രാഹുല്‍ ഗാന്ധിക്ക് ആശ്വാസമില്ല; കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി
ദില്ലി: മോദി പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ ഇളവ് തേടിയുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി. കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ ഇളവ് തേടിയുള്ള രാഹുലിന്റെ ഹര്‍ജി ജാര്‍ഖണ്ഡ് കോടതിയാണ് തള്ളിയത്. നേരത്തെ സൂറത്ത് കോടതി ഇതേ കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തെ തടവും അദ്ദേഹത്തിന് വിധിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് രാഹുലിനെ അയോഗ്യനാക്കിയിരുന്നു. 2019ല്‍ റാഞ്ചി കോടതിയില്‍ അഡ്വ പ്രദീപ് മോദിയെന്നയാളാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. മോദി പരാമര്‍ശം തന്നെ അടക്കമുള്ള സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന് പ്രദീപ് മോദി പരാതിയില്‍ പറയുന്നുണ്ട്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തെ പ്രചാരണത്തിനിടെയാണ് രാഹുലിന്റെ വിവാദമായ മോദി പരാമര്‍ശം ഉണ്ടായത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് എങ്ങനെയാണ് വന്നതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഹുലിന്റെ പരാമര്‍ശം മോദി എന്ന പേരുള്ള എല്ലാവര്‍ക്കുമെതിരെയാണ് പരാതിക്കാരന്‍ പറയുന്നു.
ഇത് തീര്‍ത്തും മാനനഷ്ടമുണ്ടാക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ രാഹുലിനെതിരെ ഒരു മാനനഷ്ടക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ മാത്രം രാഹുല്‍ ഗാന്ധിക്കെതിരെ മൂന്ന് മാനനഷ്ടക്കേസുകലാണ് ഉള്ളത്. രണ്ടെണ്ണം റാഞ്ചിയിലും ഒരെണ്ണം ചായ്ബാസയിലുമാണ്.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍












Click it and Unblock the Notifications