വീഡിയോ കോള്‍ വഴിയുള്ള നാടകം മതി.... ആ പണം വേഗം നല്‍കൂ, മെഡല്‍ നേടിയവരെ പിന്തുണച്ച് രാഹുല്‍
ദില്ലി: ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും മുമ്പ് പ്രഖ്യാപിച്ച സമ്മാനത്തുകകള്‍ ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടില്‍ രൂക്ഷമായി പ്രതികരിച്ച്് രാഹുല്‍ ഗാന്ധി. കായിക താരങ്ങളെ മെഡല്‍ നേട്ടത്തില്‍ അഭിനന്ദിക്കുന്നതിനേക്കാല്‍ പ്രധാനമാണ് അവര്‍ക്ക് പ്രഖ്യാപിച്ച കാര്യങ്ങള്‍ നല്‍കുകയെന്നത് എന്നും രാഹുല്‍ പറഞ്ഞു. 2018ലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് അന്ന് പ്രഖ്യാപിച്ച തുക പോലും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കായിക താരങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടും രാഹുലിന്റെ പ്രതികരണമുണ്ടായിരുന്നു.

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം
കായിക താരങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം അവര്‍ക്കുള്ള സഹായങ്ങളും ഉടന്‍ നല്‍കണം. കായിക ബജറ്റില്‍ വെട്ടിക്കുറയ്ക്കലുകള്‍ പാടില്ല. വീഡിയോ കോളിലൂടെ താരങ്ങളുമായി സംസാരിച്ചത് നിര്‍ത്തുക. അവര്‍ക്ക് നല്‍കാനുള്ള സമ്മാനത്തുക ഉടന്‍ നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ഹരിയാന ഒളിമ്പിക് താരങ്ങള്‍ക്ക് ഇതുവരെ സമ്മാനത്തുക കിട്ടിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങള്‍ പങ്കുവെച്ചിരുന്നു. പല താരങ്ങളും ടോക്കിയോയിലേക്ക് പോയത് നേരത്തെ പറഞ്ഞിരുന്ന സമ്മാനത്തുക പോലും ലഭിക്കാതെയായിരുന്നു. ലക്ഷ്ങ്ങള്‍ ഇവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
നേരത്തെ ബജ്‌റംഗ് പൂനിയ പരസ്യമായി തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കായിക താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുമ്പോള്‍, നിങ്ങള്‍ ആ കളിക്കാരനെ പിന്തുണയ്ക്കുകയാണ്. പണത്തിനോട് ആര്‍ത്തി കൊണ്ടല്ല പറയുന്നത്. പറഞ്ഞിരിക്കുന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഭാവിയില്‍ നിങ്ങളെ എങ്ങനെയാണ് കായിക താരങ്ങള്‍ വിശ്വസിക്കുകയെന്ന് ബജ്രംഗ് പൂനിയ ട്വീറ്റില്‍ചോദിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെയും ആഭ്യന്തര മന്ത്രി അനില്‍ വിജിനെയും ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റ്.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതിന് മൂന്ന് കോടി രൂപയായിരുന്നു ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. മെഡല്‍ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ ഞങ്ങളെ ഓര്‍ത്ത് സന്തോഷിച്ചു. അനില്‍ വിജ് തന്നെ പറഞ്ഞു ഞങ്ങള്‍ ഹരിയാനയില്‍ നിന്നുള്ള താരങ്ങളാണെന്ന്. ലോകത്ത് ഹരിയാനയുടെ അഭിമാനം ഉയര്‍ത്തിയവരാണ് ഇവിടെയുള്ള കായിക താരങ്ങള്‍. ആ സമ്മാനത്തുക ലഭിച്ചാല്‍ ഒളിമ്പിക്‌സിനായി ഞങ്ങള്‍ക്ക് ഫോക്കസ് ചെയ്യാന്‍ സാധിക്കുമെന്നും നീരജ് ചോപ്രയും കുറിച്ചിരുന്നു. ഇത് സര്‍ക്കാരിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തവണയും ഹരിയാന സര്‍ക്കാര്‍ നീരജ് ചോപ്രയ്ക്ക് ആറ് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം താരങ്ങള്‍ക്ക് ലഭിക്കുമോ എന്ന സംശയം ശക്തമാണ്.












Click it and Unblock the Notifications