കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വെറും അമുല്‍ ബേബി, ചുമ്മാതല്ല മേഘാലയ നഷ്ടമായത്, കളിയാക്കികൊന്ന് പാര്‍ട്ടി വിട്ട നേതാവ്

രാഹുലിന് പക്വത എന്ന് പറയുന്ന സാധനമേയില്ലെന്ന് ഹിമന്ത പറയുന്നു

Google Oneindia Malayalam News

ഇന്ത്യന്‍ സൈന്യം പവര്‍ഫുളാ...ലോകത്തെ നാലാമത്തെ ശക്തിയെന്ന് റിപ്പോര്‍ട്ട്, പക്ഷേ ചൈന മുന്നിലുണ്ട്!ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് നല്ലത് പറയാന്‍ അധികമാരും ഉണ്ടാവാറില്ല. അടുത്തിടയായി അദ്ദേഹത്തിന് കുറച്ച് കാര്യബോധമൊക്കെ വന്നെന്ന് വിമര്‍ശകര്‍ വരെ പറഞ്ഞിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പോടെ ഈ പേരും പോയിരിക്കുകയാണ്.

ത്രിപുരയിലും നാഗാലാന്റിലും പാര്‍ട്ടി വട്ടപ്പൂജ്യമായി. മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ ആകാശം നോക്കിയിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇതിനിടെ ചര്‍ച്ചകള്‍ക്കൊന്നും നില്‍ക്കാതെ രാഹുല്‍ ഇറ്റലിയിലേക്ക് വിട്ടത് അതിലേറെ വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോഴിതാ അസമില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിയാ ഹിമന്ത ബിശ്വ ശര്‍മ രാഹുല്‍ എങ്ങനെയുള്ള ആളാണെന്ന് പറഞ്ഞിരുന്നു.

പക്വതയോ...ഇല്ലേയില്ല

പക്വതയോ...ഇല്ലേയില്ല

രാഹുലിന് പക്വത എന്ന് പറയുന്ന സാധനമേയില്ലെന്ന് ഹിമന്ത പറയുന്നു. എന്താണ് രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് രാഹുലിനിറിയില്ല. മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ നാല്് മുതിര്‍ന്ന നേതാക്കളെയാണ് പറഞ്ഞയച്ചത്. എന്നാല്‍ അവിടെയെന്താണ് ചെയ്യേണ്ടതെന്ന ധാരണ അദ്ദേഹത്തിന് ഒട്ടുമില്ലെന്ന് ഹിമന്ത പറഞ്ഞു.

അസമിലെ കാര്യം

അസമിലെ കാര്യം

2015 പാര്‍ട്ടി വിടുന്നതിന് മുന്‍പ് താന്‍ രാഹുലിനെ കാണാന്‍ പോയിരുന്നതായി ഹിമന്ത ശര്‍മ പറയുന്നു. അസമില്‍ കോണ്‍ഗ്രസ് അപകടകരമായ നിലയിലാണ് പോകുന്നതെന്ന് താന്‍ രാഹുലിനോട് ദില്ലിയില്‍ വച്ച് പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ താന്‍ പറയുന്നത് ഒട്ടും ശ്രദ്ധിച്ചില്ലെന്നും ഹിമന്ത വ്യക്തമാക്കി.

നായ്ക്കളോട് പ്രിയം

നായ്ക്കളോട് പ്രിയം

രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത് കാര്യമാക്കാറില്ല. അദ്ദേഹത്തിന്റെ സ്വന്തം നായ്ക്കളെ കളിപ്പിച്ച് കൊണ്ടിരിക്കാനാണ് താല്‍പര്യം. താന്‍ പരാതി പറയാന്‍ പോയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഇങ്ങനെയുള്ള ഒരാള്‍ക്ക് പക്വതയുണ്ടെന്ന് താന്‍ കരുതുന്നില്ല. അതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും ഹിമന്ത പറഞ്ഞു.

താരമായി

താരമായി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടുള്ള അവഗണനയാണ് ഹിമന്ത ബിശ്വ ശര്‍മയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. അന്ന് മുതല്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശകനാണ് ഹിമന്ത. തുടര്‍ന്ന് ബിജെപിയിലെത്തിയ അദ്ദേഹം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമാവുകയായിരുന്നു.

അപകടത്തിലേക്ക്...

അപകടത്തിലേക്ക്...

രാഹുലിന്റെ കീഴില്‍ കോണ്‍ഗ്രസ് നിത്യേന നശിച്ച് കൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തനശൈലി മാറ്റാതെ ഒരു തിരിച്ച് വരവ് പ്രതീക്ഷിക്കുകയേ വേണ്ട. കേരളത്തില്‍ പോലും ഒരു തിരച്ചുവരവ് ഉണ്ടാവുമെന്ന് കരുതേണ്ട. നേരത്തെ അസമില്‍ 25 സീറ്റ് പോലും പാര്‍ട്ടിക്ക് ലഭിക്കാന്‍ പോവുന്നല്ലെന്ന് രാഹുലിനോട് താന്‍ പറഞ്ഞതായി ഹിമന്ത പറഞ്ഞു.

അടിമ മനോഭാവം

അടിമ മനോഭാവം

രാഹുലിന് പ്രവര്‍ത്തകരോട് അടിമ മനോഭാവമാണ് ഉള്ളത്. പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. രാഹുല്‍ തന്റെ പൂര്‍വികര്‍ ഉണ്ടാക്കിയ സ്വപ്ന ലോകത്ത് സഞ്ചരിക്കാനാണ് താല്‍പര്യം. അങ്ങനെയൊരാളെ നേതാവായി കാണാനാവില്ലെന്നും ഹിമന്ത പറയുന്നു.

കച്ചവടമല്ല...

കച്ചവടമല്ല...

പണം കൊടുത്താണ് ബിജെപി ചെറുകക്ഷികളെ കൂട്ടുപിടിച്ചതെന്ന ആരോപണം ഹിമന്ത തള്ളി. ഇത് മാര്‍ക്കറ്റില്‍ ഉരുളക്കിഴങ്ങ് കച്ചവടം നടത്തുന്ന പോലെയല്ലെന്ന് ഹിമന്ത പറഞ്ഞു. നിങ്ങള്‍ക്ക് നേതൃപാടവമില്ല. അതുകൊണ്ടാണ് മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതിരുന്നതെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

മേഘാലയയില്‍ ഭരണത്തിനായി പോരാട്ടം, സര്‍ക്കാരുണ്ടാകുമെന്ന് കോണ്‍ഗ്രസ്, ബിജെപിയും കളി തുടങ്ങിമേഘാലയയില്‍ ഭരണത്തിനായി പോരാട്ടം, സര്‍ക്കാരുണ്ടാകുമെന്ന് കോണ്‍ഗ്രസ്, ബിജെപിയും കളി തുടങ്ങി

ഇന്ത്യന്‍ സൈന്യം പവര്‍ഫുളാ...ലോകത്തെ നാലാമത്തെ ശക്തിയെന്ന് റിപ്പോര്‍ട്ട്, പക്ഷേ ചൈന മുന്നിലുണ്ട്!ഇന്ത്യന്‍ സൈന്യം പവര്‍ഫുളാ...ലോകത്തെ നാലാമത്തെ ശക്തിയെന്ന് റിപ്പോര്‍ട്ട്, പക്ഷേ ചൈന മുന്നിലുണ്ട്!

അയോധ്യ മുസ്ലിംകള്‍ ഉപേക്ഷിക്കണം; ഇന്ത്യ സിറിയയാകുമെന്ന് മുന്നറിയിപ്പ്, രാമന്റെ ദേശം മാറ്റാനാകില്ലഅയോധ്യ മുസ്ലിംകള്‍ ഉപേക്ഷിക്കണം; ഇന്ത്യ സിറിയയാകുമെന്ന് മുന്നറിയിപ്പ്, രാമന്റെ ദേശം മാറ്റാനാകില്ല

English summary
rahul gandhi have no seriousness in politics says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X