കൊവിഡ് രോഗികള്‍ക്കായി ഹെലോ ഡോക്ടര്‍ തുടങ്ങി രാഹുല്‍, ഡോക്ടര്‍മാരോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥന
ദില്ലി: കൊവിഡ് രോഗികള്‍ക്കായി മെഡിക്കല്‍ അഡൈ്വസര്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങി രാഹുല്‍ ഗാന്ധി. രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ മുങ്ങി നില്‍ക്കെ ജനങ്ങള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഈ നമ്പര്‍. ഡോക്ടര്‍മാരോട് ഈ സേവനത്തിന്റെ ഭാഗമാകാനും രാഹുല്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ ഒരു ഒരുമിച്ച് നിന്ന് ജനങ്ങളെ സഹായിക്കണം. കോണ്‍ഗ്രസ് ഹെലോ ഡോക്ടര്‍ ആരംഭിച്ചിരിക്കുകയാണ്. മെഡിക്കല്‍ അഡൈ്വസറി ഹെല്‍പ്പ് ലൈനാണിത്. 9983836838 എന്ന നമ്പറില്‍ സേവനങ്ങള്‍ക്കായി ബന്ധപ്പെടുകയെന്നും രാഹുല്‍ നിര്‍ദേശിച്ചു.

ഡോക്ടര്‍മാരും മെഡിക്കല്‍ മേഖലയിലുള്ള പ്രൊഫഷണലുകളും കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഈ ഹെല്‍പ്പ്‌ലൈനിന്റെ ഭാഗമാവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന് അനുകമ്പയും പിന്തുണ പ്രതീക്ഷയും നമ്മളില്‍ നിന്ന് ആവശ്യമാണ്. നിങ്ങളൊരു ഡോക്ടറാണെങ്കില്‍, ദയവായി ഹലോ ഡോക്ടറില്‍ രജിസ്റ്റര്‍ ചെയ്ത് അതിന്റെ ഭാഗമാവൂ. ഇത് എഐസിസി കൊവിഡ് രോഗികള്‍ക്കായി തുടങ്ങുന്ന സഹായമാണെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനവും ഏത് സമയത്ത് ലഭ്യമാവും എന്നൊക്കെ ഹലോ ഡോക്ടറിലൂടെ അറിയാന്‍ സാധിക്കും.
അതേസമയം കൊവിഡ് ദുരിതാശ്വാസമായി 8873 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ അടിയന്തര സഹായമായിട്ടാണ് ഈ തുക കൈമാറിയത്. സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധിയില്‍ 50 ശതമാനവും സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിരോധത്തിനും കണ്ടെയിന്‍മെന്റ് നടപടികള്‍ക്കുമായി ഉപയോഗിച്ച് കഴിഞ്ഞു. ഇന്ന് മാത്രം നാലായിരത്തില്‍ അധികം രോഗികളാണ് ഇന്ത്യയ.ില്‍ ഉണ്ടായിരിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആദ്യ ഘഡുവാണ് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
സാധാരണ ജൂണില്‍ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കാറുള്ളതാണ്. ഇത്തവണ പ്രശ്‌നം മുന്നില്‍ കണ്ട് നേരത്തെ തുക നല്‍കിയിരിക്കുകയാണ്. 8873 കോടി രൂപയില്‍ 4436 കോടിയോളം കൊവിഡ് കണ്ടെയിന്‍മെന്റ് നടപടികള്‍ക്കാണ് സംസ്ഥാനങ്ങള്‍ നീക്കി വെക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഓക്‌സിജന്‍ വാങ്ങാനും പ്ലാന്റുകള്‍ സ്ഥാപിക്കാനും വെന്റിലേറ്ററുകളും ആംബുലന്‍സ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനും ഈ തുകയാണ് ഉപയോഗിക്കുക.
മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications