രാഹുല്‍ ഗാന്ധിയുടെ ആ ചിന്ത തെറ്റാണ്, മോദി പോയാലും ബിജെപി പോകില്ല, തുറന്ന് പറഞ്ഞ് പ്രശാന്ത്
ദില്ലി: ബിജെപി രാഷ്ട്രീയമായി ഇല്ലാതാക്കാനാവില്ലെന്ന് പ്രശാന്ത് കിഷോര്‍. അടുത്ത കുറേ ദശാബ്ദത്തോളം ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മധ്യത്തില്‍ തന്നെ കാണുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ പ്രതിപക്ഷ ഒന്നിപ്പിക്കുകയും തന്ത്രങ്ങള്‍ മെനയുമെന്നും പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ഞെട്ടിച്ച പ്രസ്താവന അദ്ദേഹത്തില്‍ നിന്ന് വന്നിരിക്കുന്നത്. ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താനുള്ള ദൗത്യം ഏറ്റെടുത്ത് വന്നതായിരുന്നു പ്രശാന്ത് കിഷോര്‍. ജയിച്ചാലും തോറ്റാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മധ്യത്തില്‍ ബിജെപിയുണ്ടാകുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്.

കോണ്‍ഗ്രസ് കഴിഞ്ഞ 40 വര്‍ഷം ഭരിച്ചത് പോലെയാണ് ഇത്. അവര്‍ ആരംഭിച്ച് നാല്‍പ്പത് വര്‍ഷം വരെ അതിശക്തമായിരുന്നു. അതുപോലെ ബിജെപിയും എവിടെയും പോകാന്‍ പോകുന്നില്ല. നിങ്ങള്‍ മുപ്പത് ശതമാനം വോട്ട് ദേശീയ തലത്തില്‍ നേടുന്നുണ്ടെങ്കില്‍ അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒരു പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. അതുകൊണ്ട് ഒരു കാര്യത്തില്‍ മാത്രം വീണുപോകരുത്. ജനങ്ങള്‍ വലിയ രോഷത്തിലാണെന്നും, അവര്‍ മോദിയെ തള്ളിക്കളയുമെന്നും വിശ്വസിച്ചിരിക്കുന്നത്. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പ്രശാന്ത് പറയുന്നു.
ഒരുപക്ഷേ ജനങ്ങള്‍ മോദി താഴെയിറക്കിയേക്കാം. എന്നാല്‍ ബിജെപി അതോടെ ഇല്ലാതാവുമെന്ന് നിങ്ങള്‍ കരുതരുത്. അവര്‍ എവിടെയും പോകാന്‍ പോവുന്നില്ല. അടുത്ത കുറച്ച് ദശാബ്ദങ്ങള്‍ അവരുമായി പോരാടി കൊണ്ട് മാത്രമേ ബിജെപിയെ ഇല്ലാതാക്കാനാവൂ എന്നും പ്രശാന്ത് പറയുന്നു. വരാനിരിക്കുന്ന നാളുകള്‍ ബിജെപിയുടേതാണ്. അവരോട് മത്സരിക്കുന്നത് കടുപ്പമേറിയതായിരിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിന്താഗതികള്‍ തെറ്റാണ്. അദ്ദേഹം കരുതുന്നത് ഇത് കുറച്ച് സമയത്തിന്റെ മാത്രം കാര്യമാണെന്നാണ്. ജനങ്ങള്‍ അദ്ദേഹത്തെ പുറത്താക്കുമെന്നാണ് രാഹുല്‍ കരുതുന്നത്. അതെല്ലാം തെറ്റാണ്.
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രശ്‌നം മുഴുവന്‍ മോദിയെ ജനങ്ങള്‍ പുറത്താക്കുമെന്ന് കരുതുന്നതിലാണ്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. നിങ്ങളുടെ മോദിയെ കൃത്യമായി മനസ്സിലാക്കണം. എന്താണ് അദ്ദേഹത്തിന്റെ കരുത്തെന്ന് മനസ്സിലാക്കണം. അങ്ങനയല്ലെങ്കില്‍ ഒരിക്കലും മോദിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും പ്രശാന്ത് പറഞ്ഞു. ഇവിടെയുള്ള പ്രധാന പ്രശ്‌നം, പല നേതാക്കളും മോദിയുടെ ശക്തിയെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. എന്താണ് മോദിയെ ജനപ്രിയനാക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല. അത് മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് മോദിയെ വെല്ലുവിളിക്കാന്‍ സാധിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.












Click it and Unblock the Notifications