Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ വിളിച്ച യോഗത്തില്‍ രാഹുല്‍ എത്തിയില്ല, വയനാടിന്റെ പ്രതിനിധിയായും വന്നില്ല, കാരണം ഇതാണ്

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച നിര്‍ണായക യോഗത്തില്‍ എത്താതെ രാഹുല്‍ ഗാന്ധി. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന യോഗമായിരുന്നു ഇത്. അതേസമയം കോണ്‍ഗ്രസിന്റെ എംപിമാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു ഇതെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം രാഹുല്‍ പാര്‍ട്ടിയുടെ സുപ്രധാന പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നും നേതാക്കളുടെ വിമര്‍ശനമുണ്ട്.

1

അതേസമയം 12 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ പേരില്ലാതെ ഒരു പരിപാടി നടക്കുന്നത്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്‍മാര്‍, എംഎല്‍എമാര്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയെ പ്രതിരോധിക്കാന്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിന് സോണിയ ആഹ്വാനം ചെയ്തിരുന്നു. അതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടിയായിരുന്നു യോഗം. യാതൊരു സംഘടനാ പദവിയും വഹിക്കാത്ത മന്‍മോഹന്‍ സിംഗും ചടങ്ങിനെത്തിയിരുന്നു.

അതേസമയം മന്‍മോഹന്‍ സിംഗ് വന്നത് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വിശദീകരണത്തിനാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. രാഹുലിനെ ചടങ്ങിലേക്ക് വിളിച്ചിട്ടില്ലെന്നും, മുന്നില്‍ പറഞ്ഞിട്ടുള്ള നേതാക്കളുടെ പട്ടികയില്‍ രാഹുല്‍ ഉള്‍പ്പെടില്ലെന്ന് ഒരു വിഭാഗം പറയുന്നു. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ സംഘടനാ പദവികളൊന്നും വഹിക്കുന്നില്ല. എന്നാല്‍ വയനാട്ടിലെ എ്ംപി എന്ന നിലയില്‍ രാഹുല്‍ ചടങ്ങിനെത്തേണ്ടിയിരുന്നു എന്നാണ് വിശദീകരണം.

സോണിയ വിളിച്ച യോഗത്തില്‍ മുതിര്‍ന്ന നേതാവായ എകെ ആന്റണി പങ്കെടുക്കുന്നുണ്ട്. താന്‍ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഇടപെടില്ലെന്നും, ആവശ്യമുള്ള യോഗത്തില്‍ മാത്രമേ പങ്കെടുക്കൂ എന്നും രാഹുല്‍ അദ്ദേഹവുമായി അടുപ്പമുള്ളവരെ അറിയിച്ചിട്ടുണ്ട്. ചടങ്ങില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ പങ്കെടുക്കുന്നത്. താന്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നില്ലെന്ന പൊതുബോധം ഉണ്ടാക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+