Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിന് സംസ്ഥാന പദവി കിട്ടിയില്ലെങ്കില്‍ പ്രക്ഷോഭം, തെരുവില്‍ ഇറങ്ങുമെന്ന് രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുന:സ്ഥാപിച്ചില്ലെങ്കില്‍ തെരുവില്‍ ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനകത്തും പുറത്തും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിക്കായി ഇന്ത്യ സഖ്യം സര്‍വ കരുത്തും ഉപയോഗിക്കും. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി തിരികെ ലഭിച്ചില്ലെങ്കില്‍ ഉറപ്പായും പ്രക്ഷോഭം ആരംഭിക്കും.

സ്വതന്ത്ര ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റുന്നതെന്നും രാഹുല്‍ ആരോപിച്ചു. ജമ്മുവിലെ റാലിയിലായിരുന്നു രാഹുലിന്റെ സുപ്രധാന പ്രഖ്യാപനം. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുന:സ്ഥാപിക്കാത്തതില്‍ ജനങ്ങള്‍ക്ക് രോഷമുണ്ടെന്ന് നേരത്തെ സര്‍വേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

rahul-gandhi

ജമ്മു കശ്മീരിലെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയത് ഇവിടെയുള്ള ജനങ്ങളോട് കാണിച്ച കടുത്ത അനീതിയാണ്. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ജനങ്ങള്‍ക്ക് ഞാനിതാ ഉറപ്പുനല്‍കുന്നു, തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാന പദവി പുന:സ്ഥാപിച്ചില്ലെങ്കില്‍ ഉറപ്പായും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങും. ലോക്‌സഭയിലും രാജ്യസഭയിലും സര്‍വ കരുത്തും ഞങ്ങള്‍ ഉപയോഗിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തില്‍, സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം നിരവധി കേന്ദ്ര ഭരണപ്രദേശങ്ങള്‍ സംസ്ഥാനങ്ങളാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അതുപോലെ വിഭജിച്ചിട്ടുണ്ട്. തെലങ്കാന ആന്ധ്ര പ്രദേശില്‍ നിന്ന് വിഭജിച്ചാണ് രൂപീകരിച്ചത്. ജാര്‍ഖണ്ഡ് ബീഹാറില്‍ നിന്നുണ്ടായി. മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡ് ഉണ്ടായി. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഒരു സംസ്ഥാനം കേന്ദ്ര ഭരണപ്രദേശമാക്കി ബിജെപിയെന്നും രാഹുല്‍ പറഞ്ഞു.

ജമ്മു കശ്മീരിനോട് കടുത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. നിങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയാണ് തട്ടിയെടുത്തത്. ജമ്മു കശ്മീരിലെ ജനങ്ങളല്ല ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. അത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ രാഹുല്‍ ജമ്മു കശ്മീരിലെത്തുന്നത് മൂന്നാം തവണയാണ്. സെപ്റ്റംബര്‍ നാലിന് ബാനിഹാളും ദൂരുവും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു.

ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു ഈ സന്ദര്‍ശനം. രണ്ടാമത്തെ വരവില്‍ സുരാന്‍കോട്ടെയും, സെന്‍ട്രല്‍-ഷാല്‍ട്ടെങുമാണ് രാഹുല്‍ സന്ദര്‍ശിച്ചത്. ജമ്മുവില്‍ ഇന്നാണ് പ്രചാരണവുമായി രാഹുല്‍ എത്തിയത്. ഒരു ഹോട്ടലിലെ പ്രൊഫഷണലുകളുമായി രാഹുല്‍ ഇന്ന് സംസാരിച്ചിരുന്നു. അതിന് ശേഷം ജമ്മു കശ്മീര്‍ റിസോര്‍ട്ട് ഗ്രൗണ്ടിലേക്ക് റാലിക്കായി എത്തിയത്. നേരത്തെ രാഹുല്‍ ജമ്മുവില്‍ പ്രചാരണം നടത്തണമെന്ന് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+