കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ഗെയിം പൊളിഞ്ഞു, ലഡാക്ക് വീഡിയോയില്‍ ഉണ്ടായിരുന്നവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലഡാക്കിലെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ചൈന ലഡാക്കിലെ പ്രദേശങ്ങള്‍ പിടിച്ചടക്കി എന്നായിരുന്നു രാഹുല്‍ ആ വീഡിയോയിലൂടെ പറഞ്ഞിരുന്നത്. നിരവധി ലഡാക്കുകാര്‍ അതില്‍ ഇക്കാര്യം പറയുന്നുമുണ്ടായിരുന്നു. പ്രധാനമന്ത്രിയോ ലഡാക്കുകാരോ ഇവരില്‍ ഒരാള്‍ കള്ളം പറയുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ സത്യാവസ്ഥ വളരെ കുറവാണ്. ഈ വീഡിയോയില്‍ സംസാരിക്കുന്ന ഭൂരിഭാഗം പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇവരെയാണ് സാധാരണ ലഡാക്കുകാരായി ചിത്രീകരിച്ചിരിക്കുന്നത്.

1

വീഡിയോയില്‍ പറയുന്ന ഒരാള്‍ ദോര്‍ജായ് ഗ്യാല്‍സ്റ്റന്‍ എന്നയാളാണ്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ലേ യൂണിറ്റിലെ വര്‍ക്കിംഗ് പ്രസിഡന്റാണ്. കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പേജില്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മറ്റൊന്ന് ഡോ. ഇഷെ നാംഗ്യാല്‍ ആണ്. ലഡാക്ക് മുനിസിപ്പല്‍ കമ്മിറ്റിയുടെ പ്രസിഡന്റായി 2018ല്‍ നാംഗ്യാലിനെ തിരഞ്ഞെടുത്തിരുന്നു. ലേയിലെ എല്ലാ മുനിസിപ്പല്‍ വാര്‍ഡുകളും കോണ്‍ഗ്രസ് വിജയിച്ച വാര്‍ത്തയും അന്ന് വന്നിരുന്നു. മറ്റൊരാള്‍ നാംഗ്യാല്‍ ദുര്‍ബുക്കാണ്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇയാളും. മാധ്യപ്രവര്‍ത്തക ഇയാളെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബര്‍ക്ക ഇയാളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അതിര്‍ത്തിയിലാണ് ഇയാളുടെ താമസം. ദുര്‍ബുക്ക്-ഷ്യോക്ക് മേഖലയിലെ താമസക്കാരനാണ് ഇയാള്‍. പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്നു. പക്ഷേ ഇവിടെ ചൈനീസ് സംഘം അതിക്രമിച്ച് കയറിയിരിക്കുന്നു. ദയവായി പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും ദുര്‍ബുക്ക് ആവശ്യപ്പെടുന്നു. വീഡിയോയിലുള്ള മറ്റൊരാള്‍ സച്ചിന്‍ മെരുപ്പയാണ്. ഇയാള്‍ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന്റെ സ്റ്റുഡന്റ് വിംഗ് ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. മറ്റൊരാള്‍ തുണ്ടുപ് നുബുവാണ്. ലഡാക്ക് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ് നുബു. ഇക്കാര്യം വീഡിയോയില്‍ രാഹുല്‍ മറച്ചുവെച്ചു.

കോണ്‍ഗ്രസിന്റെ വീഡിയോയില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും പാര്‍ട്ടിയുടെ തന്നെ പ്രവര്‍ത്തകരാണ്. ഈ വീഡിയോ ഉപയോഗിച്ചാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത് സാധാരണ ലഡാക്കിലുള്ളവരാണെന്ന വാദമാണ് രാഹുല്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപയോഗിച്ചുള്ള നാടകമാണെന്ന് വ്യക്തമായിരിക്കുകയാണ്. ചൈന കടന്നുകയറി ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്തിയെന്നും, മോദി രാജ്യത്തോട് കള്ളം പറഞ്ഞെന്നുമാണ് രാഹുല്‍ ഈ വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രാഹുലിന്റെ വാദങ്ങള്‍ തീര്‍ത്തും തെറ്റാണ്.

യുപിയില്‍ ഉറപ്പിച്ച് പ്രിയങ്ക, പാര്‍ട്ടി ഒറ്റക്കെട്ട്, ബിജെപിക്കെതിരെ ലഖ്‌നൗ ഗെയിം, മടക്കമില്ല!!യുപിയില്‍ ഉറപ്പിച്ച് പ്രിയങ്ക, പാര്‍ട്ടി ഒറ്റക്കെട്ട്, ബിജെപിക്കെതിരെ ലഖ്‌നൗ ഗെയിം, മടക്കമില്ല!!

English summary
rahul gandhi's ladakh video against modi have congress functionaries as ordinary citizens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X