Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ യുവതുര്‍ക്കി; രാഹുലിന്റെ വലംകൈ... ഇന്ന് യോഗി മന്ത്രിസഭയില്‍, ആരാണ് ജിതിന്‍ പ്രസാദ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കരുത്തുറ്റ യുവ നേതാവായിരുന്നു ഒരുകാലത്ത് ജിതിന്‍ പ്രസാദ. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം ഉത്തര്‍ പ്രദേശിലെ പ്രബലമായ ബ്രാഹ്മണ കുടുംബാംഗമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ എംപിയായി, കേന്ദ്രമന്ത്രിയായി... സാധ്യമായ എല്ലാ അംഗീകാരവും ജിതിന്‍ പ്രസാദയ്ക്ക് കോണ്‍ഗ്രസ് നല്‍കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു. പക്ഷേ, അദ്ദേഹം ഏവരെയും ഞെട്ടിച്ച് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. കളംമാറുന്നതിന് തൊട്ടുമുമ്പ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നത് വേറെ കാര്യം. അദ്ദേഹമിപ്പോള്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയാണ്...

1

2021 ജൂണിലാണ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടതും ദിവസങ്ങള്‍ക്ക് ശേഷം ബിജെപിയില്‍ അംഗത്വമെടുത്തതും. മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതാണ് യുപിയിലെ ജിതിന്‍ പ്രസാദയുടെ കളംമാറ്റത്തിന് പ്രചോദനമായത് എന്ന് ചില നേതാക്കള്‍ പ്രതികരിച്ചിരുന്നു. അര്‍ഹമായ എല്ലാ പരിഗണനയും കോണ്‍ഗ്രസില്‍ ലഭിച്ച നേതാക്കളായിരുന്നു സിന്ധ്യയും പ്രസാദയുമെന്നതാണ് എടുത്തുപറയേണ്ടത്.

2

രാഹുല്‍ ഗാന്ധിയുടെ അടുത്ത വ്യക്തികളായ സിന്ധ്യയും പ്രസാദയും കളംമാറിയതിലൂടെ അദ്ദേഹം ശരിക്കും ഒറ്റപ്പെടുകയായിരുന്നു. ബിജെപിക്ക് രാഹുല്‍ എന്ന പ്രതിപക്ഷ നേതാവിനെ വേഗത്തില്‍ കീഴ്‌പ്പെടുത്താനും ഇതുമൂലം സാധിച്ചു. സോണിയാ ഗാന്ധിയുടെ വീട്ടില്‍ ഏത് സമയവും നിയന്ത്രണമില്ലാതെ വരാന്‍ അനുമതിയുണ്ടായിരുന്ന നേതാക്കളായിരുന്നു ഇരുവരും. ഇന്ന് സിന്ധ്യ കേന്ദ്രമന്ത്രിയാണ്, പ്രസാദ യുപിയില്‍ മന്ത്രിയും.

3

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി 2001ല്‍ ദേശീയ തലത്തില്‍ തിളങ്ങിയ നേതാവാണ് ജിതിന്‍ പ്രസാദ. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാജഹാന്‍പൂരില്‍ നിന്നുള്ള എംപിയായി. 2008ല്‍ മന്‍മോഹന്‍ സര്‍ക്കാരില്‍ സഹമന്ത്രിയായി. അന്ന് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു ജിതിന്‍ പ്രസാദ. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദൗററ മണ്ഡലത്തില്‍ നിന്ന് ജയിച്ച് വീണ്ടും ലോക്‌സഭയിലെത്തി.

4

ഡെറൂഡൂണിലെ ദൂന്‍ സ്‌കൂളിലാണ് ജിതിന്‍ പ്രസാദ പഠിച്ചത്. സിന്ധ്യയും ദുശ്യന്ത് സിങും കൈലേഷ് നാരായണ്‍ സിങ് ദിയോയുമെല്ലാം സഹപാഠികളായിരുന്നു. ഈ നേതാക്കളില്‍ പലരും ഇന്ന് ബിജെപിയില്‍ സുപ്രധാന പദവികള്‍ വഹിക്കുന്നു. കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വിമതസ്വരം ഉയര്‍ത്തി ജി23 ഗ്രൂപ്പിലുണ്ടായിരുന്നു ജിതിന്‍ പ്രസാദയും.

5

സോണിയ ഗാന്ധി ഒഴിഞ്ഞ് പുതിയ ദേശീയ അധ്യക്ഷന്‍ വരണം, സംഘടനാ തലത്തില്‍ അഴിച്ചുപണി വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജി23 2020ല്‍ ഹൈക്കമാന്റിന് കത്തയച്ചിരുന്നു. ഈ കത്തില്‍ ഒപ്പുവച്ച നേതാക്കളില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു. അധികം വൈകാതെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. അതുവരെ പശ്ചിമ ബംഗാളിന്റെ കോണ്‍ഗ്രസ് ചുമതലയുള്ള നേതാവായിരുന്നു. ജിതിന്‍ പ്രസാദ ചുമതല വഹിച്ചിരുന്ന വേളയില്‍ ബംഗാളില്‍ കോണ്‍ഗ്രസ് തകരുകയായിരുന്നു.

6

യുപിയിലെ പ്രമുഖ ബ്രാഹ്മണ കുടുംബാംഗമാണ് ജിതിന്‍ പ്രസാദ. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജിതേന്ദ്ര പ്രസാദയുടെ മകനാണ്. രണ്ട് പ്രധാനമന്ത്രിമാരുടെ ഉപദേഷ്ടാവിയുന്നു ജിതേന്ദ്ര പ്രസാദ. കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ നിന്നു ഈ കുടുംബത്തെ ബിജെപി പാളയിത്തിലെത്തിച്ചത് ജിതിന്‍ പ്രസാദയാണ്.

നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

7

ബിജെപിയില്‍ ചേര്‍ന്ന ഉടനെ ജിതിന്‍ പ്രസാദയ്ക്ക് സംഘടനാ ചുമതല നല്‍കിയിരുന്നു. ബ്രാഹ്മണരെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുകയായിരുന്നു ചുമതല. യുപിയില്‍ 13 ശതമാനമാണ് ബ്രാഹ്മണര്‍. ഇത്തവണ യുപിയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് ജിതിന്‍ പ്രസാദ. 2024 ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കങ്ങളിലും സജീവ പങ്കാളിയാണ് ഇദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+