ഒരേയൊരു കാര്യം, വാക്‌സിനേഷന്‍ ക്ഷാമം പരിഹരിക്കുക, മോദിയുടെ മന്‍ കീ ബാത്തിനെ പരിഹസിച്ച് രാഹുല്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം പരിഹരിക്കുക എന്നത് മാത്രമാണ് രാജ്യത്തിന് ഇപ്പോള്‍ ആവശ്യമെന്ന് രാഹുല്‍ പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങളെല്ലാം നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം നേരത്തെയും മന്‍ കീ ബാത്തിനെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയ ശേഷം മന്‍ കീ ബാത്ത് പറയുന്നതായിരിക്കും നല്ലതെന്ന് മോദിയോട് രാഹുല്‍ പറഞ്ഞിരുന്നു.

നേരത്തെ മന്‍കീ ബാത്തില്‍ വാക്‌സിനേഷനെ കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. ഒരു ദിവസം 86 ലക്ഷം വാക്‌സിന്‍ ഡോസ് നല്‍കിയതിനെയും മോദി പ്രകീര്‍ത്തിച്ചിരുന്നു. ജൂണ്‍ 21നായിരുന്നു ഈ റെക്കോര്‍ഡ്വാക്‌സിനേഷന്‍ നല്‍കിയത്. എന്നാല്‍ ദിവസങ്ങളോളം വാക്‌സിന്‍ നല്‍കാതെ ശേഖരിച്ച് വെച്ച ശേഷം അതേ വാക്‌സിന്‍ എടുത്താണ് ഈ ദിവസം നല്‍കിയതെന്ന വിമര്‍ശനമാണ് ഉള്ളത്. വാക്‌സിനേഷനില്‍ റെക്കോര്‍ഡ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്ത കാര്യമാണ് ഇതെന്നും പ്രതിപക്ഷം അടക്കമുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു.
ജനങ്ങള്‍ വാക്‌സിന്‍ എടുക്കാനുള്ള വിമുഖത വെടിയണമെന്നും, എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ ബെട്ടുല്‍ ജില്ലയിലെ ദുലാരിയ ഗ്രാമവാസികളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇവരോട് സംശയമേതുമില്ലാതെ വാക്‌സിന്‍ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു. താനും തന്റെ നൂറ് വയസ്സിനോടടുത്ത് പ്രായമുള്ള അമ്മയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതാണെന്നും മോദി പറഞ്ഞു.
Recommended Video
അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്.ശാസ്ത്രത്തിലും ശാസ്ത്രജ്ഞരിലും വിശ്വസിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. അതേസമയം മന്‍കീ ബാത്തില്‍ സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിംഗിനെയും മോദി അനുസ്മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹം വിടവാങ്ങിയത്.












Click it and Unblock the Notifications