രാഹുലിന്റെ മാസ്സ് നീക്കം, പ്ലാനൊരുക്കുന്നത് പികെ, മിഷന്‍ 2024ല്‍ സച്ചിനും തരൂരിനും റോളുകള്‍!!
ദില്ലി: കോണ്‍ഗ്രസില്‍ 2024ലേക്കുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇനിയും മൂന്ന് വര്‍ഷം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിലെ അടിമുടി മാറ്റത്തിന് പ്രശാന്ത് കിഷോര്‍ സഹായിക്കും. രാഹുലിനെ നാല് വര്‍ഷം കഴിഞ്ഞ് കിഷോര്‍ കാണുന്നത് വെറുമൊരു നീക്കം മുന്നില്‍ കണ്ടാണ്. സച്ചിന്‍ പൈലറ്റിനും ശശി തരൂരിനും വലിയ റോളുകള്‍ ഉണ്ടാവുമെന്നാണ് സൂചന. ഭൂപേഷ് ബാഗലിന്റെ ഛത്തീസ്ഗഡ് മോഡല്‍ കടമെടുത്താണ് 2024ലേക്ക് കോണ്‍ഗ്രസ് ചുവടുവെക്കുന്നത്. പ്രിയങ്കയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

അധീര്‍ രഞ്ജന്‍ ചൗധരി പുറത്തേക്ക് പോകുന്നതോടെ രാഹുലും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം ശക്തമായിരിക്കുകയാണ്. മമതാ ബാനര്‍ജിയെ രൂക്ഷമായി നേരിടുന്ന ചൗധരിയുടെ റോള്‍ കിഷോറിന് താല്‍പര്യമില്ലായിരുന്നു. സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ കിഷോര്‍ ഇനി പരിഹരിക്കും. കോണ്‍ഗ്രസിനെ 200 സീറ്റില്‍ ശക്തമാക്കാനുള്ള പ്ലാനാണ് കിഷോറിന് മുന്നിലുള്ളത്. കിഷോറിനെ രാഹുല്‍ കണ്ടപ്പോള്‍ പ്രിയങ്കയും കെസി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.

അതേസമയം സംസ്ഥാനങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല കിഷോറിന്റെ കൂടിക്കാഴ്ച്ചയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രണ്ടാം തവണയും ശരത് പവാറിനെയും മമതാ ബാനര്‍ജിയെയും കണ്ടാണ് കിഷോര്‍ രാഹുലിനടുത്തെത്തിയത്. 2024ലെ സഖ്യത്തെ കോണ്‍ഗ്രസ് നയിക്കണമെന്ന ആവശ്യം കിഷോറിനുണ്ട്. പക്ഷേ അതിന് വിജയിക്കാന്‍ സാധിക്കുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് കണ്ടെത്തണമെന്നാണ് കിഷോറിന്റെ ആവശ്യം.

ജി23 നേതാക്കളാണ് ഇപ്പോള്‍ പ്രശാന്ത് കിഷോര്‍ രാഹുലുമായി അടുക്കാനുള്ള കാരണം. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് ഇതോടെ രാഹുലിന് മേല്‍ സമ്മര്‍മേറിയിരിക്കുകയാണ്. രാഹുല്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇതോടെ ഉറപ്പാണ്. ജി23ക്ക് കൂടുതല്‍ റോള്‍ നല്‍കാനുള്ള തീരുമാനവും കിഷോറിന്റെ സമ്മര്‍ദത്തില്‍ വരുന്നതാണ്. ഗോവ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സംസ്ഥാനങ്ങളില്‍ കിഷോറിന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കും. യുപിയില്‍ സംഘടനയെ എങ്ങനെ മെച്ചപ്പെടുത്തണമെന്നതിനെ കുറിച്ചും കിഷോര്‍ നിര്‍ദേശങ്ങള്‍ നല്‍കും.

അതേസമയം ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് താന്‍ വരില്ലെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച് കഴിഞ്ഞു. അധീര്‍ രഞ്ജന്‍ ചൗധരി തെറിക്കുമെന്നും ഉറപ്പാണ്. സോണിയാ ഗാന്ധി നിര്‍ണായക യോഗം നാളെ ചേരുന്നുണ്ട്. ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ് എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ട്. ശശി തരൂരിനാണ് സാധ്യത. ഇനി തരൂരിന് ഈ പദവി ലഭിച്ചില്ലെങ്കിലും വരാനിരിക്കുന്നത് വമ്പനൊരു പദവിയായിരിക്കും.

കേരളത്തില്‍ പ്രകടനപത്രിക തയ്യാറാക്കുന്നതായിരുന്നു തരൂരിന് ലഭിച്ചിരുന്ന ചുമതല. 2024 മുന്നില്‍ കണ്ട് രാഹുല്‍ ഈ ചുമതല തരൂരിനെ ഏല്‍പ്പിക്കാനാണ് സാധ്യത. വിവിധ കോളേജുകളിലെല്ലാം എത്തി യുവാക്കളുടെ മനസ്സറിഞ്ഞ് പ്രകടനപത്രിക തയ്യാറാക്കാന്‍ തരൂരിന് സാധിക്കുമെന്ന് രാഹുലിന് ഉറപ്പുണ്ട്. മറ്റൊന്ന് പാര്‍ട്ടിയുടെ അടിത്തറയാണ്. ഭൂപേഷ് ബാഗലിന് നിര്‍ണായക റോളുണ്ട്. കോണ്‍ഗ്രസ് ഛത്തീസ്ഗഡ് മോഡല്‍ ദേശീയ മോഡലായി സ്വീകരിച്ചിരിക്കുകയാണ്. ഗ്രാസ് റൂട്ട് രാഷ്ട്രീയമാണ് ഇത്.

2019ല്‍ രാഹുലിന്റെ ന്യായ് പദ്ധതി പൊളിയാന്‍ കാരണം ദുര്‍ബലമായ പാര്‍ട്ടി സംവിധാനമായിരുന്നു. അതേ പ്രശ്‌നം തന്നെ കേരളത്തിലും സംഭവിച്ചു. ഇനിയത് സംഭവിക്കാതിരിക്കാന്‍ ബാഗലിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവന്ന് പാര്‍ട്ടി ശക്തിപ്പെടുത്തും. പ്രശാന്ത് കിഷോര്‍ ഇതിന് സമ്മതം മൂളിയിട്ടുണ്ട്. യുപിയിലും ബാഗലിന്റെ ടീം ഛത്തീസ്ഗഡ് ആ മോഡല്‍ നടപ്പാക്കാനാണ് പോകുന്നത്. ന്യായ് പദ്ധതിക്ക് പകരം മോദിക്ക് ബദലായി ആ പദ്ധതിയെ മാറ്റുകയാണ് കിഷോര്‍ നിര്‍ദേശിച്ചിരിക്കുന്ന പ്ലാന്‍.
Recommended Video

സച്ചിന്‍ പൈലറ്റിന് വന്‍ പ്രമോഷന്‍ ലഭിക്കുക. ദേശീയ വൈസ് പ്രസിഡന്റായി വരുന്നതോടെ പാര്‍ട്ടിയിലെ രണ്ടാമനായി അദ്ദേഹം മാറും. ഗുജറാത്ത് തിരഞ്ഞെടുപ്പാവും ആദ്യ കടമ്പ. അതല്ലെങ്കില്‍ ഉത്തരാഖണ്ഡ്. രാജസ്ഥാനില്‍ നിന്ന് പകുതി സീറ്റുകള്‍ കോണ്‍ഗ്രസ് നേടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് സച്ചിന്റെ ആദ്യ റോള്‍. എല്ലാ സംസ്ഥാനത്തും യുവാക്കളെ ഒപ്പം ചേര്‍ക്കാന്‍ പാര്‍ട്ടി ക്ലാസുകളും ഗ്രാസ് റൂട്ട് പൊളിറ്റിക്‌സുമെല്ലാം കോണ്‍ഗ്രസിന്റെ മിഷന്‍ 2024ന്റെ ഭാഗമാണ്. 2019ലെ വീഴ്ച്ചയില്‍ നിന്ന് പാഠം പഠിച്ച് നേരത്തെ തന്നെ കോണ്‍ഗ്രസ് ഒരുങ്ങിയാണ് വരുന്നത്.












Click it and Unblock the Notifications