കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തിരിച്ചുവരും, പ്ലാനൊരുക്കുന്നത് സച്ചിന്‍, തുടക്കം രാജസ്ഥാനില്‍, ഗിയര്‍ മാറ്റി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ വലിയൊരു ഇമേജ് മാറ്റത്തിനുള്ള ശ്രമത്തിലാണ്. പതിവില്‍ നിന്ന് വിപരീതമായി കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് തന്നെ അദ്ദേഹം നയിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ സൂചന ഇതിലൂടെ ലഭിക്കുന്നത് രാഹുലിന്റെ തിരിച്ചുവരവ് ഉടനുണ്ടാവുമെന്നാണ്. അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം വരണമെന്ന കാര്യം ദീര്‍ഘകാലമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നതാണ്.

യുപിയില്‍ 110 സീറ്റ് കുറയും, നാലിടത്ത് ബിജെപിക്ക് വെല്ലുവിളി, പഞ്ചാബില്‍ ത്രില്ലര്‍, എബിപി സര്‍വേയുപിയില്‍ 110 സീറ്റ് കുറയും, നാലിടത്ത് ബിജെപിക്ക് വെല്ലുവിളി, പഞ്ചാബില്‍ ത്രില്ലര്‍, എബിപി സര്‍വേ

എന്നാല്‍ മറ്റാരെങ്കിലും വരട്ടെ എന്ന നിലപാടിലായിരുന്നു രാഹുല്‍. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ വരെ വേറെ ആരെങ്കിലും മത്സരിക്കണമെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് മറ്റുള്ള ആര്‍ക്കെങ്കിലും ഏറ്റെടുക്കാവുന്നതല്ല, രാഹുല്‍ അധ്യക്ഷനാവുന്നതോടെ ശരിക്കും വെല്ലുവിളി തൃണമൂലിന് കൂടിയാണ്.

1

മമത ഒരുവശത്ത് നിന്ന് കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കി തുടങ്ങിയിരിക്കുകയാണ്. കൂടുതല്‍ പേരെ ചാക്കിട്ട് പിടിക്കാന്‍ പ്രശാന്ത് കിഷോറും രംഗത്തുണ്ട്. ഇതിനെല്ലാം കാരണം പാര്‍ട്ടിക്ക് നല്ലൊരു അധ്യക്ഷനില്ലാത്തതാണെന്ന പരാതി ശക്തമാണ്. സോണിയാ ഗാന്ധിക്ക് അനാരോഗ്യം കാരണം പാര്‍ട്ടിയെ വേണ്ടത്ര ശക്തമായി മുന്നോട്ട് നയിക്കാനാവില്ല. എന്നാല്‍ സമ്മര്‍ദം ശക്തമായത് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റില്‍ രാഹുല്‍ കൂടുതല്‍ സജീവമായി ഇടപെടുന്നുണ്ട്. പ്രതിപക്ഷ യോഗങ്ങളിലെല്ലാം അദ്ദേഹം മുന്നില്‍ തന്നെയുണ്ട്. രാഹുലിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ സഹായവുമുണ്ട്. ഗോവ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സഖ്യ ചര്‍ച്ചയടക്കം പ്രിയങ്കയാണ് നടത്തിയത്.

2

അതേസമയം രാഹുലിന്റെ തിരിച്ചുവരവ് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. ജയ്പൂരില്‍ നടക്കുന്ന റാലി അതാണ് സൂചിപ്പിക്കുന്നത്. അശോക് ഗെലോട്ടിന്റെയും സച്ചിന്റെയും പോസ്റ്ററുകള്‍ക്ക് പകരം രാഹുലിന്റെ ബാനറുകളാണ് ജയ്പൂരില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സച്ചിന്‍ വിഭാഗത്തിന് കരുത്ത് കാണിക്കാന്‍ രാഹുല്‍ തിരിച്ചെത്തേണ്ടത് വളരെ അത്യാവശ്യമാണ്. മുതിര്‍ന്ന നേതാവ് വി നാരായണസ്വാമി പറയുന്നു,പാര്‍ട്ടിയിലെ എല്ലാവരും രാഹുലിനെ വീണ്ടും അധ്യക്ഷനായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. വിലക്കയറ്റത്തിനെതിരെയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് വീണ്ടും തെരുവിലെ സമരങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

