Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് പിടിക്കണം: തന്ത്രങ്ങളൊരുക്കി രാഹുലിന്‍റെ വസതിയില്‍ ചര്‍ച്ച, കെസി വേണുഗോപാലും

പനാജി: ഗോവയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും യുവാക്കളെയും പുതു മുഖങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ സാമുദായികവുമായ ശക്തികളെ പരാജയപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഗോവന്‍ ജനതയുടെ ആഗ്രഹങ്ങൾ നിറവേറ്റാന്‍ ഐക്യത്തോടെ പ്രവർത്തിക്കാന്‍ രാഹുല്‍ ഗാന്ധി എല്ലാവരോടുമായി ആഹ്വാനം ചെയ്തു.

ഗോവ പ്രദേശ്

ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോഡങ്കർ, പ്രതിപക്ഷ നേതാവ് ദിഗാംബർ കാമത്ത്, പാർലമെന്റ് അംഗം ഫ്രാൻസിസ് സർദിൻ‌ഹ, എം‌എൽ‌എമാരായ ലൂയിസിൻഹോ ഫലീറോ, അലക്സോ റെജിനാൾഡോ ലോറെൻ‌കോ, മുൻ എം‌പി രാമകാന്ത് ഖലാപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണി ദില്ലിയില്‍ എത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

കെ സി വേണുഗോപാലും

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തതായി ഗോവയുടെ ചുമതലുള്ള ദിനേശ് ഗുണ്ട റാവു പറഞ്ഞു. ഗോവയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കാനുള്ള വിവിധ തന്ത്രങ്ങളെക്കുറിച്ചും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ്

അടുത്ത വര്‍ഷം ആദ്യം ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായി പാര്‍ട്ടിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും യോഗത്തില്‍ ചര്‍ച്ചയായി. കോവിഡ് ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ഗോവന്‍ സര്‍ക്കാറിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കൂടൂതല്‍ ശക്തമായി മുന്നോട്ട് പോവാനും യോഗത്തില്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

ബഹുദൂരം

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരുന്ന ബിജെപിയെ ബഹുദൂരം പിന്നിലാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 13 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഉപമുഖ്യമന്ത്രി പദവി അടക്കം വാഗ്ദാനം ചെയ്ത് ബിജെപി അധികാരം പിടിക്കുകകായിരുന്നു.

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

ബിജെപി

അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ പത്തിലേറെ അംഗങ്ങളെ ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചു. മൂന്നിലൊന്ന് അംഗങ്ങലും കൂറുമാറിയതിനാല്‍ അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് പോലും ഇവര്‍ക്ക് വേണ്ടി വന്നില്ല. പ്രാദേശിക പാര്‍ട്ടികളേയും ബിജെപി ഇത്തരത്തില്‍ പിളര്‍ത്തി. നിലവില്‍ 40 അംഗ ഗോവ നിയമസഭയില്‍ 27 അംഗങ്ങളാണ് ബിജെപിയിലുള്ളത്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+