• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രഘുറാം രാജനെ കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുന്നു..... രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവാക്കും!!

cmsvideo
  രാഹുലിന് കൂട്ടായി രഖുറാം രാജൻ വരുന്നു | Oneindia Malayalam

  ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പൊളിക്കാന്‍ പുതിയ പദ്ധതികളുമായി കോണ്‍ഗ്രസ് ഇറങ്ങുന്നു. മോദി സര്‍ക്കാരില്‍ നിന്ന് സ്ഥാനം നഷ്ടമായവരെ കൂട്ടുപിടിച്ചാണ് തിരഞ്ഞെടുപ്പ് നീക്കം വരുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിന്നും ഇതിനായി പ്രമുഖര്‍ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ എത്തും. രാഹുല്‍ ഇതിനായി ആദ്യം ഇറക്കുന്നത് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് നന്ദന്‍ നിലേകനിയായിരുന്നു. ഇത്തവണ നൂതനമായ ലക്ഷ്യങ്ങളാണ് രാഹുലിന് ഉള്ളത്.

  അതേസമയം തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടികളും ഇതുവരെ ഉപയോഗിക്കാത്ത രീതികളാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. പ്രധാനമായും സാമ്പത്തിക പദ്ധതികളാണ് രാഹുല്‍ ആസൂത്രണം ചെയ്യുന്നത്. രഘുറാം രാജനെ കൊണ്ടുവരുന്നതിലൂടെ ജിഎസ്ടിയെയും നോട്ടുനിരോധനത്തെയും പൊളിക്കാനാണ് രാഹുലിന്റെ പദ്ധതി. മറ്റൊന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പ എഴുതി തള്ളുന്നതിന് മുകളില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നും രാഹുല്‍ പരിശോധിക്കുന്നുണ്ട്.

  രഘുറാം രാജന്‍ തിരിച്ചുവരുന്നു

  രഘുറാം രാജന്‍ തിരിച്ചുവരുന്നു

  ആര്‍എസ്എസിന്റെയും സുബ്രഹ്മണ്യന്‍ സ്വാമിയുടെയും നിരന്തര സമ്മര്‍ദം കാരണം മോദി സര്‍ക്കാര്‍ ഒഴിവാക്കിയ ആര്‍ബിഐ ഗവര്‍ണറാണ് രഘുറാം രാജന്‍. അദ്ദേഹത്തിന്റെ നയങ്ങളെ നിരന്തരമായി ജെയ്റ്റ്‌ലി അടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അടുത്തിടെ നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ വളര്‍ച്ചയെ തകര്‍ത്തെന്ന് രഘുറാം രാജന്‍ വിമര്‍ശിച്ചിരുന്നു. ഇതിലുള്ള പാളിച്ചകള്‍ അദ്ദേഹം തുറന്നു കാണിക്കുകയും ചെയ്തിരുന്നു. ഇതാണ് രാഹുലിനെ പുതിയ തന്ത്രം സ്വീകരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

  രാഹുലിന്റെ ഹൈടെക്ക് തന്ത്രം

  രാഹുലിന്റെ ഹൈടെക്ക് തന്ത്രം

  രഘുറാം രാജനെ ഉപയോഗിച്ച് മോദി സര്‍ക്കാരിനെ തുറന്നു കാണിക്കാനാണ് രാഹുലിന്റെ ശ്രമം. അതിന് കോണ്‍ഗ്രസിന് കൃത്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. രാഹുലിന്റെ തിരഞ്ഞെടുപ്പ് ടീമില്‍ രഘുറാം രാജനും ഉണ്ടാവും. എന്നാല്‍ നേരിട്ട് എത്തില്ല, പകരം നിര്‍ദേശങ്ങളാണ് നല്‍കുക. രാഹുലിന്റെ ടീമില്‍ ഉപദേഷ്ടാവായുള്ള മന്‍മോഹന്‍ സിംഗിനൊപ്പം സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ നിര്‍ദേശം രാഹുലിന് ഇനി ലഭിക്കും. പ്രതിരോധ കാര്യങ്ങളില്‍ എകെ ആന്റണിയും ചിദംബരവുമാണ് രാഹുലിന് ഉപദേശം നല്‍കുന്നത്.

  കോണ്‍ഗ്രസിന്റെ വായ്പനായം

  കോണ്‍ഗ്രസിന്റെ വായ്പനായം

  കോണ്‍ഗ്രസ് ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന വായ്പാ നയം അപകടം പിടിച്ചതാണെന്ന മുന്നറിയിപ്പ് രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ വളര്‍ച്ച കുറയ്ക്കാന്‍ ഈ നീക്കം കാരണമാകും. സംസ്ഥാന ജിഡിപിയുടെ നിരക്കും ഇടിയും. ഇത് ദേശീയ തലത്തില്‍ പ്രതിസന്ധിയുണ്ടാക്കും. തിരഞ്ഞെടുപ്പില്‍ ഇത് വലിയ ചര്‍ച്ചാ വിഷയമാകുമ്പോള്‍ ബിജെപിക്ക് നേട്ടമാകുമെന്നാണ് രഘുറാം രാജന്റെ വിലയിരുത്തല്‍. എത്രയും പെട്ടെന്ന് ഇതിന് ബദല്‍ മാര്‍ഗമൊരുക്കാനാണ് രാജന്‍ ആവശ്യപ്പെട്ടത്.

