ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുത്വ വാദികളുടേതല്ല: രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
ജയ്പൂർ: ബി ജെ പി ഉയർത്തുന്ന ഹിന്ദുത്വവാദ ആശയങ്ങള്‍ക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ രാജ്യം ഹിന്ദുക്കളുടെതാണ്, ഹിന്ദുത്വ വാദികളുടേത് അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹിന്ദുവും 'ഹിന്ദുത്വവാദി'യും രണ്ട് വ്യത്യസ്ത പദങ്ങളാണ്. ഞാന്‍ ഹിന്ദുവാണ് എന്നാല്‍ ഹിന്ദുത്വ വാദിയല്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
രാജസ്ഥാനിലെ ജയ്പൂരിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. "ഇന്ന് രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ രണ്ട് വാക്കുകളുടെ ഒരു ഏറ്റുമുട്ടലുണ്ട്. ഒരു വാക്ക് ഹിന്ദു, മറ്റൊരു വാക്ക് ഹിന്ദുത്വം. ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത് ഹിന്ദു സത്യം അന്വേഷിക്കുന്നു, അതിനെ സത്യാഗ്രഹം എന്ന് വിളിക്കുന്നു, എന്നാൽ ഹിന്ദുത്വവാദി അധികാരം അന്വേഷിക്കുന്നു, അതിനെ സത്താഗ്രഹം എന്ന് വിളിക്കുന്നു.''- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹിന്ദുത്വവാദികള്‍ 2014 മുതല്‍ അധികാരം കൈയ്യാളുകയാണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
സംസാരിക്കാതെ തന്നെ നിങ്ങള്‍ ആരാണെന്ന് പറയും: പുതിയ ഫോട്ടോ ഷൂട്ടുമായി അനുശ്രീ

മോദി സർക്കാരിനെതിരേയും രാഹുല്‍ഗാന്ധി റാലിയില്‍ രൂക്ഷമായ വിമർശനം ഉന്നയിച്ചു. "ഇന്ന് ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈകളിൽ 33 ശതമാനം സമ്പത്താണുള്ളത്. ജനസംഖ്യയുടെ 10 ശതമാനം പേരുടെ കൈയിൽ 65 ശതമാനവും പണമുണ്ട്. ജനസംഖ്യയുടെ ഏറ്റവും ദരിദ്രരായ 50 ശതമാനം ആളുകളുടെ കൈയിൽ പണത്തിന്റെ 6 ശതമാനം മാത്രമേയുള്ളൂ. കേന്ദ്രസർക്കാരാണ് ഇതിന്റെ പ്രധാന കാരണക്കാരെന്നും രാഹുല്‍ പറഞ്ഞു.

ഹിന്ദുത്വവാദികള്‍ 2014 മുതല്‍ അധികാരം കൈയ്യാളുകയാണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് പുറമെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും റാലിയില്‍ അണി ചേർന്നിരുന്നു. ബിജെപി സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. '70 വർഷമായി കോൺഗ്രസ് എന്ത് ചെയ്തുവെന്ന് ചോദിക്കുന്നവരോട് എനിക്ക് നിങ്ങളോട് ചോദിക്കാൻ ആഗ്രഹമുണ്ട്, ഈ 70 വർഷത്തെ സംസാരം ഉപേക്ഷിക്കൂ. കഴിഞ്ഞ ഏഴ് വർഷമായി നിങ്ങൾ എന്താണ് ചെയ്തത്?'- പ്രിയങ്ക ഗാന്ധി ചോദിച്ചു.

എയിംസ്, വിമാനത്താവളം എന്നിവയെല്ലാം കോണ്‍ഗ്രസാണ് നിർമ്മിച്ചത്. 70 വർഷം കൊണ്ട് കോൺഗ്രസ് സൃഷ്ടിച്ചത് ബിജെപി സർക്കാർ വിറ്റു തുലയ്ക്കുകയാണ്. ഈ സർക്കാർ അതിന്റെ വ്യവസായികൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിനെ ഉത്തരവാദിത്ത ബോധമുള്ളവരാക്കാന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വിലക്കയറ്റത്തിനെതിരെ പോരാടുന്നതിൽ കോൺഗ്രസ് പാർട്ടി ജനങ്ങള്‍ക്കൊപ്പം നിൽക്കും "നിങ്ങളെന്തുകൊണ്ടാണ് കൂട്ടത്തോട്ടെ ഇവിടേക്ക് വന്നത്? നിങ്ങളുടെ ജീവിതം ദുസ്സഹമായതിനാലാണ് നിങ്ങൾ ഇവിടെ വന്നത്. ഇന്ന് ഒരു ഗ്യാസ് സിലിണ്ടറിന് 100 രൂപ. 1,000 കടുകെണ്ണ രൂപയായി. 200, പെട്രോൾ-ഡീസൽ വില ആകാശത്തേക്ക് ഉയർന്നു. നിങ്ങളുടെ ദൈനംദിന ജീവിതം ദുഷ്‌കരമായിരിക്കുന്നു, ആരും നിങ്ങളെ ശ്രദ്ധിക്കുന്നില്ല,"- പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു

പൗരന്മാർ നേരിടുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാഹുൽ ഗാന്ധിയെ വേദിയില്‍ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു 'മോദി സർക്കാരിന്റെ ഏഴുവർഷത്തെ ദുർഭരണം നിങ്ങളുടെ മുന്നിലുണ്ട്. പ്രതിപക്ഷമെന്ന നിലയിൽ ആരെങ്കിലും രാജ്യത്ത് ശബ്ദം ഉയർത്തിയിട്ടുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിക്ക് റിവേഴ്സ് കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നായിരുന്നു മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ പ്രതികരണം.
ഇത് ഹോട്ടും ക്യൂട്ടും ഒന്നുമല്ല: നടി ശ്രിദ്ധയുടെ വെറൈറ്റി ഫോട്ടോ ഷൂട്ട് വൈറല്‍












Click it and Unblock the Notifications