Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയാവാന്‍ റെഡി.... 2019ല്‍ അധികാരം പിടിക്കും, ഒറ്റകക്ഷിയാവും, രാഹുലിന്‍റെ മനസിലിരിപ്പ്!!

കോണ്‍ഗ്രസ് ജയിച്ചാല്‍ പ്രധാനമന്ത്രിയാവുമെന്ന് രാഹുല്‍ ഗാന്ധി

ബെംഗളൂരു: 2014ല്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തേരോട്ടത്തില്‍ തകര്‍ന്ന് തരിപ്പണമായി പോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നീട് അവര്‍ക്ക് കാര്യമായ തിരിച്ചുവരവൊന്നും ഉണ്ടാവുകയും ചെയ്തിട്ടില്ല. വീണുകിടക്കുന്ന പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്നില്ല എന്ന് ഏറ്റവുമധികം വിമര്‍ശനം കേട്ടയാളാണ് രാഹുല്‍ ഗാന്ധി. ഇന്ന് പക്ഷേ രാഹുലിന്റെ ചിറകിലാണ് പാര്‍ട്ടി കുതിക്കുന്നത്. അധികാരം പിടിക്കാന്‍ സാധിക്കുന്നില്ലെന്നും നിര്‍ണായക സ്വാധീനം ചെലുത്തുന്ന നേതാവാകാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ അതിന്റെ ഫലങ്ങള്‍ ഏറെ കാണുകയും ചെയ്തു. ഇപ്പോഴിതാ കര്‍ണാടകയിലും രാഹുല്‍ തന്റെ മുന്നേറ്റത്തിലാണ്. ഇതിനിടയില്‍ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ച് പറയുന്നുണ്ട്. 2019ല്‍ ബിജെപിയെ കോണ്‍ഗ്രസ് തൂത്തെറിയുമെന്ന്. നരേന്ദ്ര മോദി ഒരിക്കല്‍ കൂടി അധികാരത്തിലെത്തില്ല എന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയാവാന്‍ റെഡി

പ്രധാനമന്ത്രിയാവാന്‍ റെഡി

പാര്‍ട്ടി അധ്യക്ഷ പദത്തിലെത്തിയതോടെ പുതിയൊരു രാഹുലിനെയാണ് രാഷ്ട്രീയ ലോകം കണ്ടത്. ബിജെപി ഇപ്പോഴും രാഹുലിനെ കളിയാക്കുന്നുണ്ടെങ്കിലും എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണാനും രാഹുലിന് സാധിക്കുന്നു. നരേന്ദ്ര മോദിയോളം വളര്‍ന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന് വെല്ലുവിളിയുയര്‍ത്തുന്ന നേതാവിലേക്ക് രാഹുല്‍ വളര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ മോഹം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ പാര്‍ട്ടി 2019 ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി താന്‍ തന്നെയാവുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് രാഹുല്‍.

പാര്‍ട്ടിക്കാണ് പ്രധാന്യം

പാര്‍ട്ടിക്കാണ് പ്രധാന്യം

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് കോണ്‍ഗ്രസിനാണെന്ന് രാഹുല്‍ പറയുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയാണ് കുതിപ്പ് നടത്തേണ്ടത്. പാര്‍ട്ടിയുടെ വിജയത്തിനെ അടിസ്ഥാനമാക്കിയാണ് തന്റെ വിജയമെന്നും രാഹുല്‍ പറയുന്നു. മോദിക്കാവാമെങ്കില്‍ എന്ത് കൊണ്ട് തനിക്ക് പ്രധാനമന്ത്രിയായി കൂടാ എന്നും രാഹുല്‍ ചോദിക്കുന്നു. എനിക്ക് ഉറപ്പാണ് ബിജെപിയെ 2019ല്‍ ജനങ്ങള്‍ കൈയ്യൊഴിയും. ഇത് കോണ്‍ഗ്രസിന്റെ വമ്പന്‍ തിരിച്ചുവരവിന് അവസരമൊരുക്കുമെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ 2019ല്‍ വാരണാസിയില്‍ മോദി പോലും പ്രതിപക്ഷ ഐക്യത്തിന്റെ കീഴില്‍ പരാജയപ്പെടുമെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു.

സിദ്ധുവിന്റെ പുകഴ്ത്തല്‍

സിദ്ധുവിന്റെ പുകഴ്ത്തല്‍

പഞ്ചാബ് മന്ത്രി നവജ്യോത് സിദ്ധുവാണ് ആദ്യമായി രാഹുല്‍ പ്രധാനമന്ത്രിയാവുമെന്ന് വ്യക്തമായത്. അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്നായിരുന്നു സിദ്ധു പറഞ്ഞത്. ഗാന്ധി കുടുംബത്തിന്റെ മാഹാത്മ്യത്തില്‍ രാജ്യത്തിന് മൂന്നു പ്രധാനമന്ത്രിമാരെ നല്‍കിയ കുടുംബത്തിന്റെ എന്നതിന്റെ മഹിമയില്‍ രാഹുലിനെ തന്നെ ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്നായിരുന്നു സിദ്ധു പറഞ്ഞത്. ഇത് നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇതിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി ഈ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് നടത്തുക.

പ്രതിപക്ഷ ഐക്യം......

പ്രതിപക്ഷ ഐക്യം......

ഒരിക്കല്‍ പോലും പ്രധാനമന്ത്രിയാവാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞയാളല്ല രാഹുല്‍. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളെ പോലും ഞെട്ടിക്കുന്നതായിരുന്നു. സ്വന്തം കഴിവില്‍ സംശയിച്ച് നില്‍ക്കുന്ന രാഹുലിനെയായിരുന്നു നേരത്തെ കണ്ടിരുന്നത്. എന്നാല്‍ രാഹുല്‍ ദീര്‍ഘ വീക്ഷണത്തോടെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് വാസ്തവം. മോദി ഒരിക്കലും ഇനി പ്രധാനമന്ത്രിയാവാന്‍ പോകുന്നില്ലെന്ന് രാഹുല്‍ ഉറപ്പിച്ച് പറയുന്നു. ഇത് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ ഉറപ്പായും ചിരിക്കുന്നുണ്ടാക്കും. വേറൊന്നും കൊണ്ടല്ല. പ്രതിപക്ഷ ഐക്യം അത്രയ്ക്ക് ശക്തമാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

മോദി സ്പീക്കര്‍ മോഡില്‍

മോദി സ്പീക്കര്‍ മോഡില്‍

മൊബൈല്‍ ഫോണില്‍ സാധാരണ മൂന്നു മോഡുകള്‍. അത് പ്രവര്‍ത്തിക്കുന്ന രീതിയാണ്. വര്‍ക്ക് മോഡ്, സ്പീക്കര്‍ മോഡ്, എയര്‍പ്ലെയ്ന്‍ മോഡ് എന്നിവയാണത്. മോദിക്ക് ഇതില്‍ രണ്ട് കാര്യങ്ങളേ വര്‍ക്ക് ചെയ്യൂ. സ്പീക്കര്‍ മോഡിലോ അതല്ലെങ്കില്‍ എയര്‍പ്ലെയ്ന്‍ മോഡിലോ ആയിരിക്കും മോദി എപ്പോഴും. വര്‍ക്ക് മോഡ് എന്ന ആശയം തന്നെ അദ്ദേഹത്തിന് ഇഷ്ടമില്ലെന്ന് രാഹുല്‍ പരിഹസിച്ചു. മോദിയുടെ പ്രസംഗങ്ങളും വിദേശ സന്ദര്‍ശനങ്ങളും വെറും തട്ടിപ്പ് മാത്രമാണെന്നും രാഹുല്‍ പറയുന്നു. അതേസമയം ബിജെപിക്കെതിരെ നടക്കുന്നത് ആശയപരമായ യുദ്ധമാണെന്നും രാജ്യത്തിനെ തകര്‍ക്കുന്ന ആ നയത്തെ തകര്‍ത്തെറിയാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+