Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കാന്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്ര: 148 കൊണ്ട് താണ്ടുക 3500 കിലോമീറ്റര്‍

ദില്ലി: രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ്. വേറൊന്നുമല്ല. ബിജെപിയെ വീഴ്ത്തണമെങ്കില്‍ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കണമെന്ന് രാഹുലിന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനം മുതല്‍ ദേശീയ തലത്തില്‍ തന്നെ സ്വാധീനം ചെലുത്തുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കുക. 2024 വരെ അത്തരം തിരഞ്ഞെടുപ്പുകളുണ്ട്.

1

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ ആദ്യം ഈ സംസ്ഥാനങ്ങളും പിടിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് രാഹുല്‍. അതുകൊണ്ട് രണ്ടിലൊന്ന് ഉറപ്പിച്ചാണ് രാഹുല്‍ നില്‍ക്കുന്നത്. ഭാരതപര്യടനത്തിനാണ് രാഹുല്‍ ഒരുങ്ങുന്നത്. അതിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനും സാധ്യതയുണ്ട്.

ഈ വര്‍ഷം തന്റെ ഇമേജ് പുതിയൊരു തലത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. കോണ്‍ഗ്രസ് അടുത്ത കാലത്തൊന്നും പരീക്ഷിക്കാത്ത രാഷ്ട്രീയ തന്ത്രമാണിത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3500 കിലോമീറ്ററില്‍ ഏറെ കാല്‍നടയായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണ് വരുന്നത്.

ഈ വര്‍ഷവാസാനം ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുണ്ട്. ഇത് രണ്ടിനും ദേശീയ തലത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഹിമാചല്‍ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സംസ്ഥാനമാണ്. അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമാണ് ഗുജറാത്ത്.

കോണ്‍ഗ്രസ് അടുത്തൊന്നും ഇങ്ങനൊരു മാര്‍ച്ച് നടത്താത്തത് കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് ജനം അകന്നതെന്നാണ് പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ കരുതുന്നത്. ദീര്‍ഘകാലമായി മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ഭാരത യാത്ര നടത്താന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതേ തുടര്‍ന്നാണ് രാഹുല്‍ യാത്ര ആരംഭിച്ചത്.

ഇന്നലെ ദില്ലിയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ യോഗം ചേര്‍ന്നിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് യാത്രയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി 148 ദിവസം നീളുന്ന പദയാത്രയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതോടെ നേതൃ നിരയിലേക്ക് രാഹുല്‍ തന്നെ മടങ്ങിയെത്തുമെന്നാണ് സൂചനകള്‍.

നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ രാഹുലിന് അനുകൂല സാഹചര്യമാണ്. നിരന്തരം വിമര്‍ശിച്ചിരുന്ന കപില്‍ സിബല്‍ പാര്‍ട്ടിക്ക് പുറത്താണ്. അതുപോലെ ഗുലാം നബി ആസാദിനെ കശ്മീരില്‍ അധ്യക്ഷനാക്കി. ഇനി എതിരാളികളില്ല. ഭൂപീന്ദര്‍ ഹൂഡയ്ക്ക് ഹരിയാനയുടെ ചുമതലയും നല്‍കി. അതിനാണ് രാഹുലിന്റെ തിരിച്ചുവരവ് എളുപ്പമാകും.

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും യുവാക്കളും പ്രായമായവരുമെല്ലാം പദയാത്രയുടെ ഭാഗമാകും, ആരോഗ്യ പ്രശ്‌നങ്ങളും പ്രായത്തിന്റേതായ വെല്ലുവിളികളും മറികടന്ന് ഈ യാത്രയ്‌ക്കെത്തുമെന്നും സോണിയ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് നിലവില്‍ ഭരണമുള്ള സംസ്ഥാനങ്ങള്‍ വെറും നാലായി മാറിയ ഘട്ടത്തിലാണ് ഈ യാത്ര നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+