  തിരഞ്ഞെടുപ്പ് പ്രകടനപത്രിക

  തിരഞ്ഞെടുപ്പ് പ്രകടനപത്രിക

  കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രഘുറാം രാജന്‍ മുഖ്യ പങ്കുവഹിക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇന്ത്യയിലെ തൊഴില്‍ സാഹചര്യങ്ങളെയും തൊഴിലില്ലായ്മയെ കുറിച്ചും വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ച് കഴിഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷന്‍ ഡോക്യുമെന്റ് എന്നാണ് രാഹുല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ റിപ്പോര്‍ട്ട് നിര്‍ണായമാകും.

  രഘുറാം രാജന്റെ ടീം

  രഘുറാം രാജന്റെ ടീം

  രാഹുല്‍ ഗാന്ധി സാമ്പത്തിക കാര്യങ്ങള്‍ പഠിക്കാന്‍ രഘുറാം രാജന്‍ അടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയില്‍ രാജനെ കൂടാതെ നിരവധി പേരുണ്ട്. തൊഴില്‍ വര്‍ധന, കാര്‍ഷിക മേഖലയുടെ വളര്‍ച്ച എന്നീ വിഷയങ്ങളില്‍ നിര്‍ണായക നിര്‍ദേശങ്ങള്‍ രാഹുലിന് ലഭിച്ച് കഴിഞ്ഞു. രാഹുല്‍ തന്റെ പ്രസംഗങ്ങളില്‍ തൊഴിലില്ലായ്മ വിഷയം കൂടുതലായി കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ഈ രണ്ട് വിഷയങ്ങളാണ് രാഹുല്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കുന്നത്. റാഫേല്‍ വിഷയവും ഇതിനൊപ്പം പ്രധാന വിഷയമാകും.

  രാഹുലിന്റെ കൂടിക്കാഴ്ച്ച

  രാഹുലിന്റെ കൂടിക്കാഴ്ച്ച

  ബിജെപിയെ ഏത് മേഖനലയില്‍ വീഴ്ത്താനാവുമെന്നാണ് രാഹുല്‍ പ്രധാനമായും രഘുറാം രാജനുമായി ചര്‍ച്ച നടത്തിയത്. യുഎഇ സന്ദര്‍ശനത്തിനിടയിലായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യയില്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ രാജനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ സാമ്പത്തിക മേഖലയിലെ പ്രതിച്ഛായ ഏറ്റവും മികച്ച നിലയിലായിരുന്നു. ഇതാണ് രാഹുല്‍ രഘുറാം രാജനെ കൊണ്ടുവരാനുള്ള തീരുമാനത്തിന് കാരണം.

  കോണ്‍ഗ്രസ് മാറുന്നു

  കോണ്‍ഗ്രസ് മാറുന്നു

  രാഹുലിനൊപ്പം കോണ്‍ഗ്രസിന്റെയും മാറ്റമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ചിദംബരമാണ് ഇതിനെ നേതൃത്വം ഏറ്റെടുത്തത്. കര്‍ഷകര്‍, ചെറുകിട കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരെ പ്രകടന പത്രികയുമായി ബന്ധിപ്പിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധിയെ ഇന്ത്യ മുഴുവന്‍ അംഗീകരിക്കുന്ന നേതാവായി ഉയര്‍ത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം വാരണാസിയില്‍ 300 വിദഗ്ധരുമായി ചിദംബരം ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെയും വിദേശത്തെയും പ്രധാന സാമ്പത്തിക ഏജന്‍സികളെ വെച്ച് മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പൊള്ളത്തരങ്ങളെയും ചിദംബരം തുറന്നുകാണിക്കും. ഇതുവഴി മോദിക്ക് രാഹുല്‍ ഗാന്ധി എന്ന ബദല്‍ കൂടുതല്‍ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

  മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് അനുമതി..... നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്ന് സുപ്രീം കോടതി!

  സൗദിയും ഖത്തറും അടിച്ചുപിരിഞ്ഞപ്പോള്‍ നേട്ടം കൊയ്തത് മറ്റൊരു രാജ്യം; നേടിയത് 200 കോടി ഡോളര്‍!!

  English summary
  rahul gandhi seeks ideas from raghuram rajan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X