കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലില്‍ മഹാത്മാ ഗാന്ധിയെയാണ് കാണേണ്ടത്, സദ്ദാം ഹുസൈനെ അല്ല: രൂക്ഷ വിമര്‍ശനവുമായി ഹിമന്ത

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഗാന്ധി കുടുംബം എപ്പോഴും മഹാത്മാ ഗാന്ധിയെയും സര്‍ദാര്‍ പട്ടേലിനെയുമാണ് പ്രതിനിധീകരിക്കേണ്ടത്. അല്ലാതെ മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ അല്ലെന്നും ഹിമന്ത പറഞ്ഞു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ പൊതുജന സ്വീകാര്യത എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കണ. രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ കുറിച്ച് തനിക്ക് അഭിപ്രായമൊന്നുമില്ലെന്നും ഹിമന്ത ശര്‍മ പറഞ്ഞു.

1

ഒരു ജോഡി ചെരിപ്പുകള്‍ ഉപയോഗിച്ച് രാഹുല്‍ നടക്കുന്നു, അതിലപ്പുറം ഒന്നും ഭാരത് ജോഡോ യാത്രയ്ക്കില്ലെന്നും ഹിമന്ത പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മുഖം കാണുമ്പോള്‍ അത് മഹാത്മ ഗാന്ധിയുടെ മുഖവുമായി ജനങ്ങള്‍ക്ക് സാമ്യം തോന്നണം. സര്‍ദാര്‍ പട്ടേലുമായി അതിന് സാമ്യത വേണം. എന്നാല്‍ ഒരിക്കലും സദ്ദാം ഹുസൈനെ പോലെ ആവരുതെന്നും ഹിമന്ത പറഞ്ഞു.

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

മോദിയെ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുത്തതിലൂടെ ഗുജറാത്തിലെ ജനങ്ങള്‍ ഭാരതീയ ജനതയ്ക്ക് വലിയൊരു സമ്മാനമാണ് നല്‍കിയിരിക്കുന്നത്. ഗുജറാത്തില്‍ ബിജെപി വിജയിക്കുന്നതോടെ, 2024 വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയാവുമെന്നും ഹിമന്ത വ്യക്തമാക്കി.

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

നേരത്തെ ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനിന്നത് ഹിമന്ത പരിഹസിച്ചിരുന്നു. ഒരുപോരാട്ടത്തിന് രാഹുലിന് താല്‍പര്യമില്ലെന്ന് ഹിമന്ത പറഞ്ഞിരുന്നു. ഗുജറാത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ കറങ്ങി നടക്കുകയാണ് രാഹുല്‍. ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാഹുല്‍ കേരളത്തിലാണ്.

ഡ്രെസ്സിങ് റൂമില്‍ നിന്ന് ഇറങ്ങി വന്ന് കളിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും കച്ചിലെ അഞ്ചാര്‍ ജില്ലയില്‍ നടന്ന പ്രചാരണത്തില്‍ ഹിമന്ത പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് രാഹുലിന് ഒരറിവും ഇല്ലെന്നും ഹിമന്ത പരിഹസിച്ചു.

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

വീര സവര്‍ക്കറിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളില്‍ നിന്നറിയാം രാഹുലിന്റെ പ്രത്യയശാസ്ത്രം എന്താണെന്ന്. രാഹുല്‍ ദേശവിരുദ്ധനാണ്. ഹിന്ദു വിരുദ്ധനാണ്. ജനങ്ങള്‍ ഇതിന് രാഹുലിനോട് പ്രതികാരം ചെയ്യുമെന്നും ഹിമന്ത പറഞ്ഞു. അതേസമയം എതിര്‍ക്കുന്നവരെയും പ്രതിപക്ഷത്തെയും ഗുജറാത്ത് ജനത ഒരിക്കലും തിരഞ്ഞെടുക്കില്ല.

വികസനം നല്‍കുന്നവരെയാണ് ഗുജറാത്ത് തിരഞ്ഞെടുക്കുക. ബിജെപിയെ മാത്രമാണ് ഗുജറാത്ത് തിരഞ്ഞെടുക്കുകയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
rahul gandhi should show his face like gandhi not saddam, himanta sarma against congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X