കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിലേക്കില്ല: മോദിയുടെ നാട്ടില്‍ പുതിയ തന്ത്രത്തിന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുജറാത്തിലേക്ക് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് യാത്രയുടെ ഏകദേശ റൂട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇതിനായി പ്രൊഫഷണല്‍ മാര്‍ക്കറ്റിംഗ് ടീമിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ഭാരത യാത്ര ആരംഭിക്കുന്നത്. കന്യാകുമാരിയില്‍ നിന്നാണ് ഈ യാത്രയുടെ തുടക്കം.

രാഹുല്‍ ഗാന്ധിയുടെ ഇമേജ് തന്നെ മാറ്റി മറിക്കാനാണ് ഈ യാത്ര. അതിനായി പ്രൊഫഷണലുകളെ ഉപയോഗിച്ച് ദേശീയ തലത്തില്‍ ഓളം സൃഷ്ടിക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. യാത്രയുടെ തുടക്കത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അവരുടെ ആരോഗ്യ നില അത്ര നല്ല നിലയില്‍ അല്ല.

1

കൊവിഡ് ബാധിതയായതിനാല്‍ സോണിയ ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും സമയമെടുക്കും. അതേസമയം പ്രിയങ്ക ഗാന്ധി യാത്രയുടെ മുന്‍നിരയിലുണ്ടാവും. കന്യാകുമാരിയില്‍ നിന്നാണ് ആദ്യ കാല്‍നട യാത്ര. മാര്‍ച്ചിന് മുമ്പ് കന്യാകുമാരിയിലെ വിവേകാനന്ദ പാറ രാഹുല്‍ സന്ദര്‍ശിക്കും. ഭാരത യാത്ര നേരത്തെ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കാനായിരുന്നു ഇരുന്നത്.

2

ഡിസംബര്‍ പകുതിയോടെ യാത്ര അവസാനിക്കും. കശ്മീരിലാണ് അവസാനം. യാത്രയുടെ പ്ലാനിംഗ് ചുമതലകള്‍ ദിഗ് വിജയ് സിംഗിനാണ്. ഗുജറാത്ത് ഉള്‍പ്പെടുത്തിയാല്‍ ഇനിയും ഷെഡ്യൂള്‍ നീണ്ടുപോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തീന്‍ ബന്ദര്‍ എന്ന പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇവരായിരിക്കും ഈ റാലിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുക.

3

റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ഇവര്‍ തയ്യാറാക്കും. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഏജന്‍സികളുമായി സാധാരണ കരാറുണ്ടാക്കാറുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഇതിനിടയിലാണ് നടക്കുന്നത്.

4

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പ് വളരെ ആവശ്യമുള്ള കാര്യമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്. വിവകോനന്ദ പാറയില്‍ രാഹുല്‍ എത്തിയാല്‍ അത് വലിയൊരു സന്ദേശം എല്ലാവര്‍ക്കും നല്‍കുമെന്നാണ് കരുതുന്നത്. ദിഗ് വിജയ് സിംഗിന് പുറമേ സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, തുടങ്ങിയ പ്രമുഖര്‍ക്കും യാത്രയുടെ കോര്‍ഡിനേഷന്‍ ചുമതലയുണ്ട്.

5

അതേസമയം യാത്രയില്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളും കവര്‍ ചെയ്യും. എന്നാല്‍ ഗുജറാത്തില്‍ എത്തുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ സംസ്ഥാനത്ത് സജീവമായിരിക്കും. അശോക് ഗെലോട്ടിന് തന്നെയാണ് ഗുജറാത്തിന്റെ ചുമതല. എന്നാല്‍ രാഹുലിന്റെ യാത്ര തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിക്കുമോ എന്ന് നേതാക്കള്‍ ഭയപ്പെടുന്നുണ്ട്.

അജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാംഅജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാം

English summary
rahul gandhi's bharat jodo yatra may not touch gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X