ഭാരത് ജോഡോ യാത്ര വിട്ട് വരാനില്ല, രാഹുല്‍ പാര്‍ലമെന്റ് സെഷനിലും പങ്കെടുക്കില്ല
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ്. മറ്റൊരു പരിപാടിക്കും വേണ്ടി ഈ യാത്ര മാറ്റിവെക്കില്ലെന്നാണ് രാഹുല്‍ നല്കുന്ന സൂചന. ഹിമാചല്‍ പ്രദേശിലോ ഗുജറാത്തിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും രാഹുല്‍ ഗാന്ധി പോകുന്നില്ല. പകരം പ്രിയങ്ക ഗാന്ധിയാണ് ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
എല്ലായിടത്തും സ്റ്റാര്‍ ക്യാമ്പയിനറും പ്രിയങ്കയാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടി നല്കുന്ന സൂചന. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ രാഹുല്‍ താല്പര്യപ്പെടുന്നില്ലെന്നാണ് സൂചന.

അതേസമയം പുതിയ അധ്യക്ഷന്‍ വന്നിട്ടും അദ്ദേഹത്തിനൊപ്പം തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാനൊന്നും ഇതുവരെ രാഹുല്‍ എത്തിയിട്ടില്ല. ഇതെല്ലാം യാത്രയില്‍ ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ്. ഒട്ടും ഗൗരവമില്ലാത്തയാള്‍ എന്ന നിലയില്‍ നിന്ന് പുതിയൊരു തലത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് രാഹുല്‍.
അതിനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്ര. ഇത് പാതിവഴിയില്‍ നിര്‍ത്തിയാല്‍ രാഹുല്‍ ഗാന്ധി പുതുതായി അവതരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പാളും. അതോടെ രാഹുലിന്റെ രാഷ്ട്രീയ കരിയറിന് തന്നെ അത് അവസാനമാകും. ഈ യാത്ര കൊണ്ട് പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.
രാഹുല്‍ വളരെയധികം തിരക്കിലാണെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയുള്ള ജയറാം രമേശ് വ്യക്തമാക്കി. രാ ഹുലിന് പാര്‍ലമെന്റിന്റെ ശൈത്യകാലം സമ്മേളനത്തില്‍ അതുകൊണ്ട് പങ്കെടുക്കാന്‍ സാധിക്കില്ല. അദ്ദേഹം ജോഡോ യാത്രയുമായി തിരക്കിലായിരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനായി മാത്രം രാഹുല്‍ ജോഡോ യാത്ര നിര്‍ത്തിവെക്കില്ലെന്ന് രമേശ് പറഞ്ഞു.
മുന്നോക്ക സംവരണത്തില്‍ കോണ്‍ഗ്രസ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. 2014 മുതല്‍ അത് എല്ലാവര്ക്കും അറിയാം. എല്ലാ വിഭാഗത്തിലെയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം വേണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും ജയറാം രമേശ് വ്യക്തമാക്കി.
നിലവിലുള്ള സംവരണ നിയമങ്ങളെ താളം തെറ്റിക്കാതെ വേണം ഇതെല്ലാം നടപ്പാക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നോക്ക സമുദായ സംവരണം എത്രയും വേഗത്തില്‍ തന്നെ നടപ്പാക്കണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സെന്‍സസ് നടക്കുമ്പോള്‍ ജാതി സെന്‍സസും ആവശ്യമാണ്. ജാതി സെന്‍സസ് നടന്നിട്ടില്ലെങ്കില്‍, എന്തിനെ ആധാരമാക്കിയാണ് സംവരണം നല്‍കുക.
ആ വിവരങ്ങള്‍ എപ്പോഴും പുതുക്കിയിരിക്കണം. അതായിരിക്കും എല്ലാത്തിനുമുള്ള മാനദണ്ഡമെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലാണ് ആരംഭിച്ചത്. ദക്ഷിണേന്ത്യയിലാകെ രാഹുലിന്റെ യാത്ര നേരത്തെ കടന്നുപോയിരുന്നു.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications