വൈകാരിക വിഷയത്തില്‍ തൊട്ടുകളിക്കരുത്: രാഹുലിനോട് പവാര്‍, കോണ്‍ഗ്രസ് അനുനയത്തിന്, ഇനി മിണ്ടില്ല
മുംബൈ: വീര സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ശിവസേനയെ ചൊടിപ്പിച്ചതിന് പിന്നാലെ അനുനയത്തിന് കോണ്‍ഗ്രസ്. ഉദ്ധവ് താക്കറെയുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. അതോടൊപ്പം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ഇനി വീര സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നോ രാഹുല്‍ ഗാന്ധിയില്‍ നിന്നോ ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഉദ്ധവ് കടുത്ത അതൃപ്തിയിലായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് തയ്യാറായത്. രാഹുല്‍, ഉദ്ധവിനെ വിളിച്ചതായി സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു.നമ്മുടെ പോരാട്ടം സവര്‍ക്കറിനെതിരെയല്ല, മറിച്ച് മോദിക്കെതിരെയാണെന്ന് രാഹുലിനോട് ഉദ്ധവ് പറഞ്ഞതായും റാവത്ത് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള സംസാരത്തില്‍ നല്ല കാര്യങ്ങളാണ് സംസാരിച്ചത്.

ഞങ്ങളുടെ ഐക്യം ശക്തമായി നിലനില്‍ക്കും. അത് നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ റാവത്ത് അടക്കമുള്ളവര്‍ അത്താഴവിരുന്നിനായി എത്തിയിരുന്നു. ഈ യോഗത്തില്‍ നിന്ന് ഉദ്ധവ് വിട്ടുനിന്നിരുന്നു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ മഹാരാഷ്ട്രയിലെ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി അറിയിച്ചിരുന്നു.
17 രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തില്‍ ഖാര്‍ഗെയുടെ യോഗത്തില്‍ പങ്കെടുത്തു. സവര്‍ക്കര്‍ അടക്കമുള്ള വൈകാരിക വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനി പരാമര്‍ശം നടത്തരുതെന്ന് തീരുമാനിക്കുകയായിരുന്നു. സമാന സ്വഭാവമുള്ള പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കി. അതേസമയം രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും യോഗത്തിലുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ശരത് പവാറിന്റെ ഉപദേശം ഇക്കാര്യത്തില്‍ നിര്‍ണായകമായത്. സഞ്ജയ് റാവത്തിന് ഇനി ഇനി മുതല്‍ സവര്‍ക്കര്‍ പരാമര്‍ശം ഒഴിവാക്കുമെന്ന് റാവത്തിന് രാഹുല്‍ ഉറപ്പ് നല്‍കി.ശിവസേനയുടെ മാതൃകാപുരുഷനാണ് സവര്‍ക്കര്‍. രാഹുല്‍ അദ്ദേഹത്തെ അപമാനിക്കരുതെന്നും ഉദ്ധവ് പറഞ്ഞിരുന്നു. ശരത് പവാറാണ് ഈ വിഷയത്തില്‍ പ്രശ്‌നം പരിഹരിക്കാനായി മുന്നില്‍ നിന്നത്.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിനും, രാഹുലിനും തിരിച്ചടിയാവുമെന്നായിരുന്നു പവാറിന്റെ ഉപദേശം. ഇത് രാഹുല്‍ കണക്കിലെടുക്കുയായിരുന്നു. സോണിയയോടും പവാര്‍ സംസാരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ വലിയ പ്രതിച്ഛായയുള്ള നേതാവാണ്. അത്തരമൊരാളെ വിമര്‍ശിക്കുന്നത് സംസ്ഥാനത്ത് സഖ്യമുണ്ടാക്കുന്നതിന് ഉപകരിക്കില്ലെന്നും പവാര്‍ പറഞ്ഞു.
സവര്‍ക്കര്‍ ഒരിക്കലും ആര്‍എസ്എസ് അംഗമായിരുന്നില്ലെന്ന് പവാര്‍ ഗാന്ധി കുടുംബത്തെ അറിയിച്ചു. നമ്മുടെ പോരാട്ടം മോദിക്കും ബിജെപിക്കുമെതിരെയാണെന്ന് ഓര്‍മിപ്പിക്കണമെന്നും രാഹുലിനോട് പവാര്‍ പറഞ്ഞു ജനാധിപത്യത്തിലെ പ്രശ്‌നങ്ങളിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. വിവാദങ്ങള്‍ കൊണ്ട് ആ ശ്രദ്ധ മാറി പോകും.ഇന്ന് രാഹുല്‍ ഗാന്ധിയുടെ സസ്‌പെന്‍ഷനാണത്. മുമ്പ് അത് സഞ്ജയ് റാവത്തിനെ ജയിലില്‍ അടച്ചതായിരുന്നു. നമ്മള്‍ അതുകൊണ്ട് വൈകാരിക വിഷയങ്ങള്‍ സംസാരിക്കുന്നത് അവസാനിപ്പിക്കണം. പകരം യഥാര്‍ത്ഥ വിഷയങ്ങളില്‍ ശ്രദ്ധിക്കണമെന്നും പവാര്‍ നിര്‍ദേശിച്ചു.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications