'ഗാന്ധിജിയുടെ ആശയങ്ങളോട് മോദിജിക്ക് എന്നും വെറുപ്പ്'; തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രത്തിനെതിരെ രാഹുൽ
ന്യൂഡൽഹി: യുപിഎ സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ രൂക്ഷവിമർശനമുയർത്തി കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഈ ബില്ലിനെ 'മഹാത്മാഗാന്ധിയുടെ ആദർശങ്ങളോടുള്ള അപമാനം' എന്ന് രാഹുൽ വിശേഷിപ്പിച്ചു.
തൊഴിലില്ലായ്‌മയാൽ യുവജനങ്ങളുടെ ഭാവി തകർത്ത ശേഷം ഗ്രാമീണ ദരിദ്രരുടെ സുരക്ഷിത ജീവിതമാർഗം ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മോദിക്ക് ഗാന്ധിജിയുടെ ആശയങ്ങളോട് എന്നും എതിർപ്പായിരുന്നെന്നാണ് രാഹുൽ എക്‌സിൽ കുറിച്ചത്. 2014 മുതൽ എംജിഎൻആർഇജിഎയെ ദുർബലപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നുവെന്നും അത്തരം നീക്കങ്ങളെ കോൺഗ്രസ് എതിർക്കുമെന്നും രാഹുൽ വ്യക്തമാക്കി.

'മഹാത്മാഗാന്ധിയുടെ ആശയങ്ങളോടും ദരിദ്രരുടെ അവകാശങ്ങളോടും മോദിജിക്ക് കടുത്ത വെറുപ്പുണ്ട്. ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ സ്വപ്‌നത്തിന്റെ ജീവിക്കുന്ന അടയാളമാണ് എംജിഎൻആർഇജിഎ. ദശലക്ഷക്കണക്കിന് ഗ്രാമീണ ജീവിതങ്ങൾക്ക് ഇത് ജീവൻരക്ഷാ മാർഗ്ഗവും കോവിഡ് കാലത്ത് സാമ്പത്തിക സഹായവും ആയിരുന്നു ഇത്' രാഹുൽ പറഞ്ഞു.
'പ്രധാനമന്ത്രി മോദിക്ക് ഈ പദ്ധതി എപ്പോഴും ഒരു ഇഷ്‌ടക്കേടായിരുന്നു. കഴിഞ്ഞ 10 വർഷമായി ഇതിനെ ദുർബലപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും ഇല്ലാതാക്കാൻ ഇന്ന് അദ്ദേഹം ഉറച്ചിരിക്കുന്നു' രാഹുൽ ആരോപിച്ചു. വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബിൽ, 2025 ഇന്ന് ഉച്ചയ്ക്ക് ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്കാ ഗാന്ധി വദ്രയും ശശി തരൂരും ഉൾപ്പെടെ നിരവധി പ്രതിപക്ഷ എംപിമാർ ബില്ലിനെതിരെ കടുത്ത പ്രതിഷേധമുയർത്തി. പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവർക്ക് ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. എങ്കിലും ബില്ലുമായി മുന്നോട്ട് പോവാൻ തന്നെയാണ് സർക്കാർ നീക്കം.
മറ്റ് പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തൊഴിലിനുള്ള അവകാശം, ഗ്രാമങ്ങൾക്ക് സ്വയം വികസനം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, വേതനത്തിനും 75 ശതമാനം സാമഗ്രികൾക്കും കേന്ദ്രം പണം നൽകുന്ന വ്യവസ്ഥ എന്നിവ എംജിഎൻആർഇജിഎയുടെ അടിസ്ഥാന തത്വങ്ങളായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറയുന്നു.
'ഇതിനെല്ലാം മാറ്റം വരുത്തി എല്ലാ അധികാരങ്ങളും സ്വന്തം കൈകളിൽ കേന്ദ്രീകരിക്കാനാണ് പ്രധാനമന്ത്രി മോദിയുടെ ശ്രമം. പുതിയ ബിൽ പ്രകാരം ബജറ്റ്, പദ്ധതികൾ, നിയമങ്ങൾ എന്നിവ കേന്ദ്രം തീരുമാനിക്കും; ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും' അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ കേരള ധനമന്ത്രി അടക്കം സമാനമായ ആശങ്ക പങ്കുവച്ചിട്ടുണ്ട്.
'ബജറ്റ് തീർന്നാലോ വിളവെടുപ്പ് കാലത്തോ തുടർച്ചയായി രണ്ട് മാസത്തേക്ക് ആർക്കും ജോലി ലഭിക്കുകയുമില്ല' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇത് ദരിദ്രരുടെ ജീവിതം കൂടുതൽ ദുസഹമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന ജനവിരുദ്ധ ബില്ലിനെ ശക്തമായി തന്നെ എതിർക്കുമെന്നാണ് രാഹുൽ പറഞ്ഞത്.
അതേസമയം, അവിദഗ്ദ്ധ കായിക ജോലികൾക്കായി ചേരുന്ന പ്രായപൂർത്തിയായ അംഗങ്ങളുടെ ഓരോ ഗ്രാമീണ കുടുംബത്തിനും സാമ്പത്തിക വർഷത്തിൽ 125 വേതന തൊഴിൽ എന്ന നിയമപരമായ ഉറപ്പ് നൽകാനാണ് കരട് ബിൽ ലക്ഷ്യമിടുന്നത്. പുതിയ നിർദ്ദേശം അനുസരിച്ച്, നിയമസഭകളുള്ള എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര-സംസ്ഥാന ഫണ്ട് പങ്കിടൽ അനുപാതം 60:40 ആയിരിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications