ്റലിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പാര്‍ട്ടി അങ്ങേയറ്റം തകര്‍ന്നു നില്ക്കുമ്പോള് അധ്യക്ഷന്റെ പിന്തുണയില്ലാതിരിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എവിടെപ്പോയി
രാഹുല്‍ ഗാന്ധി തന്റെ മുത്തശ്ശിക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പോയിരിക്കുകയാണ്. എന്നാല്‍ പലരും ഇതറിഞ്ഞില്ലെന്നാണ് പറയുന്നത്. പക്ഷേ താന്‍ ഇറ്റലിയിലേക്ക് പോവുകയാണെന്ന് കാണിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഹോളി ആഘോഷങ്ങള്‍ക്ക് ആശംസകളും നേര്‍ന്നിരുന്നു.

പ്രതികരണമില്ല
പാര്‍ട്ടിയുടെ തോല്‍വിയില്‍ ഇതുവരെ അധ്യക്ഷനായ രാഹുല്‍ ഒരുപ്രതികരണവും നടത്തിയിട്ടില്ല. ഇത് പ്രവര്‍ത്തകരെ മുഴുവന്‍ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇതില്‍ ത്രിപുരയിലും നാഗാലാന്റിലും പാര്‍ട്ടിക്ക് ഒരു സീറ്റ് പോലുമില്ല. ഇതൊന്നും രാഹുല്‍ കാര്യമാക്കിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്.

മേഘാലയ
അത്യാവശ്യം സീറ്റുകള്‍ ലഭിച്ച മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ചര്‍ച്ചകള്‍ക്ക് അധ്യക്ഷനില്ലാത്തത് തിരിച്ചടിയാണ്. കമല്‍നാഥ്, മുകുള്‍ വാസ്നിക്, അഹമ്മദ് പട്ടേല്‍ എന്നിവരാണ് മേഘാലയയില്‍ ഉള്ളത്. ഇവരുടെ സേവനം ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.

സീരിയസ്നെസില്ല
രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിന്റെ ഒരു സീരിയസ്നെസും ഇല്ലെന്നാണ് ബിജെപി മന്ത്രി ഗിരിരാജ് സിങ്ങിന്റെ വിമര്‍ശനം. രാഹുല്‍ നേതൃഗുണം കൊണ്ട് നേതാവായതല്ല. സാഹചര്യം കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളാണ്. രാജ്ഞി ജനിച്ചയാള്‍ക്ക് എങ്ങനെയാണ് സാധാരണക്കാരനെ കുറിച്ച് അറിയാന്‍ സാധിക്കുകയെന്നും ഗിരിരാജ് സിങ്ങ് ചോദിച്ചു.

ഒരിക്കലും ചെയ്യരുത്
അതിപ്രധാനമായ ഒരു സന്ദര്‍ഭത്തില്‍ ഒരു നേതാവും സ്വന്തം പാര്‍ട്ടിയെ കൈവിടില്ല. നേരത്തെ 56 ദിവസമാണ് അയാള്‍ നാടുവിട്ടത്. ഇപ്പോഴിതാ വീണ്ടുപോയിരിക്കുന്നു. ഒരു നേതാവും പ്രവര്‍ത്തകരെ ഈ ഘട്ടത്തില്‍ കൈയ്യൊഴിയില്ല. രാഹുലിന് സമ്മര്‍ദം താങ്ങാനുള്ള ശേഷിയില്ലെന്നും ഗിരിരാജ് സിങ്ങ് പറഞ്ഞു.

രാഹുലിനറിയാം...
രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് രാഹുലിന് നന്നായറിയാം. അതുകൊണ്ടാണ് അയാള്‍ എവിടെയെന്ന് പറയാതെ ഓടിപ്പോവുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ഉള്ളവരാണ് അയാളെ അധ്യക്ഷനാക്കിയത്. അവര്‍ ഇക്കാര്യത്തില്‍ വൈകാതെ തന്നെ പഠിച്ചോളുമെന്നും ഗിരിരാജ് സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ഇറ്റലിയില്‍ തിരഞ്ഞെടുപ്പ്
ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാഹുലിനെ പരിഹസിച്ചിട്ടുണ്ട്. ഇറ്റലിയിലും തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാവാം രാഹുല്‍ അങ്ങോട്ട് പോയതെന്ന് അമിത് ഷാ പറഞ്ഞു. ഇത്തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
‘കറുപ്പ് കണ്ടാൽ പലർക്കും പ്രശ്നം’; കറുപ്പണിഞ്ഞ് വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മൻ -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ -
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ












Click it and Unblock the Notifications