തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് രാഹുൽ ഗാന്ധി; 'ക്രമക്കേടുകൾക്ക് തെളിവുണ്ട്'

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള പാർട്ടിയുടെ ആരോപണങ്ങൾക്കിടയിലും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള സാധ്യത തള്ളി രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിച്ച രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ച് ആശങ്ക ഉന്നയിച്ചുകൊണ്ട് തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തുടരുമെന്ന് പറഞ്ഞു.

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നില്ലെന്ന് പറഞ്ഞാൽ, ആ നിമിഷം ഞങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാണ്' അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തിരിച്ചടികൾ നേരിടേണ്ടിവന്നാലും ക്രമക്കേടുകൾ ഉണ്ടെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ തുറന്നുകാട്ടിക്കൊണ്ട് പാർട്ടി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് തുടരുമെന്ന് പ്രതിപക്ഷത്തിന്റെ തന്ത്രം വിശദീകരിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ഘടനയെ ദുർബലപ്പെടുത്താനോ നശിപ്പിക്കാനോ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

rahul gandhi

വോട്ടർപട്ടികയിൽ കൃത്രിമവും തിരഞ്ഞെടുപ്പ് നടത്തുന്നതിലെ ക്രമക്കേടുകളും ആരോപിച്ച് കോൺഗ്രസ് നടത്തുന്ന 'വോട്ട് മോഷണ' പ്രചാരണത്തിനിടയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെ പ്രതിപക്ഷം ആവർത്തിച്ച് ചോദ്യം ചെയ്‌തിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത് തുടരുമെന്ന് പലകുറി നിലപാട് ആവർത്തിച്ചിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതിന്റെ തെളിവുകൾ തനിക്ക് ലഭിച്ചുവെന്നും എന്നാൽ ഈ വിഷയത്തിൽ പരസ്യമായി സംസാരിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉപദേശിച്ചതായും ചടങ്ങിൽവെച്ച് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. അദ്ദേഹം പറയുന്നതനുസരിച്ച്, തിരഞ്ഞെടുപ്പിലെ അസാധാരണമാംവിധം വലിയ ഭൂരിപക്ഷങ്ങൾ പാർട്ടിക്ക് സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ തുടക്കത്തിൽ കോൺഗ്രസിന് അവരുടെ ആശങ്കകളെ പിന്തുണയ്ക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു.

തെളിവുകൾ ശേഖരിച്ച് മുതിർന്ന പാർട്ടി നേതാക്കൾക്ക് മുന്നിൽ ഹാജരാക്കിയ ശേഷവും ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ സമഗ്രതയെ ചോദ്യം ചെയ്യുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും അതിന് ശക്തമായ തെളിവ് ആവശ്യമാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. ഇത്തരം ആശങ്കകൾ പരസ്യമായി ഉന്നയിക്കുന്നതിന് മുമ്പ് 300 ശതമാനം തെളിവ് വേണമെന്ന് പാർട്ടി നിർബന്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളിൽ നിന്ന് തന്നെ പ്രതിപക്ഷത്തിന് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതൽ അസ്വസ്ഥരാണെന്ന് അവകാശപ്പെട്ട അദ്ദേഹം, നിലവിലുള്ള സാഹചര്യങ്ങളിൽ പ്രവർത്തനം തുടരാനുള്ള കഴിവില്ലായ്‌മ മുതിർന്ന ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുകയാണെന്ന് പറഞ്ഞു.

തിരഞ്ഞെടുപ്പ് കൃത്രിമം എന്ന് വിശേഷിപ്പിക്കുന്ന നടപടിയിൽ കോൺഗ്രസ് പ്രചാരണം തുടരുമെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു സാഹചര്യം അംഗീകരിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നീതിയുക്തവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിനായുള്ള ആവശ്യം കോൺഗ്രസിൽ മാത്രം ഒതുങ്ങുന്നില്ലെന്നും അത് വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma