• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ പ്രവര്‍ത്തിക്കാത്ത സിസ്റ്റം, അമേഠിയില്‍ ഒന്നും നടക്കില്ല, തുറന്നടിച്ച് സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ അമേഠി സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു തന്റെ സ്ഥാനാര്‍ത്ഥിത്വം. അവിടെയുള്ള ഭരണരീതിയും എംപിയും പ്രവര്‍ത്തിക്കാത്ത തരത്തിലുള്ളതാണ്. അതിനെതിരെ മത്സരിച്ചപ്പോള്‍ ജനങ്ങള്‍ തനിക്കൊപ്പം നിന്നതാണെന്നും സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്കയും രാഹുലും അമേഠിയില്‍ നനടത്തുന്ന യാത്ര കൊണ്ട് ഒരു കാര്യവുമില്ല. ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും സ്മൃതി പറഞ്ഞു. ലഖ്‌നൗവില്‍ നിന്നും സെയിന്റ് കബീര്‍ നഗറില്‍ നിന്നും ഛത്തീസ്ഗഡില്‍ നിന്നുമൊക്കെയാണ് അവര്‍ ആളുകളെ അമേഠിയില്‍ എത്തിച്ചതെന്നും മന്ത്രി പരിഹസിച്ചു.

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

ലഖ്‌നൗവില്‍ നിന്ന് കൊണ്ടുവന്നവരെ അവര്‍ അമേഠിയിലെ ജനങ്ങളായി കാണുന്നത്. മണ്ഡലവുമായി അവര്‍ക്കുള്ള ബന്ധം തന്നെ ഇതിലൂടെ വ്യക്തമാണെന്ന് സ്മൃതി പറഞ്ഞു. അവരുടെ യാത്ര എവിടെയും എത്താന്‍ പോകുന്നില്ല. 2014ലാണ് തന്നോട് അമേഠിയിലേക്ക് പോകാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്. ഞാന്‍ നേതൃത്വത്തോട് ഇക്കാര്യം എന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനായിരുന്നു പറഞ്ഞത്. ഇത് തന്റെ കുടുംബത്തെ ബാധിക്കരുതെന്നുണ്ടായിരുന്നു. വളരെ ശക്തമായ പോരാട്ടം നടക്കുന്നിടത്തേക്കാണ് പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. അമേഠിയില്‍ ഞാനെത്തുമ്പോള്‍ ബിജെപിക്ക് ആകെ കിട്ടിയിരുന്നത് 30000 വോട്ടായിരുന്നു. 22 ദിവസം കൊണ്ട് മൂന്ന് ലക്ഷം വോട്ടായിട്ടാണ് അത് ഉയര്‍ന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഇത്രയും ദിവസത്തിനുള്ളില്‍ 2.7 ലക്ഷം പേരാണ് ബിജെപിയിലേക്ക് ഒഴുകിയെത്തിയത്. അവര്‍ക്ക് വേണ്ടിയാണ് രണ്ടാമതൊരിക്കല്‍ കൂടി ആ മണ്ഡലത്തില്‍ നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. തന്നെ അമേഠിയില്‍ ഭീഷണിപ്പെടുത്തിയവര്‍ വരെയുണ്ട്. ജഗദീഷ്പൂരിലായിരുന്നു സംഭവം. അമേഠിയില്‍ നിന്ന് മത്സരിച്ചപ്പോള്‍ പലര്‍ക്കും മോശം അനുഭവമുണ്ടായിട്ടുണ്ട്. സഞ്ജയ് സിംഗും രവീന്ദ്ര പ്രതാപും മത്സരിച്ചപ്പോള്‍ അവര്‍ക്ക് വെടിയേറ്റു. മേനകാ ഗാന്ധി മത്സരിച്ചപ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ വലിച്ച് കീറി. നിങ്ങള്‍ മത്സരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും വെടിയേല്‍ക്കാമെന്നായിരുന്നു അവര്‍ എനിക്ക് മുന്നറിയിപ്പ്. എന്നാല്‍ ഞാന്‍ അതിന് കൃത്യമായി തന്നെ മറുപടി നല്‍കി.

എന്നെ നിങ്ങള്‍ വെടിവെക്കുകയാണെങ്കില്‍ മോദി 400 സീറ്റ് വരെ കിട്ടുമെന്നായിരുന്നു അവരോട് പറഞ്ഞത്. ഞാന്‍ കാറില്‍ കയറി എന്റെ കുടുംബത്തോട് പറഞ്ഞു, ഒരു പക്ഷേ എനിക്കേറ്റേക്കാം, പക്ഷേ ഇവിടെ ഒരു ആശുപത്രി പോലും കാണാനില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇനി വെടിയേറ്റാല്‍ തന്നെ എന്നെ എങ്ങനെ രക്ഷിക്കാമെന്നാണ് അന്ന് തന്റെ കുടുംബം ചിന്തിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയില്‍ നിന്ന് മത്സരിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവമാണത്. എന്നെ സംബന്ധിച്ച് ആ രണ്ടരലക്ഷത്തില്‍ അധികം വരുന്ന വോട്ടുകള്‍ നേടുക എന്നത് പ്രധാനമായിരുന്നു. ശരിയായ പ്രവര്‍ത്തിക്കാത്ത ഒരു ഭരണരീതിക്കെതിരെയുള്ള കലഹമായിരുന്നു എന്റെ മത്സരം. അതിന് വേണ്ടിയുള്ള ആയുധമായി താന്‍ മാറിയെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

English summary
rahul gandhi's system that doesn't function at amethi, smriti irani against gandhi family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X