രാഹുല്‍ ഗാന്ധി, ശ്രീരാമന്‍ തന്നെയെന്ന് സല്‍മാന്‍ ഖുര്‍ഷിദ്, ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി
ദില്ലി: രാഹുല്‍ ഗാന്ധി ഒരു യോഗി പോലെയുള്ള വ്യക്തിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. അദ്ദേഹം തപസ്സ് ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിന് ഏകാഗ്രതയുണ്ട്. രാഹുല്‍ യുപിയിലേക്ക് ഭാരത് ജോഡോ യാത്രയുമായി എത്തുന്നത് ചില മാറ്റങ്ങള്‍ക്ക് ശേഷമാണെന്നും ഖുര്‍ഷിദ് പറഞ്ഞു.
നേരത്തെ ഭാരത് ജോഡോ യാത്ര യുപിയിലേക്ക് എത്തില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ കേരളത്തില്‍ അടക്കം ഇത് ചര്‍ച്ചയായതോടെയാണ് പ്ലാന്‍ മാറിയത്. രാഹുല്‍ ഗാന്ധി സൂപ്പര്‍ ഹ്യൂമനാണെന്ന് ഖുര്‍ഷിദ് പറഞ്ഞു. പ്രതികൂല സാഹചര്യത്തെ അവഗണിച്ച് കൊണ്ടാണ് അദ്ദേഹം നടക്കുന്നതെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി സൂപ്പര്‍ ഹ്യൂമനാണെന്ന് പറയാന്‍ കാരണമുണ്ട്. ഈ തണുപ്പില്‍ ഞങ്ങളെല്ലാം തണുത്ത് വിറയ്ക്കാന്‍. ജാക്കറ്റ് ധരിച്ചിട്ട് കൂടി ഞങ്ങള്‍ക്ക് രക്ഷയില്ല. പക്ഷേ രാഹുലിനെ നോക്കൂ, അദ്ദേഹം വെറും ടീഷര്‍ട്ട് മാത്രം ധരിച്ചാണ് യാത്ര ചെയ്യുന്നത്. അദ്ദേഹം തപസ് ചെയ്യുന്ന യോഗിയെ പോലെയാണെന്നും, ചെയ്യുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു.
ഇതിന് ശേഷമാണ് രാഹുല്‍ ഗാന്ധിയെ ശ്രീരാമനുമായി അദ്ദേഹം താരതമ്യം ചെയ്തത്. ശ്രീരാമന്റെ മെതിയടി ഒരുപാട് ദൂരം സഞ്ചരിക്കും. ശ്രീരാമന് പോകാന്‍ പറ്റാത്ത ഇടത്ത് ഭരതന്‍ ആ മെതിയടിക്കുമായി സഞ്ചരിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു.
ഭരതനെ പോലെ രാമന്റെ മെതിയടി ഞങ്ങളാണ് ഇവിടെ ചുമലിലേറ്റുന്നത്. ഇപ്പോള്‍ ആ മെതിയടി യുപിയിലെത്തിയെന്ന് ഭാരത് ജോഡോ യാത്രയെ സൂചിപ്പിച്ച് ഖുര്‍ഷിദ് പഞ്ഞു. വൈകാതെ തന്നെ ശ്രീരാമനും യുപിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
അതേസമയം പരാമര്‍ശത്തിനെതിരെ ബിജെപിയുടെ ഷെഹസാദ് പൂനാവാല രംഗത്തെത്തി. ഹിന്ദു അസ്തിത്വത്തിന് തന്നെ ഇത് അപമാനമാണെന്നായിരുന്നു പൂനാവാലയുടെ ട്വീറ്റ്. ഭഗവാന്‍ ശ്രീരാമനുമായിട്ടാണ് സല്‍മാന്‍ ഖുര്‍ഷിദ് രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്തിരിക്കുന്നതെന്നും പൂനാവാല പറഞ്ഞു.
രാഹുലിനെ രാമനോട് ഉപമിച്ചത് മാത്രമല്ല, ഖുര്‍ഷിദ് സ്വയം ഭരതനായിട്ടാണ് കരുതുന്നത്. അത് ശരിക്കും ഞെട്ടിക്കുന്നതാണ്. മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി മറ്റുള്ളവരെ താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നും പൂനാവാല ചോദിച്ചു.
ഇത്രയും കാലും ശ്രീരാമന്‍ ഇല്ലെന്ന് പറഞ്ഞവരാണ് ഇവര്‍. രാമക്ഷേത്ര വരുന്നതിനെ ഇക്കൂട്ടര്‍ തടസ്സപ്പെടുത്തുകയാണ് ചെയ്തിരുന്നത്. പൂണുല്‍ ധരിച്ച രാഹുല്‍ ഗാന്ധി ഈ പരാമര്‍ശത്തോട് യോജിക്കുന്നുണ്ടോയെന്നും പൂനാവാല ചോദിച്ചു. അതേസമയം കോണ്‍ഗ്രസ് ബിജെപിയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications