Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹത്രാസ് കേസിലെ വിവാദ പോസ്‌റ്റ്; രാഹുൽ ഗാന്ധിക്കെതിരെ 1.5 കോടി രൂപയുടെ മാനനഷ്‌ട നോട്ടീസ്

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ ഒന്നര കോടി രൂപയുടെ മാനനഷ്‌ട നോട്ടീസ്. 2020ലെ ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ കുറ്റവിമുക്തരായ മൂന്ന് പേരെ പ്രതിനിധീകരിച്ചാണ് അഭിഭാഷകൻ 1.5 കോടി രൂപയുടെ മാനനനഷ്‌ട നോട്ടീസ് രാഹുൽ ഗാന്ധിക്ക് നൽകിയിരിക്കുന്നത്. ഡിസംബർ 14ന് പങ്കുവച്ച എക്‌സ് പോസ്‌റ്റുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായിരിക്കുന്നത്.

കോൺഗ്രസ് ഉൾപ്പെടെയുള്ള നിരവധി പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി ഇടപെട്ടുവെന്നും ഇത് അന്വേഷണത്തിന്റെ നിഷ്‌പക്ഷതയെ ബാധിക്കുകയും ചെയ്‌തുവെന്നാണ് പ്രതികൾക്ക് വേണ്ടി നോട്ടീസ് അയച്ച മുതിർന്ന അഭിഭാഷകൻ മുന്ന സിംഗ് പുണ്ഡീർ ആരോപിക്കുന്നത്. പതിനഞ്ച് ദിവസമാണ് സംഭവത്തിൽ മറുപടി നൽകാനായി ഇവർ രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരിക്കുന്നത്.

rahulgandhidefamationcasenew

'ഇരയുടെ കുടുംബം ഒതുങ്ങിക്കൂടിയിരുന്നു, പ്രതികൾ സ്വതന്ത്രരായി വിഹരിച്ചു' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പോസ്‌റ്റിൽ പറഞ്ഞത്. ഇതാണ് വിവാദത്തിന് ആധാരമായത്. കേസിൽ നിന്ന് കുറ്റവിമുക്തരാക്കപ്പെട്ട തന്റെ മൂന്ന് കക്ഷികൾക്കും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെന്നും ഓരോരുത്തർക്കും 50 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായി നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

രാഹുൽ ഗാന്ധി വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അഭിഭാഷകൻ ആരോപിക്കുന്നത്. കോടതി ഇവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിട്ടും അവരെ ബലാത്സംഗം ചെയ്‌തവർ എന്ന് വിളിക്കുന്നത് കോടതിയലക്ഷ്യമാണ്. രണ്ടര വർഷത്തോളം തന്റെ കക്ഷികൾ ജയിൽവാസം അനുഭവിക്കുകയും അപമാനം നേരിടുകയും ചെയ്‌തെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, നേരത്തെ രാഹുൽ ഗാന്ധി ഹത്രാസ് കേസിലെ ഇരയുടെ ബന്ധുക്കളുമായി അടച്ചിട്ട മുറിയിൽ 45 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെ പങ്കുവച്ച എക്‌സിലെ തന്റെ പോസ്‌റ്റിൽ, കൂടിക്കാഴ്‌ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഇരയുടെ കുടുംബത്തിന്റെ നിലവിലെ അവസ്ഥ വിവരിക്കുകയും ചെയ്‌തിരുന്നു. ഇരയുടെ കുടുംബം പറഞ്ഞ കാര്യങ്ങൾ തന്നെ വല്ലാതെ ഉലച്ചുവെന്നും രാഹുൽ പോസ്‌റ്റിൽ പറഞ്ഞിരുന്നു.

'മുഴുവൻ കുടുംബവും ഭയത്തിന്റെ ഒരു മൂടുപടത്തിന് കീഴിലാണ് ജീവിക്കുന്നത്. കുറ്റവാളികളെ പോലെയാണ് അവരോട് പെരുമാറുന്നത്. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നില്ല. തോക്കുകളും ക്യാമറകളും ഉപയോഗിച്ച് അവർ നിരന്തരം നിരീക്ഷണത്തിലാണ്' രാഹുൽ ഈ മാസമാദ്യം പങ്കുവച്ച പോസ്‌റ്റിൽ ആരോപിക്കുന്നു.

2020 സെപ്റ്റംബർ 14നാണ് ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 19 കാരിയായ യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തത്‌. ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടി രണ്ടാഴ്‌ചയ്‌ക്ക് ശേഷം ചികിത്സ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. രാജ്യത്തെ പിടിച്ചുലച്ച സംഭവത്തിൽ രാഹുൽ ഗാന്ധി അടുത്തകാലത്തായി പങ്കുവച്ച പോസ്‌റ്റാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+