രാഹുല്‍ ഗാന്ധിക്ക് മട്ടണ്‍ കറി വിരുന്നൊരുക്കി തേജസ്വി യാദവ്; ബിജെപിക്ക് പരിഹാസം; വീഡിയോ വൈറല്‍
പട്‌ന: രാഹുല്‍ ഗാന്ധിക്ക് വിരുന്നൊരു തേജസ്വി യാദവും കുടുംബവും. ആര്‍ജെഡിയുടെ ചില നേതാക്കളും ഈ വിരുന്നിലുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ് നേരത്തെ തേജസ്വി യാദവ് നവരാത്രിക്ക് മുമ്പുള്ള മീന്‍ കഴിക്കുന്നതിന്റെ വീഡിയോ വലിയ വിവാദമായിരുന്നു. ബിജെപി രൂക്ഷമായി ഇതിനെ വിമര്‍ശിച്ചിരുന്നു.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ വീഡിയോ വന്നിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ കുടുംബവും സുഹൃത്തുക്കളുമായിരുന്നു ഈ വിരുന്നില്‍ ഉണ്ടായിരുന്നത്. ഈ വിരുന്നിലേക്കാണ് രാഹുല്‍ ഗാന്ധി അതിഥിയായി എത്തിയത്. രാഹുല്‍ ഗാന്ധി രണ്ട് തവണ മട്ടണ്‍ കഴിച്ചുവെന്ന് തേജസ്വി ഈ വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം രാഹുലും ലാലു പ്രസാദ് യാദവും മുമ്പ് നടന്ന വിരുന്നിന്റെ വീഡിയോയില്‍ ഇതുപോലെ സംസാരിച്ചിരുന്നു. അന്നും രാഹുലായിരുന്നു അതിഥി. എന്നാല്‍ തേജസ്വി വീഡിയോയെ കുറിച്ച് വിശദീകരിച്ചിട്ടില്ല. പക്ഷേ ആദ്യ തവണ രാഹുല്‍ ലാലുവിന്റെ കുടുംബത്തില്‍ എത്തിയപ്പോഴാണ് ചമ്പരണ്‍ മട്ടന്‍ കറി പാചകം ചെയ്യുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ലാലു രാഹുല്‍ ഗാന്ധിയെ പഠിപ്പിച്ചത്.
ഇതിന്റെ വീഡിയോ വ്യാപകമായി നേരത്തെ പ്രചരിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ രണ്ട് തവണ മട്ടണ്‍ കഴിച്ചുവെന്ന് തേജസ്വി വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയമായ കളിയാക്കലും ഈ വീഡിയോയ്ക്കിടെ ഉണ്ടായിട്ടുണ്ട്.വീഡിയോയില്‍ തേജസ്വി ബിജെപിയെ മുന്‍ വീഡിയോയുടെ പേരില്‍ പരിഹസിക്കുന്നുണ്ട്.
ഹേയ് സഹാനി ജി നിങ്ങളുടെ മീനിന്റെ മുള്ളുകള്‍ മോദിജിയുടെ തൊണ്ടയില്‍ കുരുങ്ങിയിരിക്കുകയാണെന്ന് തേജസ്വി പഹരിച്ചു. നേരത്തെ നവരാത്രി ദിനത്തിന് മുമ്പ് മത്സ്യം കഴിച്ച് തേജസ്വി ഹിന്ദുക്കളെ അപമാനിച്ചുവെന്ന തരത്തിലായിരുന്നു ബിജെപി പ്രചാരണം നടത്തിയത്.
നവരാത്രി ദിനത്തിന് മുമ്പ് സാധാരണ ഉത്തരേന്ത്യയില്‍ അടക്കം ഹിന്ദുക്കള്‍ വ്രതമെടുക്കാറുണ്ട്. ഇതിന്റെ പേരിലായിരുന്നു പരിഹാസം. മുന്‍ ബീഹാര്‍ മന്ത്രി മുകേഷ് സഹാനിയായിരുന്നു അന്ന് തേജസ്വിക്കൊപ്പം വീഡിയോയിലുണ്ടായിരുന്നത്. തേജസ്വിയുടെ കമന്റിന് പിന്നാലെ ചര്‍ച്ചകള്‍ രാഷ്ട്രീയത്തിലേക്കും കടക്കുകയായിരുന്നു.
അതേസമയം ഇനി നിങ്ങള്‍ക്ക് വിരുന്നൊരുക്കേണ്ടത് ഞങ്ങളുടെ ഊഴമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി എല്ലാവര്‍ക്കുമായി ഭക്ഷണം ഉണ്ടാക്കാന്‍ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപിയെ രാജ്യത്തെ ജനങ്ങള്‍ പരാജയപ്പെടുത്ത് പറഞ്ഞാണ് ഈ വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോയുടെ അവസാനം രാഹുല്‍ ഗാന്ധിക്കാണ് തേജസ്വി കടപ്പാട് നല്‍കുന്നത്. ഈ വീഡിയോ രാഹുലിന്റെ ടീം എടുത്തതാണ്. അതേസമയം സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ തൊഴിലില്ലായ്മ മുഖ്യവിഷയമാക്കി കാണിച്ചാണ് തേജസ്വി യാദവ് ഇത്തവണ പ്രചാരണം നടത്തിയത്.












Click it and Unblock the Notifications