കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പഞ്ചാബിലെത്തുന്നത് ജനുവരിയില്‍; 10 ദിവസത്തെ പര്യടനം

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലാണ് ഇപ്പോഴുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ ഈ യാത്ര ഉത്തര്‍പ്രദേശിലേക്കും നീങ്ങും. കോണ്‍ഗ്രസിന് ആധിപത്യമില്ലാത്ത ഈ സംസ്ഥാനത്ത് നിന്നും നേരെ പഞ്ചാബിലേക്കാണ് യാത്ര എത്തുക. ഇവ രണ്ടും പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

യുപിയില്‍ സ്വാധീനം ചെലുത്താനായാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേട്ടം സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ യാത്ര സംസ്ഥാനത്ത് എത്രത്തോളം വിജയകരമാകുമെന്ന് നേതാക്കളും സംശയിക്കുന്നുണ്ട്. സംസ്ഥാനത്തെ സംഘടനാ ദൗര്‍ബല്യം തന്നെ പ്രധാന കാരണം.

1

അതേസമയം കോണ്‍ഗ്രസിന്റെ പഞ്ചാബ് ഘടകം ഇപ്പോഴേ ആവേശത്തിലാണ്. സംസ്ഥാനത്ത് യാത്രയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ യാത്ര ആരംഭിക്കുന്നത്. ജനുവരി ആദ്യ വാരം ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പ്രവേശിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണംനോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണം

പത്ത് ദിവസത്തോളം യാത്ര പഞ്ചാബിലുണ്ടാവും. അതിന് ശേഷം ജമ്മു കശ്മീരിലേക്ക് യാത്ര പ്രവേശിക്കും. ഇക്കാര്യം സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗാണ് പറഞ്ഞത്. മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ വിജയമായിരുന്നു യാത്രയെന്നാണ് വിലയിരുത്തല്‍.

ഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെ

അതേസമയം യാത്രയുടെ ഭാഗമാകാന്‍ എല്ലാവരും ശ്രമിക്കണമെന്ന്, അമരീന്ദറിന് പുറമേ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരിയും മുന്‍ മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ലയും പറഞ്ഞു. പാര്‍ട്ടിയുടെ കൊടിനിറം നോക്കാതെ എല്ലാവര്‍ക്കും ഈ യാത്രയുടെ ഭാഗമാകാമെന്ന് നേതാക്കള്‍ പറഞ്ഞു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് ഇവര്‍ പറഞ്ഞു. പഞ്ചാബില്‍ യാത്രയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഒരു ടോള്‍ ഫ്രീ നമ്പറും പാര്‍ട്ടി നല്‍കുന്നുണ്ട്. ഇതിലേക്ക് വിളിച്ച് പറഞ്ഞ് യാത്രയുടെ ഭാഗമാവാന്‍ ആളുകള്‍ക്ക് സാധിക്കും.

രണ്ട് റൂട്ടുകളാണ് യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഏത് വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാവും. അംബലയിലൂടെ കുരാലിയില്‍ പ്രവേശിച്ച് അത് വഴി അനന്ത്പൂര്‍ സാഹിബിലും, പത്താന്‍കോട്ടിലും പ്രവേശിക്കുന്നതാണ് ആദ്യത്തേത്ത്. ഇതില്‍ പത്താന്‍കോട്ട് വഴി മധോപൂരിലും പ്രവേശിക്കാം.

ശംഭു വഴി ലുധിനാനയിലും, അവിടെ നിന്ന് ജലന്ധര്‍, മുഖേരിയാന്‍, പത്താന്‍കോട്ട്, മധോപൂര്‍ എന്നിങ്ങനെയാണ് രണ്ടാമത്തെ റൂട്ട്. ജനുവരി 26ന് കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. ഇതുവരെയില്ലാത്ത രീതിയിലുള്ള പ്രതികരണമാണ് ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്. ജനങ്ങളുമായി ഈ യാത്ര ബന്ധപ്പെടുന്നുണ്ടെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

English summary
rahul gandhi's bharat jodo yatra will enter in punjab in january and party is preparing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X