3

സച്ചിന് ദേശീയ തലത്തില്‍ വലിയ റോള്‍ കാത്തിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി രാഹുലിനെ ബൂസ്റ്റ് ചെയ്യേണ്ടതുമുണ്ട്. രാഹുലും പ്രിയങ്കയും ഒരേസമയം കാര്യങ്ങള്‍ തീരുമാനിക്കുന്നത് സച്ചിനുള്ള കരുത്ത് വര്‍ധിപ്പിക്കുകയാണ്. ഇരുവരും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് സച്ചിന്‍. മന്ത്രിസഭാ പുനസംഘടന അടക്കം സാധ്യമായത് ഇവരുടെ ഇടപെടല്‍ കൊണ്ടായിരുന്നു. ഇതിന് പകരമായി പാര്‍ട്ടിയെ ഒന്നാകെ രാഹുലിന് കീഴില്‍ അണിനിരത്തുകയാണ് സച്ചിന്റെ പ്ലാന്‍. കോണ്‍ഗ്രസ് സമരവേദിയിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരായത് മമതയുടെയും പ്രശാന്തിന്റെയും വരവോടെയാണ്. ഇവര്‍ നേതാക്കളെ റാഞ്ചികൊണ്ടുപോകുന്നത് നേതൃത്വം ദുര്‍ബലമായത് കൊണ്ടാണ്. ആ പ്രശ്‌നം പരിഹരിക്കാനാണ് രാഹുലിന്റെ ശ്രമം.

4

രാഹുല്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടിയായത് കൊണ്ട് പ്രവര്‍ത്തകര്‍ ആകെ ആവേശത്തിലാണ്. കാരണം വിലക്കയറ്റം അത്ര രൂക്ഷമായി എല്ലാവരെയും ബാധിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിനെതിരെയുള്ള സമരത്തിലൂടെ കോണ്‍ഗ്രസിന്റെ കേഡര്‍ സംവിധാനമാണ് സജീവമാകുന്നത്. ദില്ലിയില്‍ ഈ റാലിക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ജയ്പൂരിലേക്ക് മാറ്റിയത്. മന്ത്രിമാരുടെ നേതൃത്വത്തിലാണ് റാലിയുടെ മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. സര്‍ക്കാരിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമ്മര്‍ദത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട ബിജെപിക്ക് കോണ്‍ഗ്രസിന്റെ സമരങ്ങള്‍ തലവേദനയാവുമെന്ന് ഉറപ്പാണ്.

5

കേന്ദ്രത്തില്‍ ബിജെപിയുടെ പതനത്തിന് ഈ റാലി വഴിയൊരുക്കുമെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. അതേസമയം രാഹുല്‍ തിരിച്ചുവരുന്നത് മുമ്പത്തെ പോലെയായിരുന്നെങ്കില്‍ ബിജെപിക്ക് ആശ്വാസമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സമരവുമായി തെരുവിലിറങ്ങുന്നതോടെ പ്രവര്‍ത്തകര്‍ക്ക് ഗാന്ധി കുടുംബത്തിലുള്ള വിശ്വാസം തിരിച്ചുവന്നിരിക്കുകയാണ്. ഇത് കൂറുമാറ്റത്തെ അടക്കം തടയാന്‍ സഹായകരമാകും. രാഹുലിനെ വീണ്ടും സജീവമായി കണ്ടതില്‍ ആവേശവും പ്രവര്‍ത്തകര്‍ക്കുണ്ട്. ഇത് പുതിയ വെല്ലുവിളി ബിജെപിക്കുണ്ടാക്കുമെന്ന് ഉറപ്പാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇപ്പോള്‍ തന്നെ ഭരണവിരുദ്ധ വികാരത്തെ നേരിടാനുണ്ട്. അതിന് പുറമേയാണ് രാഹുല്‍ ഉയര്‍ത്തുന്ന വെല്ലുവിളി.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

പ്രതിപക്ഷത്ത് കോണ്‍ഗ്രസ് വേണമെന്നില്ല, മമതയുടെ മോഹം പരസ്യമാക്കി പ്രശാന്ത്, രാഹുലിനെതിരെ ഒളിയമ്പ്പ്രതിപക്ഷത്ത് കോണ്‍ഗ്രസ് വേണമെന്നില്ല, മമതയുടെ മോഹം പരസ്യമാക്കി പ്രശാന്ത്, രാഹുലിനെതിരെ ഒളിയമ്പ്

English summary
rahul gandhi may return to president post, congress planning opposition alliance to take bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X